Monday, December 02, 2019

സത്യത്തെയാണ് പിന്തുടരുന്നതെങ്കില്‍ മാര്‍ഗ്ഗം എത്ര കഠിനമാണെങ്കിലും നമുക്ക് ഭയപ്പെടേണ്ടതില്ല. എന്നാല്‍ അസത്യത്തെയാണ് പിന്തുടരുന്നതെങ്കില്‍ മാര്‍ഗ്ഗം എത്ര സുന്ദരമായാലും അത് നമ്മെ അപകടത്തിലേയ്ക്കാണ് നയിക്കുന്നത്!
ജീവിതത്തില്‍ എപ്പോഴും മുന്നിലുള്ള യഥാര്‍ത്ഥ പ്രതിബന്ധങ്ങള്‍ കാഴ്ചയ്ക്ക് സുന്ദരമായിരിക്കും! എന്നതിനാല്‍ നാമുക്കവ പ്രശ്നങ്ങളായി തോന്നാറില്ലെന്നതാണ് അപകടം! ഗുണമെന്നു തെറ്റിദ്ധരിക്കുകയും ചെയ്യും! ഉദാഹരണത്തിന് ഒരാളുടെ അധ്വാനഫലമായ ധനം നമ്മുടെ കൈകളില്‍ വെറുതേ വന്നുചേരുമ്പോള്‍ നാം സന്തോഷിക്കുന്നു! എന്നാല്‍ നാം സൂക്ഷ്മരൂപത്തില്‍ അയാളുടെ പാപത്തെയാണ് സ്വീകരിക്കുന്നത്! ഈ പ്രതിബന്ധത്തെ നാം കാണുന്നില്ല!
ജീവിതത്തിലെ യഥാര്‍ത്ഥ ലാഭം ലോഭത്തിന്‍റെ ഫലമല്ല ത്യാഗത്തിന്‍റെ ഫലമാണ്. യഥാര്‍ത്ഥ ലാഭനഷ്ടങ്ങളുടെ കണക്കറിയാതെ, ഭൗതികമായ ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടല്‍കൊണ്ട് അസത്യത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കരുത്. ഓരോ നിമിഷവും സത്യത്തെ പിന്തുടരുകയാണെങ്കില്‍ വഴി എത്ര ദുഷ്കരമാണെങ്കിലും നാം ചെന്നെത്തുന്നിടം ഈശ്വരസന്നിധി ആയിരിക്കും.
krishnakumar kp

No comments: