Wednesday, March 28, 2018

സാ തൈത്തിരീയശ്രുതിരാഹ സാദരം 
ന്യാസം പ്രശസ്താഖിലകര്‍മ്മണാം സ്ഫുടം
ഏതാവദിത്യാഹ ച വാജിനാം ശ്രുതിഃ 
ജ്ഞാനം വിമോക്ഷായ ന കര്‍മ്മസാധനം. (19)
   ആ തൈത്തിരീയോപനിഷത്തില്‍ എത്രവിശിഷ്ടങ്ങളായാലും വേണ്ടില്ല, എല്ലാ കര്‍മ്മങ്ങളേയും  ഉപേക്ഷിച്ചുകൊള്ളണമെന്ന് വ്യക്തമായിപ്പറയുന്നു. ഇപ്രകാരം തന്നെ വാജപേയോപനിഷത്തും മോക്ഷസാധനം ജ്ഞാനമാണ് കര്‍മ്മമല്ല എന്നു പറയുന്നു. 
വിദ്യാസമത്വേന തു ദര്‍ശിതസ്ത്വയാ 
ക്രതുര്‍ന്ന ദൃഷ്ടാന്ത ഉദാഹൃതസ്സമഃ
ഫലൈഃ വൃഥക്ത്വാല്‍ ബഹുകാരകൈ ക്രതുഃ 
സംസാധ്യതേ ജ്ഞാനമതോ വിപര്യയം.(20)
   നീ യാഗത്തെ വിദ്യക്കു സമാനമായി ദൃഷ്ടാന്തപ്പെടുത്തിപ്പറഞ്ഞതു ശരിയായില്ല. കാരണം യാഗം പലതരത്തിലുണ്ട്. അവയ്ക്കുള്ള ഫലവും വെവ്വേറെയാണ്. അവ പല കാരകങ്ങളെ( ഉപകരണങ്ങളെ)ക്കൊണ്ടാണ് സാധിക്കുന്നത്. ഇതിനു നേരേ വിപരീതമാണ് ജ്ഞാനം. ജ്ഞാനം പലവിധമില്ല. അവയ്ക്ക് ഫലവും ഒന്നേയുള്ളു. അതിന് മറ്റൊന്നിന്റെയും സഹായവും ആവശ്യമില്ല. 
ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല ശാഖാ മഠാധി പതിയാണ് ലേഖകന്‍  8111938329

No comments: