നമ്പൂതിരി - കേരള ബ്രാഹ്മണർക്കു പൊതുവായി പറയുന്ന പേരാണ് നമ്പൂതിരി.
യഥാർത്ഥത്തിൽ "നമ്പൂരി" എന്നാണ് പറയേണ്ടത്. പഴയ ഗ്രന്ഥങ്ങളിലെല്ലാം നമ്പൂരി എന്നേ കാണൂ.
"നം പൂരയതി ഇതി നമ്പൂരി"
നം അഥവാ വേദത്തെ പൂർത്തിയാക്കുന്നവൻ എന്നാണ് നമ്പൂരി എന്ന സംസ്കൃതപദത്തിന്റെ അർത്ഥം. അതു പിന്നെ മലയാളീകരിച്ച് നമ്പൂതിരി ആയി...
പോറ്റി - തെക്കൻ ജില്ലകളിൽ നമ്പൂതിരിമാർക്ക് പൊതുവെ പറഞ്ഞു വരുന്ന പേരാണ് പോറ്റി. "പോറ്റുന്നവൻ" എന്ന അർത്ഥത്തിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്.
പോറ്റിമാർ നമ്പൂതിരിമാരെക്കാൾ താഴെയാണ് കണക്കാക്കപ്പെട്ടിരുന്നത്.
തുളുബ്രാഹ്മണരെയും പോറ്റി എന്നു പറയാറുണ്ട്.
എമ്പ്രാന്തിരി - ശാന്തി ചെയ്യുന്നവരെയാണ് പൊതുവെ എമ്പ്രാൻ എന്നു വിളിച്ചിരുന്നത്. അതു പരിണമിച്ച് എമ്പ്രാന്തിരി ആയി.
എമ്പ്രാന്തിരിയും നമ്പൂതിരിക്കു താഴെയാണ്.
മൂസ്സത് - ശൈവബ്രാഹ്മണരാണ് (ആയിരുന്നു) മൂസ്സതുമാർ എന്ന് പറയപ്പെടുന്നു.
മൂത്ത ആൾ (മൂത്തത്) എന്ന അർത്ഥത്തിൽ പ്രായത്തിനു മൂപ്പുള്ളവരെ മൂസ്സത് എന്നു വിളിക്കാറുണ്ട്.
ചികിത്സാ വിഷയങ്ങൾ ചെയ്യുന്നതിനാൽ മറ്റു ബ്രാഹ്മണരെക്കാളും താഴെയാണ് മൂസ്സതുമാർക്ക് പണ്ട് സ്ഥാനം നൽകപ്പെട്ടിരുന്നത്.
ഇളയത് - നായന്മാരുടെ ശ്രാദ്ധാദികർമ്മങ്ങളിൽ പൗരോഹിത്യവും, നായന്മാരുടെ ക്ഷേത്രങ്ങളിൽ പൂജയും, കുലവൃത്തിയും ചെയ്യുന്നവർ. ഇവർക്കും നമ്പൂതിരിയെക്കാൾ ഒരു പടി താഴെയാണ് സ്ഥാനം.
നമ്പൂതിരിപ്പാട് - നമ്പൂതിരിയെ കൂടുതൽ ബഹുമാനത്തോടെ വിളിക്കുന്ന പേരാണിത്.
തന്ത്രിമാർ നമ്പൂതിരിപ്പാട് എന്നാണ് പേരു വെക്കാറ്.
മറ്റെന്തെങ്കിലും ഈ പേരിനു പിന്നിലുണ്ടോ എന്നറിയില്ല.
Manageയഥാർത്ഥത്തിൽ "നമ്പൂരി" എന്നാണ് പറയേണ്ടത്. പഴയ ഗ്രന്ഥങ്ങളിലെല്ലാം നമ്പൂരി എന്നേ കാണൂ.

Krishnan Namboothiri ഭട്ടതിരി - രേവതി പട്ടത്താനം (ഭട്ടദാനം) പ്രസിദ്ധമാണല്ലോ.. പന്ത്രണ്ടു കൊല്ലം തുടര്‍ച്ചയായി പ്രഭാകരമീമാംസ, ഭട്ടമീമാംസ, വേദാന്തം, വ്യാകരണം എന്നീ ശാസ്ത്രങ്ങളില്‍ ഏതെങ്കിലും ഒന്നഭ്യസിച്ചു പരീക്ഷയില്‍ ജയിക്കുന്ന ബ്രാഹ്മണര്‍ക്കാണ് പണ്ടു ‘ഭട്ടന്’ (ഭട്ടതിരി) എന്ന സ്ഥാനം നല്കിവന്നത്. കാലാന്തരത്തില്‍ ആ കുടുംബങ്ങളില്‍ ജനിച്ച അവരുടെ സന്താനങ്ങളേയും ഭട്ടതിരിമാര്‍ എന്നു ബഹുമാനസൂചകമായി വിളിച്ചുതുടങ്ങി.
അടിതിരി, സോമയാജി, അക്കിത്തിരി -
അഗ്നിഹോത്രം നടത്തി അഗ്ന്യാധാനം അനുഷ്ഠിച്ചു പൂർത്തിയാക്കിയ നമ്പൂതിരി ദമ്പതികളുടെ സ്ഥാനപ്പേരുകളാണ് അടിതിരി എന്നതും പത്തനാടി എന്നതും.
യാഗാധികാരമുള്ള നമ്പൂതിരിമാർ നിർബന്ധമായും അഗ്ന്യാധാനം അനുഷ്ഠിക്കണം എന്നു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. വൈദിക കർമ്മങ്ങളോടു കൂടി ഹോമകർമ്മം നടത്തി അഗ്നിയെ ഹോമകുണ്ഡത്തിലേക്ക് ആവാഹിക്കുന്ന ചടങ്ങോടെയാണ് ഇത് തുടങ്ങുന്നത്. പുന്നെല്ലിന്റെ ഉമിയും ചിരട്ടക്കരിയുമാണ് അഗ്നികുണ്ഡത്തിനുപയോഗിക്കുന്നത്. ഇത് അനുഷ്ഠിക്കാൻ ദമ്പതികൾ ആരോഗ്യമുള്ളവരായിരിക്കണെമെന്നും നിർബന്ധമാണ്.
ആവാഹിച്ച അഗ്നിയെ അണയാതെ സൂക്ഷിക്കേണ്ടുന്നത് ദമ്പതികളുടെ കടമയായി കണക്കാക്കുന്നു. ഇതിനെ പരിപാലിക്കുകയും ഉപാസിക്കുകയും ചെയ്യുന്നതിനായി അവരിലൊരാൾ എപ്പോഴും അടുത്തു തന്നെ വേണമെന്നും നിഷ്കർഷിക്കപ്പെടുന്നു. ആദ്യം മരിക്കുന്നയാളുടെ ചിതക്കു ഇതു കൊണ്ടുതന്നെ തീകൊളുത്തുന്നതുവരെ ദിവസവും രണ്ടു നേരം അഗ്നിഹോത്രം നടത്തണം. പശുവിന്റെ പാലിന്റെ തന്നെ തൈരും പ്ലാശിന്റെ ചമതയും ഉപയോഗിച്ചാണ് അഗ്നിഹോത്രം.
പത്തനാടി എന്ന പദവിയുള്ള നമ്പൂതിരി അന്തർജനങ്ങളെ അവരുടെ അടുത്തുപോയിക്കാണണം എന്നു വ്യവസ്ഥ ഒരു കാലത്ത് നിലവിലുണ്ടായിരുന്നു. അടിതിരി എന്നതിനു ശേഷം അഗ്നിഷ്ടോമം എന്ന സോമയാഗത്തിലൂടെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് സ്വായത്തമാകും.
അതിനു ശേഷം അതിരാത്രത്തിലൂടെയാണ് സോമയാജിപ്പാടായ യാഗയജമാനൻ അക്കിത്തിരിപ്പാട് എന്ന പദവിക്കു യോഗ്യനാകുന്നത്. എല്ലാ യാഗങ്ങൾക്കും അഗ്ന്യാധാനം നടത്തുന്ന ഹോമകുണ്ഡത്തിലെ അഗ്നിയാണ് ആവാഹിച്ച് ഉപയോഗിക്കുന്നതും യാഗാവസാനം തിരിച്ച് ഹോമകുണ്ഡത്തിലേക്കു തന്നെ തിരിച്ചു നിക്ഷേപിക്കുന്നതും.
പരദേശബ്രാഹ്മണരെക്കാളും മുകളിലാണ് നമ്പൂതിരിമാർ എന്നാണ് നമ്പൂതിരിമാരുടെ അഭിപ്രായം. കാരണം, നമ്മുടെ ആചാരങ്ങൾ കേരളത്തിലല്ലാതെ മറ്റെവിടെയും ഇല്ല.
ഇനിയും ചില വിഭാഗങ്ങൾ ഉണ്ട്.
നമ്പി, നമ്പിടി, നമ്പ്യാതിരി മുതലായവരെല്ലാം നമ്പൂതിരിയെക്കാളും താഴെയാണ്. ഈ വ്യത്യാസങ്ങളെല്ലാം കുലധർമ്മത്തിലെ വ്യത്യാസമനുസരിച്ചായിരിക്കാം.
കൂടുതൽ അറിയുന്നവർ കമന്റ് ചെയ്യൂ.

1 comment:
പോറ്റിമാരിൽ തന്നെ യോഗത്തിൽ പോറ്റിമാർ (ettarayogakkaar, ശുചീന്ദ്രം യോഗക്കാർ), പത്തില്ലത്തിൽ പോറ്റിമാർ തുടങ്ങിയ വിഭാഗങ്ങൾ ഉണ്ട്. ചെങ്ങന്നൂർ, വെണ്മണി, കവിയൂർ തുടങ്ങിയ നമ്പൂതിരി ഗ്രാമങ്ങളിലെ ചില നമ്പൂതിരിമാരും പോറ്റി എന്ന് അറിയപ്പെട്ടിരുന്നു. ഇവർ നമ്പൂതിരിമാരേക്കാൾ താഴെ അല്ല. തുളുനാട്ടിൽ തുളു ബ്രാഹ്മണർക്ക് (ശിവള്ളി, ഹവീഗർ, കോട്ട ബ്രാഹ്മണർ) ആണ് പ്രാധാന്യം. തമിഴ് നാട്ടിൽ തമിൾ ബ്രാഹ്മണർക്ക് (അയ്യർ, അയ്യങ്കാർ) ആണ് പ്രാധാന്യം. അത് പോലെ ആണ് കേരളത്തിലെ മലയാള ബ്രാഹ്മണരും. :)
Post a Comment