വിവേകചൂഡാമണി - 10
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
കാമന അജ്ഞാനത്തീന്റെ സന്തതി
സന്ന്യസ്യ സര്‍വകര്‍മ്മാണി ഭവബന്ധ വിമുക്തയേ യത്യതാം പണ്ഡിതൈര്‍ധീരൈഃ ആത്മാഭ്യാസ ഉപസ്ഥിതൈഃ
പണ്ഡിതന്മാരും ധീരന്‍മാരുമായവരും എല്ലാ കര്‍മ്മങ്ങളേയും വെടിഞ്ഞ് ആത്മാഭ്യാസത്തില്‍ ഉറച്ചിരുന്ന് സംസാര ബന്ധത്തില്‍ നിന്നുള്ള വിമുക്തിയ്ക്കായി യത്‌നിക്കണം. പണ്ഡിതന്‍ എന്നതിന്റെ അര്‍ത്ഥം ആത്മജ്ഞാനമുള്ളയാള്‍ എന്നാണ്. 'പണ്ഡ യസ്യ അസ്തി സഃ പണ്ഡിതഃ'. പണ്ഡ എന്നാല്‍ ആത്മവിഷയം. ആത്മജ്ഞാനത്തെ നേടാന്‍ ഉത്സുകരായവരേയും വേണമെങ്കില്‍ ഇക്കൂട്ടത്തില്‍ പെടുത്താം.
മറ്റ് വിഷയങ്ങളിലെ പാണ്ഡിത്യമല്ല ഉദ്ദേശിക്കുന്നത്. ധീരന്‍ എന്നാല്‍ വിവേകി. നിസ്സാരമായ ലൗകിക വിഷയങ്ങളില്‍ നിന്നും മനോബുദ്ധികളെ പിന്‍വലിച്ച് അനശ്വരമായ ആത്മതത്വത്തിലേക്ക് ഉയര്‍ത്തിയയാള്‍. അങ്ങനെയുള്ളയാള്‍ ആത്മാനുഭൂതി നേടാനുള്ള നിരന്തര അഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കണം. കാമനകളെ തുടര്‍ന്നുണ്ടാകുന്ന എല്ലാ കര്‍മ്മങ്ങളേയും വെടിയണം. എന്നിട്ട് ഭവത്തില്‍ നിന്ന്, അഥവാ സംസാരത്തില്‍ നിന്ന് മുക്തനാവാന്‍ യത്‌നിക്കണം.
കര്‍മ്മം ഉണ്ടാകുന്നത് കാമനകളില്‍ നിന്നാണ്. കാമന അഥവാ ആഗ്രഹം അജ്ഞാനത്തിന്റെ സന്തതിയാണ്. അവനവനെക്കുറിച്ച് ശരിയായ അറിയായ്കയാണ് ഇതിന് കാരണം. താന്‍ പരിപൂര്‍ണനെന്ന് ബോധ്യമല്ലാത്തതു കാരണം ഓരോന്ന് നേടിയാല്‍ പൂര്‍ണനാകും, സുഖമുള്ളവനാകും എന്ന് കരുതി ആഗ്രഹങ്ങള്‍ക്ക് പുറകെ പോകുന്നു, അതേത്തുടര്‍ന്ന് കര്‍മ്മങ്ങളും. ഇവയില്‍ നിന്ന് മോചിതനാകാനാണ് എല്ലാ കാമ്യകര്‍മ്മങ്ങളേയും വെടിയണമെന്ന് പറഞ്ഞത്.
സ്വാര്‍ത്ഥ കര്‍മ്മങ്ങള്‍ ഉപേക്ഷിക്കുക തന്നെ വേണം. എന്നാല്‍ ഇത് നമ്മെ കര്‍മ്മ വിമുഖനാക്കാന്‍ വേണ്ടിയാണ് എന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. അതിരു കടന്ന അഭിലാഷങ്ങളും ആകാംക്ഷകളും നമ്മുടെ ആന്തരിക ശക്തിയെ പാഴാക്കും. എന്നാല്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുന്ന മഹദ് കര്‍മ്മം പ്രയോജനപ്പെടുകയും ചെയ്യും. വേണ്ടവിധത്തില്‍ ചെയ്യാത്ത കര്‍മ്മങ്ങള്‍ക്ക് വലിയ നേട്ടത്തെ ഉണ്ടാക്കാനാവില്ല. അവയ്ക്ക് നിരാശയും ദുഃഖവും നല്‍കാനേ കഴിയൂ. ഇതറിഞ്ഞ് ഉളളം ശുദ്ധമാക്കാനായി സാധകര്‍ വിവേകത്തോടെ ജീവിക്കണം.
നിരന്തരമായ ആത്മാഭ്യാസത്തില്‍ ഉറച്ചിരുന്ന് ഭവബന്ധ മുക്തിയെ നേടാന്‍ യത്‌നം ചെല്ലണം. ഭവം എന്നത് സംസാരത്തിന്റെ മറ്റൊരു പേരാണ്. ഭൂ ഭവ; ഭവ എന്നാല്‍ ഭവിച്ചത് ഉണ്ടായത്. ഈ ലോകവും അതിലുള്ളതെല്ലാം ഉണ്ടായതാണ്. ഉണ്ടായാല്‍ പിന്നീടത് ഇല്ലാതെയാകും. ഉണ്ടായി നശിക്കുന്നതിനിടയില്‍ നിരന്തര മാറ്റങ്ങളും ഉണ്ടാകും. ഈ ലോകത്തിന് ഭവസാഗരം, ഭവ അടവി എന്നുള്ള വിശേഷണങ്ങള്‍ വളരെ പ്രസിദ്ധമാണ്. താന്‍ പരമാത്മതത്വമാണെന്ന് നിരന്തരമായി ആലോചിച്ച് ഉറപ്പിക്കലാണ് ആത്മാഭ്യാസം. ആത്മജ്ഞാനത്തില്‍ പരോക്ഷജ്ഞാനം നേടിയവര്‍ക്ക് ഇത് സാധിക്കും. അങ്ങനെയുള്ളവര്‍ക്ക് മുന്നില്‍ കര്‍മ്മങ്ങള്‍ക്ക് വലിയ സ്ഥാനമൊന്നുമില്ല.
ജനന-മരണ സ്വരൂപത്തിലുള്ളതും സുഖദുഃഖ പൂരിതവുമായ ഭവാബ്ധിയില്‍ നിന്ന് കരകയറാന്‍ പ്രയത്‌നിക്കുന്നതുകൊണ്ടാണ് പണ്ഡിതന്‍, ധീരന്‍ തുടങ്ങിയ വാക്കുകളെ കൊണ്ട് അവരെ വിശേഷിപ്പിച്ചത്. താന്‍ പരമാത്മാവാണ് എന്ന അനുഭവജ്ഞാനം ഉണ്ടാകുമ്പോഴാണ് ആദ്ധ്യാത്മിക പൂര്‍ണത ഉണ്ടാകുക. ആത്മസാക്ഷാത്കാരം നേടാന്‍ വേണ്ടി നല്ലതുപോലെ തന്നെ സാധകന്‍ പ്രയത്‌നിക്കണം. ശ്രവണം, മനനം, നിദിധ്യാസനം തുടങ്ങിയലൂടെ ആത്മ ചിന്തയില്‍ സദാ മുഴുകിയിരിക്കണം. ആത്മസാക്ഷാത്കാരം നേടുമ്പോള്‍ ഭവത്തില്‍ നിന്നുള്ള മുക്തിയും ലഭിക്കും.

No comments:
Post a Comment