പൂര്‍ണ്ണവിശ്വാസം ഫലം തരുന്നു. പക്ഷേ പൂര്‍ണ്ണവിശ്വാസം അനുഭവത്തില്‍ നിന്നാണല്ലോ ഉണ്ടാകുന്നത്. അനുഭവിക്കുന്നതുവരെ ഏതൊന്നും അപൂര്‍ണ്ണമായ വിശ്വാസമാണ്. അതുകൊണ്ടാണ് നമ്മുടെ പല ആഗ്രഹങ്ങളും സാധിക്കാതെ പോകുന്നത്. ആത്മശക്തിയില്‍ പൂര്‍ണ്ണവിശ്വാസം ഉള്ളൊരാളിന്‍റെ ഇച്ഛാശക്തിക്ക് നേടാന്‍ കഴിയാത്തതായീ ഈ ഭൂമിയില്‍ ഒന്നും ഇല്ല. എന്നാല്‍ നമ്മുടെ ആത്മശക്തിയില്‍ നമുക്കുള്ള വിശ്വാസം എത്രയാണെന്നു പരിശോധിച്ചു നോക്കു. ''അതൊന്നും എന്നെക്കൊണ്ട് സാധിക്കില്ല ഞാന്‍ ഭാഗ്യം ഇല്ലാത്തയാളാണ്'' എന്നീവിധം വിപരീതചിന്തകള്‍കൊണ്ട് നിറയുമ്പോള്‍ ജീവിതം എന്നും അങ്ങനെതന്നെ സംഭവിച്ചുകൊണ്ടിരിക്കും. ആഗ്രഹിക്കുന്നതൊന്നും നടക്കാത്തത് അങ്ങനെയുള്ളവര്‍ക്കാണ്. വിവേകാനന്ദസ്വാമികള്‍ പറയും ഈശ്വരനില്‍ വിശ്വസിക്കാത്തവരെയല്ല അവനവന്‍റെ ഉണ്മയായ ആത്മാവില്‍ വിശ്വസിക്കാത്തവരെയാണ് നാം നാസ്തികര്‍ എന്നു പറയുക. അതിനാല്‍ ആത്മശക്തിയില്‍ ആത്മവിശ്വാസം ഉള്ളവരാണ് ആസ്തികര്‍ എന്നു സ്വാമികള്‍ പറയുന്നു.
നമ്മുടെ പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നില്ല എങ്കില്‍ അതിനര്‍ത്ഥം നമ്മുടെ ഇച്ഛാശക്തി ബലഹീനമാണ് എന്നാണ്. ഈശ്വരനെ പ്രത്യക്ഷത്തില്‍ കാണണം എന്നതായാലും പൂര്‍ണ്ണവിശ്വാസത്തോടെ ശ്രമിച്ചാല്‍ സാധിക്കും. എന്നാല്‍ ഈശ്വരന്‍ മുന്നില്‍ വന്നാലും ഏയ് അങ്ങനെ വരാന്‍ സാദ്ധ്യത ഇല്ലല്ലോ എന്നരീതിയിലാണ് പലപ്പോഴും നമ്മുടെ വിശ്വാസങ്ങള്‍. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ ആത്മശക്തികൊണ്ട് ഇച്ഛാശക്തിയിലൂടെ എന്തും നേടാന്‍ സാധിക്കും. ഓം..krishnakumar
No comments:
Post a Comment