Friday, March 30, 2018

വാമനാവതാരകഥ നല്‍കുന്നത് അഹന്താസമര്‍പ്പണത്തിന്റെ സന്ദേശം: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

Thursday 27 October 2016 2:40 pm IST
കോഴിക്കോട്: വാമനാവതാരകഥ നല്‍കുന്നത് അഹന്താസമര്‍പ്പണത്തിന്റെ വിശ്രാന്തി സന്ദേശമാണെന്ന് സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി അഭിപ്രായപ്പെട്ടു. തളി സാമൂ തിരി ഗുരുവായൂരപ്പന്‍ ഹാളി ല്‍ നടക്കുന്ന ഭാഗവതകഥാ മൃതത്തിന്റെ രണ്ടാം ദിവസം വാമനാവതാരത്തെക്കുറിച്ച് സംസാരി ക്കുകയായിരുന്നു സ്വാമി. അഹങ്കാരം പെരുകി മനസ്സില്‍ അലോസരം വളര്‍ന്ന് നാം തളരുമ്പോള്‍ ബലി സമര്‍പ്പണ കഥ നമുക്ക് മനനം ചെയ്യാം. ശ്രീമദ് ഭാഗവതം അനുസരിച്ച് ബലി ചരിതം സ്വാത്മനിവേദനത്തിന്റെ മൂല്യം പ്രകാശിപ്പിക്കുന്നു. ഭക്തനായ ബലിയുടെ ഔദ്ധത്യത്തെ യാചിച്ചു വാങ്ങാന്‍ സകരുണം യാഗശാലയിലണയുന്ന വാമന മൂര്‍ത്തി ആനന്ദ ശാന്തി ദായകനാണ്. വിഷ്ണുമഹത്വം അറിഞ്ഞുതന്നെയാണ് ബലി വാഗ്ദാനത്തിലുറച്ചു നിന്നത്. വരുണ പാശ ബന്ധിതനായിരിക്കുമ്പോഴും കുലുങ്ങാത്ത നിശ്ചയ ദാര്‍ഢ്യം പ്രകാശിപ്പിച്ച മഹാബലിയെ ദേവന്മാര്‍ക്ക് പോലും ദുര്‍ല്ലഭമായ സുതലത്തിലേക്ക് വാമനന്‍ പറഞ്ഞയച്ചു. അവിടെ നിത്യദര്‍ശനമരുളിക്കൊണ്ട് ഭഗവാന്‍ ബലിയുടെ ദ്വാരപാലകനായെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു. രാവിലെ ഏഴു മുതല്‍ എ ട്ടുവരെ ശ്രീരാമഗീതയെ ക്കു റിച്ചും ഇന്ന് വൈകീട്ട് ആറിന് ശ്രീകൃഷ്ണാവതാര ത്തെക്കുറി ച്ചും പ്രഭാഷണം നടത്തും.

No comments: