Tuesday, December 03, 2019

[03/12, 23:10] Malini Dipu Athmadhara: ദേവി തത്ത്വം-53

ബംഗാളിൽ ബ്രഹ്മ സമാജക്കാരും, ആര്യ സമാജക്കാരും അങ്ങനെ പല സമാജക്കാരും വിഗ്രഹാരാധന ബാലിശമാണെന്നും, ഹിന്ദു മതം സ്വയമേവ ബാലിശമാണ് അതിനാൽ ക്രിസ്തു മതത്തിനെ കൂട്ട് പിടിച്ചാലേ ശരിയാകു എന്ന് പറഞ്ഞിരുന്ന കാലത്താണ് ശ്രീരാമകൃഷ്ണൻ ഒരു വിഗ്രഹത്തെ വച്ച് കൊണ്ട് തന്റെ യാത്ര ആരംഭിക്കുന്നത്. അങ്ങനെ ശ്രീരാമകൃഷ്ണൻ ഒരു ഭ്രാന്തനെ പോലെ വിഗ്രഹത്തെ ആരാധിച്ചു തുടങ്ങി. ദക്ഷിണേശ്വരത്ത് അദ്ദേഹം ഭ്രാന്തൻ പൂജാരി എന്നാണ് അറിയപ്പെട്ടിരുന്നത്. എപ്പഴാ അമ്പലം തുറക്കുക അടയ്ക്കുക ഒന്നും അറിയാതെയായി. ഗുരുവായൂരൊക്കെ ഒരു മിനിറ്റ് നട തുറക്കാൻ വൈകിയാൽ പത്രത്തിൽ വരും. ഇവിടെ ശ്രീരാമകൃഷ്ണൻ ചിലപ്പോൾ നട തുറക്കുകയേയില്ല. മറ്റു ചിലപ്പോൾ രാത്രിയും തുറന്ന് വച്ച് പൂജിക്കും☺️.

അദ്ധ്യാത്മ സാധകന് സമൂഹത്തിൽ നിൽക്കാൻ പറ്റില്ല എന്ന് പറയുന്നത് ഇതു കൊണ്ടാണ്. ഇവിടെ ശ്രീരാമകൃഷ്ണൻ ചിലപ്പോൾ നേരത്തെ നടയടച്ചിറങ്ങും. എന്താ കാര്യമെന്ന് ചോദിച്ചാൽ പറയും കാളിക്ക് ഉറക്കം വരുന്നുവെന്ന്. ചിലപ്പോൾ രാത്രി മുഴുവൻ തുറന്ന് വയ്ക്കും. നിവേദ്യം ചിലപ്പോൾ സ്വയം കഴിക്കും അല്ലെങ്കിൽ പൂച്ചയ്ക്ക് നൽകും. സാധാരണ ഗതിയിൽ ഇങ്ങനെയുള്ള ഒരു പൂജാരിയെ ആരെങ്കിലും ഇരുത്തി പൊറുപ്പിക്കുമോ. പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും യോഗക്ഷേമ ശക്തി അദ്ദേഹത്തെ സംരക്ഷിച്ചിരുന്നു. മധുർനാഥ് ബാബു ആ ക്ഷേത്രത്തിന്റെ മാനേജറായിരുന്നു. അദ്ദേഹത്തിനറിയാമായിരുന്നു ഇതൊന്നും സാധാരണമല്ലെന്ന്.

ശ്രീരാമകൃഷ്ണൻ കുട്ടിക്കാലം മുതൽ കാളിയെ ഉപാസിച്ചിരുന്ന ആളല്ല. കാളിയെ ഉപാസിക്കാൻ പറഞ്ഞപ്പോൾ കാളിയെ പിടിച്ചു അത്രേയുള്ളു. അതിന് മുമ്പ് ഒരു ശിവരാത്രി ദിനത്തിൽ ശിവനായി വേഷം കെട്ടിച്ച് നിർത്തിയപ്പോൾ ശിവനെ ധ്യാനിച്ച് സ്വയം മറന്ന് ഭാവ സമാധിസ്ഥനായി തീർന്നു. അദ്ദേഹത്തിന് സ്വർണ്ണത്തിന്റെ വള മാല എന്നിങ്ങനെ വേർതിരിവൊന്നുമില്ലല്ലോ സ്വർണ്ണമേയുള്ളു. നമുക്ക് വ്യവഹാരം പ്രധാനം ആകുമ്പോൾ മാത്രമാണ് വളയും മാലയുമൊക്കെ ആകുന്നത്. തട്ടാനെ സംബന്ധിച്ചിടത്തോളം സ്വർണ്ണമാണ് സത്യം. അതുപോലെ ശ്രീരാമകൃഷ്ണനും ശൈവം, വൈഷ്ണവം, ശാക്തം എന്നൊന്നുമില്ല. അദ്ദേഹത്തിന് മുമ്പിൽ കിട്ടിയത് ആ ശക്തിയുടെ മൂർത്തിയെയാണ്. ആ മൂർത്തിയെ വച്ച് കൊണ്ട് അംബ, ജഗദീശ്വരി, ബ്രഹ്മമയി എന്നൊക്കെ വിളിച്ച് അദ്ദേഹം ഉപാസിച്ച് വന്നു.

Nochurji 🙏🙏
[04/12, 03:06] Lakshmi Athmadhara: ശ്രീമദ് ഭാഗവതം 354
ഈ പിംഗളയുടെ കഥ കേട്ടാൽ തോന്നും എന്തിനാ ശുകബ്രഹ്മ മഹർഷി ഇങ്ങനെ ഒരു കഥ പറഞ്ഞത് എന്ന്.
വളരെ വളരെ ശക്തമായിട്ടുള്ള ഒരു ഉദാഹരണം!

ഈ പിംഗള, പിംഗളയല്ലാ.
നമ്മളൊക്കെ തന്നെയാണ്.
പിംഗള ചെയ്യുന്ന പ്രവൃത്തിയാണ് അജ്ഞാനിയായ ജീവൻ ചെയ്തുകൊണ്ടിരിക്കുന്നത്.
തനിക്ക് ആരോട് നിത്യബന്ധം ണ്ടോ,
ആ നിത്യബന്ധം ഉള്ള സ്വരൂപത്തിനെ വിട്ട് അനിത്യമായ വസ്തുക്കളോടൊക്കെ ജന്മജന്മങ്ങളായി സംബന്ധം സ്ഥാപിക്കുന്നതിനാണ് ഈ വ്യഭിചാരം എന്നു പറയണത്.
അതാണ് അവ്യഭിചാരിണി ഭക്തി. വ്യഭിചാരമില്ലാത്ത ഭക്തി, 
ഭഗവാനോട് മാത്രം സംബന്ധം.
അതുവിട്ട് ഓരോ വസ്തുക്കളുമായി സംബന്ധം വെച്ചുകൊണ്ടിരിക്കുന്നതിനാൽ പിംഗളാ എന്ന് ഈ ജീവനെ വിളിക്ക്യാണ്.
 *ഈ ജീവൻ തന്നെ പിംഗള.*

വസ്ത്രം മാറ്റി മാറ്റി വരണുവല്ലോ ഇവൾ,
വാസാംസി ജീർണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോഽപരാണി

ഓരോ ജൻമങ്ങൾ കഴിയുന്തോറും
 *പുതിയ പുതിയ ശരീരം.*
 *അതാണ് പിംഗള വസ്ത്രം മാറ്റി വരണത്.*

അവസാനം അവൾ ഉറങ്ങി.
ഇത്രകാലം ഉറക്കല്യ.
ഇപ്പൊ ഉറങ്ങി.
എന്താ ഉറക്കം?
യഥാ രമാ ശ്രീ: ഭഗവതാസാഹം സ്വപദീ  തഥാ യം ആത്മനാ ഭർത്രാസാഹം ഹൃദയാകാരേ സുഖം   നിർവികല്പേ സമാധൗ സുഷ്വാപ:
ഹൃദയമാകുന്ന ആകാരത്തിൽ ഭഗവാനുമായിട്ട് നിർവികല്പസമാധിയിൽ ഉറങ്ങീന്നാണ്.
 *സ്വരൂപത്തിലങ്ങനെ കിടന്നു.*
 *അതാണ് ഉറക്കം.*

എല്ലാ ആശയും ദു:ഖം ആണ്.
ആശയെ അറുവിൻ ആശയെ അറുവിൻ. വിഷയാശയെ വിട്.
ഈശനോടാകിലും ആശയെ അറുവിൻ.
ഈശ്വരൻ പുറത്ത് എവിടെയോ ഇരിക്കുന്ന വസ്തുവാണെന്ന് നിനച്ചിരുന്നാൽ ആശ ണ്ടാവും. *ഭഗവാനിൽ ആശയെ വെച്ചു കൊണ്ട്* *ആദ്യം ലോകത്തിലുള്ള ആശയെ വിടണം.* *അതുകഴിഞ്ഞ് ഏതോ ദൂരത്തിരിക്കുന്ന* *ഒരു പദാർത്ഥം ആണ് ഭഗവാൻ എന്ന* *അജ്ഞാനത്തെയും ഇല്ലാതാക്കി,*
 *ഉള്ളില് പ്രകാശിക്കുന്ന വസ്തുവാണ്* *ഭഗവാൻ എന്നറിയണം.* 
ആശയ് പടെ പടെ തുമ്പം താനൈ
ആശയ് വിടെ വിടെ ഇമ്പം താനൈ.
ആശയെ വിട്ടാലേ ആനന്ദം ണ്ടാവൂ. ഇത് പിംഗളയിൽ നിന്ന് പഠിച്ചു.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: