Thursday, December 19, 2019

ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്ന ഒരു പ്രധാനപ്പെട്ട ഭാഗം നോക്കാം
നമ്മുടെ എല്ലാവരുടെയും വീട്ടിൽ പലവിധത്തിലുള്ള ദു:ഖങ്ങൾ ഉണ്ടാവാറുണ്ട്

നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും പലവിധത്തിലുള്ള രോഗങ്ങൾ. മരണം: അപകടങ്ങൾ .മാനസിക ' പ്രയാസങ്ങൾ

ഇവയെല്ലാംഎങ്ങനെയുണ്ടാവുന്നു .
എന്താണിതിന്ന് കാരണം എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?
അതിനു മുൻപ് ഭഗവാൻ പറയുന്നത് നോക്കാം

അല്ലയോ അർജുന. ആത്മസന്തുഷ്ടി സ്വഭാവസിദ്ധമായിക്കഴിഞ്ഞാൽ അധ്യാത്മികം. ആധി ഭൗതികം. ആധിദൈവികം. തുടങ്ങി എല്ലാ ദു:ഖങ്ങൾക്കും നാശം സംഭവിക്കുന്നു

എന്തെന്നാൽ പ്രസന്നമായ ചിത്തത്തോടു കൂടിയവനു വേഗത്തിൽ സത്യബുദ്ധി ചുറ്റം തിങ്ങിനിൽക്കുന്നതായി അനുഭവപെടുന്നു.

 അതായത് നമുക്ക് നമ്മുടെ ജീവിതത്തിൽ മൂന്ന് വിധത്തിലുള്ള ദു:ഖങ്ങളാണ് ഉണ്ടാവുന്നത് മുകളിൽ പറഞ്ഞ ആ ദു:ഖങ്ങൾ

 ആധ്യാത്മികം .
ആധി ഭൗതികം
 ആധിദൈവികം

ഇതാണ് ഭഗവാൻ പറഞ്ഞ ആ മൂന്ന് ദുഃഖങ്ങൾ .

 അതായത് ആധ്യാത്മിക ദു:ഖം എന്താണന്ന് നോക്കാം.നമ്മുടെ ശരിരത്തിനും മനസിനും ഉണ്ടാവുന്ന രോഗങ്ങളാണ് ആധ്യാത്മിക ദു:ഖം

 രണ്ടാമത്തെ ദു:ഖം
 ആധിഭൗതികം ദുഃഖം.

ഇത് മറ്റു ജന്തുക്കള്ളിൽ നിന്നും അതുപോലെ അഗ്നി കാറ്റ് വെള്ളം ഭൂമി ഇവയിൽ നിന്ന് ഉണ്ടാവുന്ന ദു:ഖങ്ങളാണ് ആധി ഭൗതിക ദു:ഖം

 ഇവ നമ്മൾ നിത്യ വും കേൾക്കുന്ന സംഭവങ്ങളാണ് തീ പൊള്ളലേറ്റ് മരിച്ചു വെള്ളത്തിൽ വീണ് മരിച്ചു കൊടുക്കാറ്റടിച്ചു ഉരുൾപൊട്ടൽ
എന്നിങ്ങനെ...

 ഇനി മുന്നാമത്തെ ദു:ഖം  അവിചാരിതമായി വന്നു ചേരുന്ന ദു:ഖങ്ങളാണ് ആദി ദൈവിക ദു:ഖം 

ആത്മബോധമുണ്ടായി ചേതസ് പ്രസന്നമാകുന്നയാളിന്
.ഈ വിധ ദു:ഖങ്ങൾ ഉണ്ടാവില്ലെന്നാണ് ഭഗവാൻ പറയുന്നത്

അതിന് ആദ്യം നമ്മൾ ചെയ്യേണ്ടത് ഏത് പരിതസ്ഥിയിലും വിട്ടുമാറാത്ത സന്തോഷം നിറഞ്ഞ മനസ് നമ്മുക്കുണ്ടാവണം

 അന്യർക്ക് സുഖം വരുമ്പോൾ അവരോട് അസൂയ തോന്നാതെ അവരോട് സ്നേഹത്തോടെ പെരുമാറുക

അവർക്ക് എന്തെങ്കിലും ദു:ഖം വരുമ്പോൾ സന്തോഷിക്കാതെ അവരെ സമാധാനിപ്പിച്ച് കൊണ്ട് അവരോട് കാരുണ്യം കാണിക്കുക

 അന്യരുടെ പുണ്ണ്യകർമ്മങ്ങളിൽ അവരോടെപ്പം സന്തോഷിക്കയും. പാപകർമ്മങ്ങളിൽ വിമർശിക്കാതെ ഉദാസിന പുലർത്തുകയും ചെയ്യുക

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കോപത്തോടെ സംസാരിക്കാതെ മിതമായിസംസാരിക്കുകയും .തന്നെക്കാൾ മുതിർന്നവർ വരുമ്പോൾ ഏണിറ്റ് നിന്ന് അവരെ ബഹുമാനിക്കുകയും ചെയ്യുക

മറ്റുള്ളവരെ നിന്ദിക്കാതെ എല്ലാ മനുഷ്യരും തന്റെ സഹോദരി സഹോദരൻമാരാണന്ന് കരുതുക

 നടക്കുമ്പോഴുംഇരിക്കുമ്പോഴും മറ്റ് ജോലികൾ ചെയ്യുമ്പോഴും സദാ സമയം ഈശ്വരനാമം ജപിക്കുകയും.എല്ലാ ജീവജാലങ്ങളെയും തന്നെ പോലെ കരുതുന്നവന്റെ മനസ് സദാ സമയം പ്രസന്നമായിരിക്കും.

ഇങ്ങനെ മനസിന് സന്തോഷമുള്ള വ്യക്തിക്ക് മേൽ പറഞ്ഞ ദു:ഖങ്ങൾ ഉണ്ടാവിലെന്ന് ഭഗവാൻ ഗീതയിൽ പറയുന്നു

No comments: