Thursday, March 29, 2018

ഭഗവദ്ഗീത.അദ്ധ്യായം ഒന്ന്

അര്‍ജുന വിഷാദയോഗം
ശ്ലോകം 1: ധൃതരാഷ്ട്രര്‍ പറഞ്ഞു :- ഹേ സഞ്ജയാ, പുണ്യസ്ഥലമായ കുരു ക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്‍റെ മക്കളും പാണ്ഡുപുത്രരും എന്തുചെയ്തു?
ശ്ലോകം 2: സഞ്ജയന്‍ പറഞ്ഞു :- അല്ലയോ രാജാവേ, പാണ്ഡുപുത്രന്മാർ  സജ്ജമാക്കിയ സൈന്യത്തെ കണ്ട് ദുര്യോധന മഹാരാജാവ് ആചാര്യന്‍റെ മുമ്പില്‍ച്ചെന്ന് ഇങ്ങനെ പറഞ്ഞു.
ശ്ലോകം 3 അല്ലയോ ആചാര്യാഅങ്ങയുടെ ശിഷ്യനും ബുദ്ധിശാലിയുമായ ദ്രുപദപുത്രൻ ഒരുക്കി നിർത്തിയിട്ടുള്ള ഈ മഹത്തായ പാണ്ഡവ സൈന്യത്തെ ഒന്ന് നോക്കൂ.
ശ്ലോകം 4: ഭീമാർജ്ജുനന്മാരോട് കിടനിൽക്കുന്ന യുയുധാനൻ, വിരാടൻ, ദ്രുപദൻ, എന്നീ വില്ലാളിവീരന്മാർ ആ സൈന്യത്തിലുണ്ട്.  
ശ്ലോകം 5: ധൃഷ്ടകേതു, ചേകിതാനൻ, കാശിരാജാവ്, പുരുജിത്, കുന്തിഭോജൻ, ശൈബ്യൻ  എന്നീ വീരന്മാരായ യോദ്ധാക്കളും അവിടെ സന്നിഹിതരായിട്ടുണ്ട്. 
ശ്ലോകം 6: കൂടാതെ പരാക്രമിയായ യുധാമന്യു, ബലവാനായ ഉത്തമൗജസ്സ്, സുഭദ്രാപുത്രൻ, ദ്രൗപദിയുടെ മക്കൾ എന്നിവരും യുദ്ധത്തിനൊരുങ്ങി നിൽക്കുകയാണ്. ഇവരെല്ലാവരും  മഹാരഥന്മാർ തന്നെ. 
ശ്ലോകം 7: ബ്രാഹ്മണോത്തമ, എന്റെ സൈന്യത്തെ നയിക്കുന്നതിന് യോഗ്യതയുള്ള പടനായകന്മാരെപ്പറ്റി ഞാൻ പറഞ്ഞുതരാം. 
ശ്ലോകം 8: യുദ്ധത്തിൽ സദാ വിജയിക്കുന്നവരായ താങ്കൾ, ഭീഷ്മർ, കർണൻ, കൃപൻ, അശ്വത്ഥാമാവ്, വികർണൻ, സോമദത്തന്റെ പുത്രനായ ഭൂരിശ്രവസ്സ് എന്നിവരും ഉണ്ട്.  
ശ്ലോകം 9: എനിക്കുവേണ്ടി സ്വജീവിതമർപ്പിക്കുവാനൊരുങ്ങി വന്നവരായിട്ട് ഇനിയുമുണ്ട് പല വീരയോദ്ധാക്കളും. നാനാവിധത്തിലുള്ള ആയുധങ്ങൾ കൈവശമുള്ളവരും സമരമുറകളിൽ സുപരിചിതരുമാണവർ.
ശ്ലോകം 10: അളവറ്റതാണ് നമ്മുടെ സൈന്യബലം; പിതാമഹനായ ഭീഷ്മരാൽ സുരക്ഷിതവുമാണത്. എന്നാൽ ഭീമൻ രക്ഷിച്ചുപോരുന്ന പാണ്ഡവ സൈന്യമാകട്ടെ, വളരെ പരിമിതവും.
ശ്ലോകം 11: സൈന്യവ്യൂഹത്തിൽ മർമ്മസ്ഥാനങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് നിങ്ങളോരോരുത്തരും ഭീഷ്മപിതാമഹന് പരിപൂർണ്ണ പിന്തുണ നൽകണം.
ശ്ലോകം 12അപ്പോൾ പരാക്രമിയും കുരുപിതാമഹനുമായ ഭീഷ്മർ ദുര്യോധനന് ആഹ്ളാദം ജനിപ്പിക്കുമാറ് സിംഹഗർജനം പോലെയുള്ള ശബ്ദമുണ്ടാക്കികൊണ്ട് തന്റെ ശംഖുമെടുത്ത് ഊതി.
ശ്ലോകം 13അതിനെത്തുടർന്ന് ശംഖ്ചെണ്ടമദ്ദളംകാഹളം എന്നിവയുടെ ശബ്ദം എമ്പാടുമുയർന്നു.  യുദ്ധരംഗത്ത് കോലാഹലമായി.
ശ്ലോകം 14മറുവശത്ത് കൃഷ്ണാർജുനന്മാർ  വെള്ളക്കുതിരകളെ പൂട്ടിയ വൻതേരിൽ നിന്നുകൊണ്ട് തങ്ങളുടെ ദിവ്യ ശംഖുകൾ മുഴുക്കി.
ശ്ലോകം 15കൃഷ്ണ ഭഗവാൻ പാഞ്ചജന്യമെന്ന ശംഖം ഉൗതി; അർജുനൻ ദേവദത്തവും, ദുഷ്കരകർമ്മങ്ങളിൽ മുൻനിൽക്കുന്നവനും ഭോജന പ്രിയനുമായ ഭീമൻ പൗണ്ഡ്രമെന്ന ശംഖവും മുഴക്കി.
ശ്ലോകങ്ങൾ 16-18കുന്തീപുത്രനായ യുധിഷ്ഠിരൻ അനന്തവിജയമെന്ന ശംഖ് ഉൗതി; നകുലസഹദേവന്മാർ സുഘോഷമണിപുഷ്പകങ്ങളും, വില്ലാളിവീരനായ കാശിരാജാവും, മഹാരഥനായ ശിഖണ്ഡിയും, ധൃഷ്ടദ്യുമ്നൻ, വിരാടൻ, തോൽവി പിണയാത്ത സാത്യകി, ദുപദൻ, ദ്രൗപദീപുത്രന്മാർ, മഹാബാഹുവായ സുഭദ്രാപുത്രൻ എന്നിവരും ശംഖനാദം മുഴക്കി.
ശ്ലോകം 19വിവിധ ശംഖങ്ങളിൽ നിന്നുയർന്ന ഈ നാദ ഘോഷം ഭൂമിയിലും അന്തരീക്ഷത്തിലും മാറ്റൊലിക്കൊണ്ടു. ധ്യതരാഷ്ട പുത്രന്മാരുടെ ഹൃദയം പിളർക്കുകയായി.
ശ്ലോകം 20അല്ലയോ രാജാവേ, പിന്നെ പാണ്ഡപുത്രനായ അർജുനൻ, ഹനുമാൻ കൊടിയടയാളമായുള്ള; തേരിലിരുന്നുകൊണ്ട് വില്ലെടുത്ത് ശരങ്ങളുതിർക്കാൻ തയ്യാറായി, മറുവശത്ത് അണിനിരന്നുനിന്ന കൗരവനൈസന്യത്തെ നോക്കി കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു.
ശ്ലോകങ്ങൾ 21-22: ഹേ അച്യുതാ, (ച്യുതി അഥവാ വീഴ്ച പറ്റാത്തവനേ) ഇരു സൈന്യങ്ങൾക്കും മദ്ധ്യത്തിലായി എന്റെ തേർ കൊണ്ടു നിർത്തുക. ആരൊക്കെയാണ് യുദ്ധകാംക്ഷികളായി ഇവിടെ വന്നിട്ടുള്ളതെന്നു ഞാനൊന്നു കാണട്ടെ.
ശ്ലോകം 23ദുർബുദ്ധിയായ ധ്യതരാഷ്ടപുത്രനെ സന്തോഷിപ്പിക്കുവാനായി യുദ്ധത്തിനൊരുങ്ങി വന്നവരെ ഞാൻ കാണട്ടെ.
ശ്ലോകം 24സഞ്ഞ്ജയൻ പറഞ്ഞു. ഹേ ഭാരതപുത്രാഅർജുനന്റെ വാക്കു കേട്ടിട്ട് കൃഷ്ണ ഭഗവാൻ ശ്രേഷ്ഠമായ ആ രഥത്തെ ഇരു സൈന്യങ്ങൾക്കും നടുവിൽ കൊണ്ടുനിർത്തി.
ശ്ലോകം 25ഭീഷ്മദ്രോണാദികളുടേയും മറ്റു രാജാക്കന്മാരുടേയും മുന്നിൽ വെച്ച് ഭഗവാൻ ഇങ്ങനെ പറഞ്ഞു :- പാർത്ഥാഇവിടെ ഒത്തു കൂടിയ കുരുവംശജരെ നോക്കൂ!
ശ്ലോകം 26ആ യുദ്ധരംഗത്തിൽ ഇരുസൈന്യങ്ങളുടേയും മദ്ധ്യത്തിൽ പിതൃതുല്യരേയുംപിതാമഹരേയുംഗുരുജനങ്ങളേയുംമാതുലന്മാരേയുംസഹോദരന്മാർമക്കൾപൗത്രന്മാർസുഹൃത്തുക്കൾഭാര്യാ പിതാക്കന്മാർ എന്നിവരേയും അർജുനൻ കണ്ടു.
ശ്ലോകം 27ഇങ്ങനെ പല വിധത്തിലും തനിക്ക് ബന്ധക്കളായുള്ളവരെ അവിടെ കണ്ടപ്പോൾ കരുണാഭരിതനായിത്തീർന്ന കുന്തീപുത്രൻ പറഞ്ഞു.
ശ്ലോകം 28അർജുനൻ പറഞ്ഞു : യുദ്ധത്തിനൊരുങ്ങി വന്നിട്ടുള്ള ഈ ബന്ധുമിത്രാദികളെ കണ്ടിട്ട് എന്റെ അവയവങ്ങൾ തളരുന്നുമുഖം വരളുന്നു.
ശ്ലോകം 29എന്റെ ശരീരം വിറയ്ക്കുകയുംരോമാഞ്ചമുണ്ടാവുകയും ചെയ്യുന്നു. എന്റെ വില്ല്ഗാണ്ഡീവം കയ്യിൽ നിന്ന് വഴുതുന്നു. തൊലി ചുട്ടു നീറുന്നു.
ശ്ലോകം 30എനിക്ക് ഇപ്പോൾ ഉറച്ചു നിൽക്കാൻക്കൂടി സാധിക്കുന്നില്ല. ഞാൻ എന്നെത്തന്നെ മറന്നുപോകുന്നു. മനസ്സ് ചുറ്റിക്കറങ്ങുന്നു. അല്ലയോ കൃഷ്ണാ, കേശവാ, (കേശി എന്ന അസുരനെ വധിച്ചവൻ) ദൗർഭാഗ്യ ലക്ഷണങ്ങളാണ് ഞാൻ എമ്പാടും കാണുന്നത്.
ശ്ലോകം 31  ബന്ധുക്കളെ യുദ്ധത്തിൽ കൊല്ലുന്നതുകൊണ്ട് എങ്ങനെ എന്ത് ഗുണമുണ്ടാവുമെന്ന് എനിക്ക് മനസ്സിലാവുന്നില്ല. കൃഷ്ണാഎനിക്ക് വിജയം ആവശ്യമില്ലരാജ്യമാവട്ടെസുഖമാവട്ടെഎനിക്കുവേണ്ട.
ശ്ലോകങ്ങൾ 32-35 ഹേ ഗോവിന്ദാരാജ്യംകൊണ്ടും ഭോഗങ്ങൾ കൊണ്ടും ജീവിതം കൊണ്ടുതന്നെയും ഞങ്ങൾക്കെന്തു പ്രയോജനംആർക്കുവേണ്ടി ഞങ്ങൾ ഇതെല്ലാം ആഗ്രഹിക്കുന്നുവോഅവരെല്ലാം സ്വത്തും പ്രാണൻകൂടിയും ഉപേക്ഷിക്കാൻ തയ്യാറായി ഇതാ രണാങ്കണത്തിൽ നിൽക്കുന്നു. മധുസൂദനാഗുരുജനങ്ങൾപിതൃപിതാമഹന്മാർമക്കൾഅമ്മാവന്മാർശ്വശുരന്മാർസ്യാലന്മാർ തുടങ്ങിയ ബന്ധക്കളാണി ങ്ങനെ മുന്നിൽ നിൽക്കുന്നത്. ഞാനെന്തിന് അവരെ കൊല്ലണംഅവരെ വധിക്കുകിൽക്രൈതലോക്യമാകെ നേടാമെന്നുവന്നാലും  ഞാനവരോട് യുദ്ധംചെയ്യാനില്ല. പിന്നെ എങ്ങനെയാണ് വെറും മണ്ണിനുവേണ്ടി അവരെ കൊല്ലാനാവുകജനാർദ്ദനാ! ധാർതരാഷ്ട്രന്മാരെ ഹിംസിച്ചിട്ട് ഞങ്ങൾക്കെന്തു സുഖം കിട്ടാനാണ്?
ശ്ലോകം 36 അക്രമികളായ ഇവരെ കൊന്നാൽ ഞങ്ങൾക്ക് പാപമായിരിക്കും നേട്ടം. ധൃതരാഷ്ടപുത്രന്മാരേയും സുഹൃത്തുക്കളേയും ഹിംസിക്കുക എന്നത് നമ്മൾക്കുചിതമല്ല. അല്ലയോ മാധവാസ്വന്തം ബന്ധുക്കളെ കൊന്നിട്ട് എന്തു നേടാനാണ്ഞങ്ങൾക്ക് എങ്ങനെ സുഖിക്കാൻ കഴിയും?
ശ്ലോകങ്ങൾ 37-38 ജനാർദ്ദനാലോഭാവേശംകൊണ്ട് ഇവർ ബന്ധുഹിംസയിലും സുഹൃത്തുക്കളോട് പൊരുതുന്നതിലും ദോഷം കാണുന്നില്ലെങ്കിലും കുലക്ഷയത്തിൽ നിന്നുണ്ടാകാവുന്ന ആപത്തുകളെക്കുറിച്ചറിവുള്ള നമ്മൾ ഈ പാപകർമ്മങ്ങളിൽ എന്തിന് വ്യാപ്യതരാവണം?
ശ്ലോകം 39 വംശം നശിക്കുന്നതോടുകൂടി ഏറെക്കാലമായി പുലർത്തിപ്പോന്ന കുലധർമ്മങ്ങൾ നശിക്കുന്നു. അങ്ങനെ ധർമ്മം നശിക്കുമ്പോൾ വംശത്തിൽ ശേഷിക്കുന്നവർ അധാർമ്മിക കൃത്യങ്ങളിൽ ഏർപ്പെടുന്നു.
ശ്ലോകം 40 അല്ലയോ കൃഷ്ണാകുലത്തിൽ അധർമ്മം മുന്നിട്ടുനിന്നാൽ സ്ത്രീകൾ ദുഷിച്ചുപ്പോവും. അല്ലയോ വൃഷണികുലത്തിൽ പിറന്നവനേ  സ്ത്രീത്വം ദുഷിച്ചാൽ ആർക്കും വേണ്ടാത്ത കൂട്ടികൾ ജനിക്കുന്നു.
ശ്ലോകം 41:  ആവശ്യമില്ലാത്ത ജനവർദ്ധനയുണ്ടായാൽ കുടുംബങ്ങൾക്കും കുലപാരമ്പര്യങ്ങൾ കളഞ്ഞുകുളിച്ചവർക്കും ജീവിതം നരകതുല്യമാകുന്നു. അധഃപതിച്ച കുടുംബങ്ങളിലെ പിതൃക്കൾ കാലംതോറും പിണ്ഡമോ ഉദകക്രിയയോ കിട്ടായ്കയാൽ അധഃപതിക്കും.
ശ്ലോകം 42  കുടുംബപാരമ്പര്യം നശിപ്പിക്കുന്നവരുടെ ദുഷ്കർമ്മങ്ങളാൽ ആർക്കും വേണ്ടാത്ത ശിശുക്കളുണ്ടാകുന്നു. തന്മമൂലം എല്ലാ തരത്തിലുമുള്ള സാമൂഹ്യപുരോഗമന പ്രവർത്തനങ്ങളും ക്ഷേമപ്രവർ ത്തനങ്ങളും പാടേ നശിച്ചുപോകുന്നു.
ശ്ലോകം 43 അല്ലയോ ജനാർദ്ദനാകുലധർമ്മങ്ങൾ നശിപ്പിക്കുന്നവർക്ക് എന്നും നരകത്തിൽ ജീവിക്കേണ്ടിവരുമെന്ന് ഗുരുപരമ്പര വഴി അറിഞ്ഞിട്ടുണ്ട്.
ശ്ലോകം 44 കഷ്ടം!  എന്തൊരു മഹാപാപത്തിനാണ് നാമൊരുങ്ങി പുറപ്പെ ട്ടത് രാജ്യം നേടി സുഖിക്കാൻവേണ്ടി സ്വജനങ്ങളെ കൊല്ലുകയോ ?
ശ്ലോകം 45ധാർതരാഷ്ടന്മാരോട് പൊരുതുന്നതിൽ ഭേദം നിരായുധനായിപ്രതിരോധത്തിന്നൊരുങ്ങാതെ നിൽക്കുന്ന എന്നെ അവർ കൊല്ലട്ടെഎന്നു വെയ്ക്കുകയാണ്.
ശ്ലോകം 46  സഞ്ഞ്ജയൻ പറഞ്ഞു : അർജുനൻ രണാങ്കണത്തിൽവെച്ച് ഇത്രയും പറഞ്ഞിട്ട് വില്ലും ശരങ്ങളും താഴെയിട്ട് അത്യന്തം ദുഃഖിതനായി തേരിൽ ഇരിപ്പായി.
vedabase

No comments: