Wednesday, March 28, 2018

അഹങ്കാരത്തിന്റെ പിടിയില്‍ നിന്നും മുക്തനായവൻ.
രാഹു മുക്തനായ ചന്ദ്രനെപ്പോലെ ശുദ്ധനും പൂർണ്ണനും നിത്യസുഖസ്വരൂപനും
സ്വയംപ്രകാശനുമായി
സ്വരൂപത്തെ പ്രാപിയ്ക്കുന്നു.
ആത്മാനുഭൂതിയ്ക്ക് മഖ്യപ്രതിബന്ധവും
സർവാനർത്ഥഹേതുഭൂതവുമാണ് അഹങ്കാരം തന്നെയാണ് അതിനെ നശിപ്പിയ്ക്കാതെ ആദ്യാത്മിക സാധനയിൽ മുന്നേറാൻ സാധ്യമല്ല.
സർവ്വാനർത്ഥമൂലകമായ അഹങ്കാരത്തോടുകൂടിയവൻ
മുക്തനെന്നു പറയാൻ ഒരു കാലത്തും അർഹനല്ല.
അഹങ്കാരത്തിന്റെ നിശ്ശേഷനാശത്താൽ മാത്രമേ
ബ്രഹ്മാത്മൈക്യ ഭാവം പ്രതിബന്ധം അററതായി തിരുകയുളളു.
ദേഹത്തെ ആത്മവെന്നു കാണുന്നവൻ മാത്രമെ
വിഷയങ്ങളിൽ കാമിയ്ക്കുന്നുളളു.
ദേഹാത്മബോധമില്ലാത്തവൻ
എങ്ങനെ വിഷയങ്ങളിൽ കാംക്ഷിയ്ക്കും?
താന്‍ ബ്രഹ്മമാണ് എന്നറിഞ്ഞവൻ എന്തിനു വേണ്ടി ശരീരത്തെ പീഡിപ്പിയ്ക്കണം?
ക്രിയ നശിച്ചാൽ ചിന്താനാശം വരുന്നു; അതിൽ നിന്നും വാസനാക്ഷയവും സംഭവിയ്ക്കുന്നു.
വാസനാ നാശമാണ് മോക്ഷം.
അതിനെത്തന്നെ ബ്രഹ്മവിത്തുകൾ ജീവൻമുക്തിയെന്നു പറയുന്നു.
ദേഹാദികളിൽ ആസക്തനായവന് മുക്തിയില്ല.മുക്തന് ദേഹാദികളിൽ അഭിമാനവും ഇല്ല.
ക്രിയ പോയാല്‍ ചിന്ത യററു. ചിന്തയററാൽ വാസന പോയി. വാസനാക്ഷയം തന്നെ മോക്ഷം. അതു സാധിച്ചവനെ ജീവന്‍ മുക്തൻ എന്നു പറയുന്നു.
അതായത് ചിദാത്മാവല്ലാതെ ഒന്നുമില്ല എന്ന ദൃഡബോധംഉണ്ടാകണം അപ്പോള്‍ സമാധിയും
മുക്തിയുമായി.
ബ്രഹ്മമൊഴികെ മറെറാന്നു മില്ല എന്നിങ്ങനെ പ്രപഞ്ചത്തിൻറെ ശൂന്യത ദൃഡമായി ബോദ്യപ്പെട്ടാൽ
മനോനാശം വന്ന് കൈവല്ല്യയം നിരന്തരം അനുഭൂതമാകും.
അതിനു സര്‍വ്വദാ നിർവികൽപ്പസമാധി അഭ്യസിയ്ക്കണം.

No comments: