Tuesday, March 27, 2018

യദാപരാത്മാത്മവിഭേദഭേദകം 
വിജ്ഞാനമാത്മന്യവഭാതി ഭാസ്വരം
തദൈവ മായാ പ്രവിലീയതേഞ്ജസാ
സകാരകാ കാരണമാത്മസംസൃതേഃ (16)
  ആത്മപരാത്മാക്കളുടെ ഭേദത്തെ നശിപ്പിക്കുന്നതും, യോഗശാസ്ത്രത്തില്‍ ഭാസ്വരം എന്നു പറഞ്ഞുവരുന്നതുമായ ജ്ഞാനം എപ്പോള്‍ ആത്മാവില്‍ പ്രകാശിക്കുന്നുവോ, ആ നിമിഷത്തില്‍ സംസാരത്തിനു കാരണമായ മായ അതിന്റെ കാരകങ്ങളോടുകൂടി നശിക്കുന്നു.
ശ്രുതിപ്രമാണാഭിവിനാശിതാ ച സാ 
കഥാ ഭവിഷ്യത്യപി കാര്യകാരിണീ
വിജ്ഞാനമാത്രാദമലാദ്വിതീയത-
സ്തസ്മാദവിദ്യാനപുനര്‍ഭവിഷ്യതി.(17)
 ശ്രുതികളെക്കൊണ്ടും പ്രമാണങ്ങളെക്കൊണ്ടും ആ മായയെ നിശ്ശേഷം നശിപ്പിച്ചാല്‍ അതു പിന്നീട്  എങ്ങനെയാണ് മായാകാര്യങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്? നിര്‍മ്മലവും അദ്വിതീയവുമായ കേവലജ്ഞാനത്തില്‍ നിന്നും അവിദ്യ അഥവാ മായ വീണ്ടും ജനിക്കുകയില്ല എങ്കിലേ വിദ്യ സിദ്ധിക്കുകയുള്ളു. അപ്പോള്‍ കര്‍മ്മം വിദ്യയ്ക്ക് എങ്ങനെ സഹായകമാകും?
യദി സ്മ നഷ്ടാ ന പുനഃ പ്രസൂയതേ 
കര്‍ത്താഹമസ്യേതി മതിഃ കഥം ഭവേത്
തസ്മാല്‍ സ്വതന്ത്രാ ന കിമപ്യപേക്ഷതേ 
വിദ്യാ വിമോക്ഷായ വിഭാതി കേവലം.(18)
   അതിനെ നശിപ്പിക്കാന്‍ പ്രയാസമുണ്ടെന്നേയുള്ളു. നശിച്ചാല്‍ പിന്നെ ഉണ്ടാകുകയില്ല. ആ മായനശിച്ചാല്‍ പിന്നെ ഞാന്‍ ചെയ്യുന്നു എന്ന അഹംബുദ്ധി എങ്ങനെയുണ്ടാകും? അതിനാല്‍ സ്വതന്ത്രമായ വിദ്യ(ജ്ഞാനം) മറ്റൊന്നിനെയും ആശ്രയിക്കുന്നില്ല. കേവലമായി അതായത് മറ്റൊന്നിനെയും ആശ്രയിക്കാതെ അതു മുക്തിനല്‍കും.
ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം 
തിരുമല ശാഖാ മഠാധി പതിയാണ് 

No comments: