Saturday, March 31, 2018

സുകൃതസ്യ കര്‍മ്മണഃ ഫലം 
സാത്ത്വികം, നിര്‍മ്മലം
സത്ത്വഗുണ പൂര്‍ണ്ണനായ മനുഷ്യനു മാത്രമേ, ലൗകികമോ വൈദികമോ ആദ്ധ്യാത്മികമോ ആയ ഏതു പ്രവൃത്തിയും ശാസ്ത്രങ്ങളുടെയോ ആചാര്യന്മാരുടെയോ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രം ചെയ്യാനുള്ള ജ്ഞാനം ഉണ്ടാവുകയുള്ളൂ. അങ്ങനെ സുകൃതസ്യ-ശരിയായ രീതിയില്‍ തന്നെ അനുഷ്ഠിക്കപ്പെട്ട-കര്‍മ്മങ്ങളുടെ-ഫലവും സത്ത്വഗുണ സമ്പൂര്‍ണമാണ്. മാത്രമല്ല, രജോഗുണത്തിന്റെയോ തമോഗുണത്തിന്റെയോ മാലിന്യ സ്പര്‍ശം തീരെ ഇല്ലാത്തതുമായിരിക്കും. അല്‍പ സുഖമോ ദുഃഖമോ ഉണ്ടാവുകയില്ല-അതാണ്- 'നിര്‍മലം'-എന്ന് വിശേഷിപ്പിച്ചത്. കാരണം സാത്വിക ഗുണപൂര്‍ണ്ണന്‍, ഏതു കര്‍മ്മവും സ്വര്‍ഗാദിഫലം ആഗ്രഹിക്കാതെയും ഭഗവാനെ ആരാധിക്കുന്ന രീതിയിലും ആണ് ചെയ്യുന്നത്.
രജസഃ കര്‍മ്മണാഫലം ദുഃഖം. രജോഗുണ സമ്പൂര്‍ണനായ മനുഷ്യന്റെ എല്ലാത്തരം കര്‍മ്മങ്ങളുടെയും ഫലം ദുഃഖമാണ്; അല്‍പം സുഖവും കിട്ടിയേക്കാം. ഉദാഹരണം-ഒരാള്‍ അത്യാധുനിക സാമഗ്രികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ ഗൃഹം പണിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എത്ര മനുഷ്യര്‍ കഠിനമായി പ്രയത്‌നിക്കണം, എത്രമാത്രം ധനം വേണം? ഉപകരണങ്ങള്‍ വേണം. അവ സംഘടിപ്പിക്കാന്‍വേണ്ടി ഊണും ഉറക്കവും ഇല്ലാതെ പരിശ്രമിക്കുന്ന വീട്ടുടമ അനുഭവിക്കുന്ന ക്ലേശങ്ങള്‍ക്കു കണക്കില്ല. ഒടുവില്‍ ഗൃഹപ്രവേശം കഴിയുമ്പോഴേക്കും അയാള്‍ ആസ്പത്രിയിലുമായി. ഈ വീട് എന്റെതാണ്- എന്ന് മാനസികാഹ്ലാദം മാത്രം കിട്ടിയേക്കാം. ഇതാണ് രജോഗുണ സമ്പൂര്‍ണനായ മനുഷ്യന്റെ പ്രവൃത്തികള്‍ തികച്ചും ദുഃഖപ്രദങ്ങളാണെന്ന് ഭഗവാന്‍ പറയുന്നതിന്റെ കാരണം.
തമ സഃ കര്‍മ്മണഃ ഫലം അജ്ഞാനം
തമോഗുണ പൂര്‍ണ്ണന്റെ പ്രവൃത്തിയുടെ ഫലവും തമോഗുണം നിറഞ്ഞതായിരിക്കും. അതായത് അധാര്‍മ്മികമായിരിക്കും. കാരണം,അയാള്‍ക്ക് ഒന്നിന്റെയും യഥാര്‍ത്ഥ ജ്ഞാനമില്ലല്ലോ. അയാള്‍ക്ക് കെട്ടിടം പണിയേണ്ടരീതിയെക്കുറിച്ചുപോലും അറിവ് ഇല്ലെന്ന് വന്നേക്കാം. അടുക്കള എവിടെ വേണം, കിണര്‍ എവിടെ വേണം എന്നും അറിയാതെ എന്തൊക്കെയോ ചെയ്യുന്നു. അതുകൊണ്ട് ജോലിക്കാര്‍ക്കും വിഷമമുണ്ടാകും; ദുഃഖമുണ്ടാകും. അവരുടെ സുഖം വെറും നിദ്രയില്‍-ഉറക്കത്തില്‍-മാത്രം ഒതുങ്ങുന്നു.
നാം രജസ്തമോഗുണങ്ങളുടെ വലയില്‍ 
കുടുങ്ങരുത് (14-17)
സത്ത്വാല്‍ ജ്ഞാനം സഞ്ജായതേ
മനസ്സില്‍ സത്ത്വഗുണം നിറഞ്ഞാല്‍ മാത്രമേ, നമുക്ക് ലൗകികമോ വൈദികമോ ആത്മീയമോ ആയ ഏതു ജ്ഞാനവും ലഭിക്കുകയുള്ളൂ. എങ്ങനെയാണ് സത്ത്വഗുണം വര്‍ധിപ്പിക്കേണ്ടത്. ശ്രീമദ് ഭാഗവതം ഏകാദശ സ്‌കന്ധം പതിമൂന്നാം അധ്യായത്തില്‍ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെ ഉദ്ധവരോട് വിശദീകരിക്കുന്നുണ്ട്.
പത്തുവിധം പരിശീലനം വേണം (14-14)
ആഗമോളപഃ പ്രജാദേശഃ
കാലഃ കര്‍മ്മ ച ജന്മച
ധ്യാനം മന്ത്രോ ള ഥ സംസ്‌കാരോ
ദശൈതേ ഗുണഹേതവഃ (ഭാഗ-11-6)
1) ആഗമഃ - നാം പഠിക്കുന്ന ആഗമങ്ങള്‍- ശാസ്ത്രങ്ങള്‍-നിവൃത്തി ധര്‍മ്മങ്ങള്‍- പരമപദ പ്രാപ്തിക്ക് സഹായിക്കുന്നവ മാത്രമായിരിക്കണം. അവയ്ക്ക് മാത്രമാണ് സത്ത്വഗുണം നമ്മില്‍ വളര്‍ത്താന്‍ കഴിവുള്ളത്. സ്വര്‍ഗ്ഗാദി ലോകങ്ങളിലെ സുഖത്തിനുവേണ്ടിയോ, ഈ ലോകത്തിനുവേണ്ടിയോ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ പ്രവൃത്തി ധര്‍മ്മങ്ങളാണ്. അവര്‍ രജോഗുണമാണ് നമ്മില്‍ വളര്‍ത്തുക. രജോഗുണം നമ്മില്‍ വളരുക, അതുകാരണം വീണ്ടും പ്രവൃത്തികള്‍ തുടരും. അത്തരം ശാസ്ത്രങ്ങള്‍ നാം പഠിക്കരുത്. അതാണ് ഈ 17-ാം ശ്ലോകത്തില്‍ രജസോ ലോഭ ഏവച-എന്ന് പറഞ്ഞത്.
വേദവിരുദ്ധമായ ധര്‍മ്മങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രങ്ങളും പഠിക്കരുത്. നിരീശ്വരവാദവും, കൊല, കാപട്യം മുതലായ ജനദ്രോഹകരമായ പ്രവൃത്തികളും നാം ചെയ്യാന്‍ തയ്യാറാവും. അത്തരം ശാസ്ത്രങ്ങള്‍ തമോഗുണം വളര്‍ത്തുന്നവയാണ്. ശരിയായ ജ്ഞാനം നേടാന്‍ നമ്മെ സഹായിക്കുകയേ ഇല്ല. ഈ 17-ാം ശ്ലോകത്തില്‍ - പ്രമാദമോഹൗഭവതഃ
തമസോളജ്ഞാനമേവച 
എന്ന ഭാഗത്തില്‍ അക്കാര്യമാണ് പറഞ്ഞത്.
(2) ആപഃ - ഗംഗ തുടങ്ങിയ പുണ്യനദികളിലെ ജലം സാത്ത്വിക ഗുണം വളര്‍ത്തുന്നതാണ്. നാം കുടിക്കാനും കുളിക്കാനും ആ ജലം ഉപയോഗിക്കണം. ഭഗവാന് അഭിഷേകം ചെയ്ത തീര്‍ത്ഥവും ഉപയോഗിക്കണം. സോഡ തുടങ്ങിയ കൃത്രിമ പാനീയങ്ങള്‍ രജോഗുണത്തെയും മദ്യം മുതലായവ തമോഗുണത്തെയുമാണ് വളര്‍ത്തുക. പശുവിന്‍ പാല്‍ സത്ത്വഗുണത്തെ മാത്രമേ വര്‍ധിപ്പിക്കുകയുള്ളൂ.
3) പ്രജാഃ- നാം ദിവസവും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ആളുകളും സത്ത്വഗുണം വളര്‍ന്നവരായിരിക്കണം, ഭക്തന്മാരോ, ജ്ഞാനികളോ ആയിരിക്കണം. യാഗാദികര്‍മ്മങ്ങളില്‍ നിഷ്ഠയുള്ളവരോടുള്ള സമ്പര്‍ക്കം രജോഗുണം വര്‍ധിപ്പിക്കും, ദുരാചാരന്മാരുമായി കൂട്ടുചേര്‍ന്നാല്‍ തമോഗുണമാണ് വളരുക.
4) ദേശഃ- നാം ഗൃഹം പണി ചെയ്ത്, താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം, പുണ്യനദികള്‍ സരസ്സ്, ഭഗവാന്റെക്ഷേത്രം, ഭക്തന്മാര്‍ എന്നിവയുള്ള സ്ഥലമായിരിക്കണം. അവസത്ത്വഗുണം വളര്‍ത്തും. പട്ടണങ്ങളില്‍, കച്ചവടസ്ഥലങ്ങളില്‍ ഇവയില്‍ താമസിക്കുന്നവരെ രജോഗുണം കീഴടക്കും. മദ്യശാലകളില്‍, വേശ്യാലയങ്ങളില്‍ ഭീകര പ്രവര്‍ത്തകരുടെ കൂടെ-പാര്‍ക്കുന്നവരെ തമോഗുണം കീഴ്‌പ്പെടുത്തും.
5) കാലഃ -സൂര്യോദയം മുതല്‍ സന്ധ്യാസമയം വരെ സാത്ത്വിക ഗുണം വര്‍ധിപ്പിക്കുന്ന കാലമാണ്, ഭഗവാനെ ധ്യാനിക്കാനും മന്ത്രം ജപിക്കാനും അനുയോജ്യമായ കാലമാണ്. സന്ധ്യാ സമയം മുതല്‍ 10 നാഴികവരെ രജോഗുണം വര്‍ധിപ്പിക്കുന്നകാലമാണ്. പിന്നീട് 10 നാഴിക തമോഗുണ വര്‍ധകമായ കാലമാണ്. 
kanapram

No comments: