Monday, December 02, 2019

ഹിന്ദു പുരാണങ്ങളിൽ 10 കൽപ്പനകൾ അഥവാ യമ നിയമങ്ങൾ
1, അഹിംസ
മറ്റു ജീവജാലങ്ങളെ കൊല്ലാതിരിയ്ക്കൽ.... വേദനിപ്പിയ്ക്കാതിരിയ്ക്കൽ.... തീരുമാനമെടുക്കുക തന്നെ ..... ഞാൻ ആരേയും വാക്കു കൊണ്ടു പോലും വേദനിപ്പിയ്ക്കുകയില്ല.
2, സത്യം
സത്യമേ പറയൂ... നേരമ്പോക്കിന് പോലും അസത്യം പറയില്ല.
3, ആസ്ഥേയം
ആരേയും ചൂഷണം ചെയ്യരുത്.... നമ്മൾ മറ്റൊരാളെ പറ്റിച്ച് എന്ത് നേടിയാലും നമ്മളെ പറ്റിക്കാൻ മറ്റൊരാൾ ഉണ്ടാകും.... "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുമെന്നേ വരൂ...
4, ബ്രഹ്മചര്യം.
ബ്രമചര്യം എന്നാൽ വിദ്യാഭ്യാസം...
വിദ്യയില്ലാത്തവന് ജീവിയ്ക്കാൻ പറ്റില്ല. ആത്മീയത നിലനിൽക്കുന്നത് ഭൌതീക സുഖത്തിന് വേണ്ടിയാണ്. ലളിത ജീവിതവും ഉയർന്ന ചിന്തയും ഉണ്ടാവട്ടെ ....
5, അപരിഗ്രഹം.
ഈശ്വരന്റെ അനുഗ്രഹം കൊണ്ട് കിട്ടിയതുകൊണ്ട് സന്തോഷിയ്ക്കൽ....
ഭഗവാനോട് Thanks പറയാൻ സാധിയ്ക്കട്ടെ....
6, ശൗചം
വൃത്തി..... ശരീരവൃത്തി വേണ്ട പോലെ ചെയ്യുക.... ശരീരത്തിന്റെ പുറമേയ്ക്കും അകത്തേയ്ക്കും വേണ്ടത് ചെയ്യുക. സാത്വീകമായ ഭക്ഷണം കഴിക്കുക.
7, സന്തോഷം
നിസ്സാര കാര്യത്തിന് മറ്റുള്ളവരോട് ദേഷ്യം തോന്നാതിരിയ്ക്കട്ടെ.... സദാ തുഷ്ടി ഉണ്ടാവട്ടെ....
8, തപസ്സ്.
ചെയ്യുന്ന പ്രവൃത്തികളെല്ലാം തപസ്സാവട്ടെ.... വീട്ടിലെ പണികളായാലും ഓഫീസിലെ പണികളായാലും മറ്റുള്ളവരെ പ്രാവിക്കൊണ്ട് ചെയ്യരുത്. 9, സ്വാധ്യായം.
നമ്മുടെ പ്രവർത്തന മേഖലയിൽ നല്ലപോലെ അറിവു നേടുക...
10, ഈശ്വര പ്രാണിധാനം.
ഓരോ ജീവിയ്ക്കും അതാത് ജീവിയ്ക്ക് ആവശ്യമായ കഴിവ് ഭഗവാൻ കൊടുത്തിട്ടുണ്ട്.
കോഴി പറക്കാറില്ല... വെള്ളത്തിലേയ്ക്ക് ചാടാറില്ല.... താറാവ് വെള്ളത്തിലേയ്ക്ക് ഇറങ്ങും..... പരുന്ത് ആകാശത്തിലേയ്ക്ക് പറന്നുയരും.... പക്ഷികളെല്ലാം മുട്ട വിരിഞ്ഞ് ഉണ്ടായതാണ്...
പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല....
മനുഷ്യ ശിശുവിനെ കമഴ്ന്ന് കിടക്കാൻ പഠിപ്പിച്ചതാര്....? കമിഴ്ന്ന് കിടക്കുന്ന കുട്ടിയെ എഴുന്നേറ്റിരിയ്ക്കാൻ പഠിപ്പിച്ചതാര്....? എഴുന്നേറ്റ കുട്ടിയെ നടക്കാൻ പഠിപ്പിച്ചതാര്....?
ഈശ്വരാ എന്ന്‌ വിളിക്കാതെ മറ്റൊന്നും നമുക്ക്‌ സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്‌. കണ്ണിന്‌ കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന്‌ സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നമ്മൾ നമ്മുടെ ശരീരത്തിലേയ്ക്ക് ഒന്ന് നോക്കൂ... (കണ്ണാടിയിൽ നോക്കണ്ട: അത് പ്രതിബിംബമാണ്.)
അപ്പോള്‍ നമ്മള്‍ കൈ കൂപ്പിക്കൊണ്ട്‌ പറയും ‘അഹം ബ്രഹ്‌മാസ്‌മി’ ഞാനും ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണ്‌. അപ്പോള്‍ മനസ്സിലാകും ഈശ്വര പ്രണിധാനത്തിന്റെ അര്‍ത്ഥം.
പരമമായ ഒരു ചൈതന്യത്തിന്റെ മുമ്പില്‍ ആധാരമായി നില്‍ക്കാന്‍ നമുക്ക്‌ സാധിക്കണം. ആ ചൈതന്യത്തിന്റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം. അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്‌മചര്യം അപരിഗ്രഹം, ശൗചം, സന്തോഷം, തപഹ, സ്വാധ്യായം, ഈശ്വര പ്രണിധാനം. ഇതാണ്‌ പത്തു കല്‍പ്പനകള്‍.
satheesan namboodiri

No comments: