Thursday, February 15, 2018

ഗുരുവിന്റെ യഥാർത്ഥസത്ത എന്താണെന്ന് കുലാർണ്ണവം വിവരിക്കുന്നു. "ഗുരു സദാശിവഃ സാക്ഷാത് സത്യമേവ ന സംശയഃ" ശിവനെ പരക്കെ സദാശിവനെന്നു വ്യവഹരിക്കപ്പെടാറുണ്ടെങ്കിലും സദാശിവഭാവമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം, എന്നിവയാണ് പഞ്ചകൃത്യങ്ങൾ. സദാശിവൻ ആണ്
അനുഗ്രഹത്തിന്റെ അധിഷ്ഠാനദേവത.

പഞ്ചകൃത്യങ്ങൾ …… ദേവത……………….. മഹാഭൂതം
.......................................................................................................
അനുഗ്രഹം …………….. സദാശിവൻ …….. ആകാശം
തിരോഭാവം ………….. ഈശ്വരൻ …………. വായു
സംഹാരം ………………. രുദ്രൻ …………………. അഗ്നി
സ്ഥിതി …………………… വിഷ്ണു …………… ജലം
സൃഷ്ടി ……………………. ബ്രഹ്മാ ………………… പൃഥിവി
സ്ഥൂലഭാവമാണ്, സൂക്ഷ്മരൂപമല്ല എന്നതണ് മഹാഭൂതം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. ആകാശത്തിന്റെ അധിദേവതയാണ് നിത്യശുദ്ധസത്വസ്വരൂപനായ സദാശിവൻ.

No comments: