വിവേകചൂഢാമണി.(ശ്രീ ശങ്കരാചാര്യസ്വാമികൾ )
മോക്ഷകാരണ സാമഗ്ര്യാം ഭക്തിരേവ ഗരീയസി .
സ്വസ്വരൂപാനുസന്താനം ഭക്തിഇത്യഭിധീയതേ.
സ്വസ്വരൂപാനുസന്താനം ഭക്തിഇത്യഭിധീയതേ.
സ്വസ്വരൂപാനുസന്താനമാണ് ഭക്തി.മോക്ഷത്തിന് കാരണമായ സാമഗ്രികളിൽ ഏറ്റവും മഹത്തായതു ഭക്തിതന്നെയാണ് .
നമ്മുടെ സ്വരൂപം നിരാകാരവും നിർഗുണവും ആണെന്നിരിക്കെ എങ്ങിനെയാണ് സ്വരൂപത്തെ അനുസന്താനം ചെയ്യുക .അനുസന്താനം ചെയ്യുന്നതിനു നമുക്കുണ്ടായിരിക്കേണ്ട യോഗ്യതകൾ എന്ത് .ഈ അനുസന്താനം സാധാരണ ജനങ്ങൾക്കു അപ്രാപ്യമാണോ .
#സാരം : ഏതു പ്രകാരമാണോ സൂര്യപ്രകാശത്താൽ ജന്മമെടുത്ത മേഘപാളികൾ വ്യാപരിച്ച് ,
തന്റെ ജന്മത്തിന് കാരണഭൂതനായ
അതേ സൂര്യനെത്തന്നെ മറയ്ക്കുന്നത് അപ്രകാരം , തന്നിൽ (ഒരാളിൽ) നിന്ന്
ജനിച്ച അഹങ്കാരം , ആത്മതത്ത്വത്തെ മറയ്ക്കുന്നതിന് സ്വയം വികസിക്കുന്നു !
തന്റെ ജന്മത്തിന് കാരണഭൂതനായ
അതേ സൂര്യനെത്തന്നെ മറയ്ക്കുന്നത് അപ്രകാരം , തന്നിൽ (ഒരാളിൽ) നിന്ന്
ജനിച്ച അഹങ്കാരം , ആത്മതത്ത്വത്തെ മറയ്ക്കുന്നതിന് സ്വയം വികസിക്കുന്നു !
സൂര്യപ്രകാശത്തിലെ ഊർജ്ജം മേഘത്തെ ഉണ്ടാക്കുന്നു . സൂര്യരശ്മിയുടെ ചൂടുകൊണ്ട് ജലാശയങ്ങളിലെ വെള്ളം ആവിയായി മേൽപ്പോട്ടുയർന്ന് മേഘസമൂഹമായി മാറുന്നു . ഈ മേഘജാലങ്ങൾ , സൂര്യന്റെ
ഊർജ്ജം കൊണ്ട് ഉണ്ടായതാണെങ്കിലും ,
അത് ഉരുണ്ടുകൂടി സൂര്യനെത്തന്നെ മറയ്ക്കുന്നു ! തന്റെ ഉല്പത്തിക്ക് കാരണവിഷയമായ വസ്തുവിനെ ചെറുതാക്കി , താൻ വലുതാവുന്നത്
ഒരുതരം കൃതഘ്നത ആണല്ലൊ !
അതാണ് ഇവിടെ സംഭിക്കുന്നത് !
ഊർജ്ജം കൊണ്ട് ഉണ്ടായതാണെങ്കിലും ,
അത് ഉരുണ്ടുകൂടി സൂര്യനെത്തന്നെ മറയ്ക്കുന്നു ! തന്റെ ഉല്പത്തിക്ക് കാരണവിഷയമായ വസ്തുവിനെ ചെറുതാക്കി , താൻ വലുതാവുന്നത്
ഒരുതരം കൃതഘ്നത ആണല്ലൊ !
അതാണ് ഇവിടെ സംഭിക്കുന്നത് !
അതുപോലെ ആത്മാവിൽ നിന്ന് ഉണ്ടായതാണ് അഹങ്കാരം !
അഹങ്കാരം തന്റെ ജനകനായ
ആത്മാവിനെ മറച്ച് , സ്വയം വലുതായി വികസിച്ച് നിലകൊള്ളുന്നു . അതിനാൽ അഹങ്കാരത്തിന്റെ പ്രത്യക്ഷഭാവത്താൽ , നമ്മൾ ആത്മാവിനെ (ഈശ്വരനെ) കാണുന്നില്ല!
അഹങ്കാരം തന്റെ ജനകനായ
ആത്മാവിനെ മറച്ച് , സ്വയം വലുതായി വികസിച്ച് നിലകൊള്ളുന്നു . അതിനാൽ അഹങ്കാരത്തിന്റെ പ്രത്യക്ഷഭാവത്താൽ , നമ്മൾ ആത്മാവിനെ (ഈശ്വരനെ) കാണുന്നില്ല!
"ഞാൻ" എന്ന "അഹങ്കാരഭാവം" മാറുന്നതോടെ നമ്മൾ "ഈശ്വര സാക്ഷാത്ക്കാരം" നേടുവാനുള്ള
പാതയിൽ എത്തുന്നു എന്നു സാരം !
പാതയിൽ എത്തുന്നു എന്നു സാരം !
No comments:
Post a Comment