Tuesday, March 27, 2018

ആനന്ദമെന്നത് ആനന്ദമയകോശമല്ല, അതിന്റെ ആത്മാവായി പറഞ്ഞ ആനന്ദമാണ്. ഇതിനപ്പുറം വേറൊന്നുമില്ല ഇവിടെ. ഈ ആനന്ദമെന്നത് ഹൃദയാകാശത്തിലാണ് ഇരിക്കുന്നത്.
മനസ്സാണ് ബ്രഹ്മമെന്ന് ആദ്യം വിച്ചാരിച്ചുവെങ്കിലും വീണ്ടും ആലോചിച്ചപ്പോള്‍ മനസ്സിന് സ്വന്തമായി ചൈതന്യമില്ലെന്നു മനസ്സിലായി. പിന്നെയും സംശയത്തോടെ...
തദ് വിജ്ഞായ പുനരേവ വരുണം പിതരമുപസസാര അധീഹി ഭഗവോബ്രഹ്മേതിതം ഹോവാച തപസാബ്രഹ്മ വിജിജ്ഞാസസ്വ തപോ ബ്രഹ്മേതി സ തപോതപ്യത സ തപസ് തപ്ത്വാ.
വരുണനെ സമീപിച്ച അയാള്‍ ബ്രഹ്മത്തെ ഉപദേശിച്ചു തുരുവാന്‍ ആവശ്യപ്പെട്ടു. തപസ്സു കൊണ്ടു ബ്രഹ്മത്തെ അറിയണം. തപസ്സാണ് ബ്രഹ്മം. അയാള്‍ തപസ്സ് ചെയ്തു. 
വിജ്ഞാനം ബ്രഹ്മേതി വ്യജനാത് വിജ്ഞാനാദ്ധ്യേവ ഖല്വിമാനി ഭൂതാനി ജായന്തേ വിജ്ഞാനേന ജാതാനി ജീവന്തി വിജ്ഞാനം പ്രയന്ത്യഭിസംവിശന്തീതി
തപസ്സു ചെയ്ത അയാള്‍ വിജ്ഞാനമാണ് ബ്രഹ്മമെന്നു അറിഞ്ഞു. വിജ്ഞാനത്തില്‍ നിന്നാണല്ലോ ജീവികളെല്ലാം ജനിക്കുന്നത്. വിജ്ഞാനം കൊണ്ടു ജീവിക്കുന്നു. വിജ്ഞാനത്തിലേക്ക് തിരിച്ചുപോവുകയും വിജ്ഞാനമായിത്തീരുകയും ചെയ്യുന്നു എന്ന്.
തദ് വിജ്ഞായ പുനരെവ വരുണം പിതരമുപസസാര അധീഹി ഭഗവോ ബ്രഹ്മേതി തം ഹോവാച തപസാ ബ്രഹ്മ വിജിജ്ഞാസസ്വ തപോ ബ്രഹ്മേതി 
വിജ്ഞാനാമാണ് ബ്രഹ്മമെന്നു അറിഞ്ഞിട്ടും സംശയമുണ്ടായി. പിന്നെയും വരുണന്റെ അടുത്തെത്തി ബ്രഹ്മത്തെ പറ്റി ചോദിച്ചു. അപ്പോഴും തപസ്സു ചെയ്യാന്‍ പറഞ്ഞുവിട്ടു. വിജ്ഞാനമാണ് ശരീരത്തില്‍ ജീവാത്മാവായിരുന്നു ഇന്ദ്രിയങ്ങളെയും മറ്റും നിയന്ത്രിക്കുന്നത്. പക്ഷെ അത് പ്രപഞ്ചത്തിനു കാരണമായിത്തീരില്ല. അതിനാലാണ് വീണ്ടും ചെന്നത്.
സ ത്‌പോതപ്യത സ തപസ്തപ്ത്വാ ആനന്ദോബ്രഹ്മേതി വ്യജാനാത് ആനന്ദാദ്ധ്യേവ ഖലിമാനി ഭൂതാനി ജായന്തേ ആനന്ദേന ജാതാനി ജീവന്തി ആനന്ദം പ്രയന്ത്യഭിസംവിശന്തീതി.
അയാള്‍ തപസ്സ് ചെയ്തു എന്നിട്ട് ആനന്ദമാണ് ബ്രഹ്മമെന്നു അറിഞ്ഞു. ആനന്ദത്തില്‍ നിന്നാണല്ലോ ഭൂതങ്ങള്‍ എല്ലാം ജനിക്കുന്നത്. ആനന്ദം കൊണ്ടു ജീവിക്കുന്നു. ആനന്ദത്തിലേക്ക് തിരിച്ചുുപോവുകയും ആനന്ദമായിത്തീരുകയും ചെയ്യുന്നു എന്ന്. ഇങ്ങനെ തുടര്‍ച്ചയായി തപസ്സ് ചെയ്ത ഭൃഗു മനസ്സ് ശുദ്ധമായി തന്റെ ഉള്ളിലുള്ള ആനന്ദത്തെ തിരിച്ചറിഞ്ഞു. തപസ്സുകൊണ്ട് മാത്രമേ ബ്രഹ്മത്തെ അറിയാനാകൂ.
സൈഷാ ഭാര്‍ഗ്ഗവീ വാരുണീ വിദ്യാ പരമേ വ്യോമന്‍ പ്രതിഷ്ഠിതാ സ യ ഏവം പ്രതിതിഷ്ടതി.അന്നവാന്‍ അന്നാദോ ഭവതി മഹാന്‍ ഭവതി പ്രജയാ പശുഭിര്‍ ബ്രഹ്മവര്‍ച്ചസേന മഹാന്‍ കീര്‍ത്ത്യാ  
ഭൃഗുവിനാല്‍ അറിഞ്ഞതും വരുണന്‍ പറഞ്ഞതുമായ ഈ വിദ്യ ഹൃദയാകാശത്തിലെ ഗുഹയില്‍ കുടികൊള്ളുന്നു. ഇതിനെ അറിയുന്നവര്‍ പരമമായ ബ്രഹ്മമായി തീരുന്നു. വളരെ അന്നമുള്ളവനായും അന്നത്തെ കഴിക്കുന്നവനായും മാറുന്നു. മക്കള്‍, പശുക്കള്‍ എന്നിവയുണ്ടാകും. ബ്രഹ്മതേജസ്സു കൊണ്ടും കീര്‍ത്തികൊണ്ടും മഹാനായി തീരുന്നു.
ആനന്ദമെന്നത് ആനന്ദമയകോശമല്ല, അതിന്റെ ആത്മാവായി പറഞ്ഞ ആനന്ദമാണ്. ഇതിനപ്പുറം വേറൊന്നുമില്ല ഇവിടെ. ഈ ആനന്ദമെന്നത് ഹൃദയാകാശത്തിലാണ് ഇരിക്കുന്നത്. ആനന്ദമാണ് ബ്രഹ്മമെന്നറിഞ്ഞ ഭൃഗുവിന്റെ ജിജ്ഞാസ ശമിച്ചു. ആഗ്രഹങ്ങളെ മുഴുവന്‍ നേടിയവനായി. ഇത് തന്നെയാണ് ഫലം. പിന്നെ പറഞ്ഞത് പുറമേയ്ക്ക് കാണാവുന്ന ദൃഷ്ടഫലമാണ്. അന്നവും ഐശ്വര്യവും കീര്‍ത്തിയും മഹത്വവുമൊക്കെ.

No comments: