Tuesday, December 17, 2019

[17/12, 13:58] Bhattathiry: ❤❤❤❤❤❤
*ബോധശാസ്ത്രം*

ബോധോദയവും നിർവ്വാണയും മോക്ഷവുമെല്ലാം ഒരുതരം ഉണർവ്വാണ് *(Awakening),* സ്വപ്നത്തിൽ നിന്നും ജാഗ്രതിലേക്ക് ഉണരുന്നത് പോലെ . ഉണർവ്വിന് ഒരിക്കലും മതമാകാനും ശാസ്ത്രമാകാനും പ്രസ്ഥാനമാകാനും പരിണാമമാകാനും മാറ്റമാകാനും യുക്തിയാകാനും പ്രതിഭാസമാകാനും സംഭവമാകാനും കഴിയില്ല .
എന്നാൽ അതിന് അനുഭവമാകാൻ കഴിയും . സ്വപ്നത്തിൽ നിന്നും ഉണരുന്പോൾ സ്വപ്നാനുഭവങ്ങൾ ഇല്ലാത്തതായിരുന്നൂവെന്ന് മനസിലാക്കാനും ജാഗ്രത് എന്ന മറ്റൊരു അനുഭവം ഉണ്ട് എന്നറിയാനും കഴിയും . അതുപോലെ ജാഗ്രതിൽ നിന്നും വീണ്ടും ഒന്നുകൂടി ഉണരാൻ കഴിയുമെന്നാണ് *ബോധശാസ്ത്രം* തെളിയിക്കുന്നത് . ദുരഭിമാനത്തിനും സ്വാർത്ഥതയ്കും ആഗ്രഹങ്ങൾക്കും സാക്ഷിയാകുന്ന നിമിഷം അഥവാ അഭിമാനത്തെ ഇല്ലാതാക്കുന്ന നിമിഷം ജാഗ്രതിൽനിന്നും ബോധം ഉയരുകയും വീണ്ടും ഒന്നുകൂടി തനിയെ ഉണരുകയും ചെയ്യും .
അപ്പോൾ ജാഗ്രതിലെ അനുഭവങ്ങൾ നശ്വരമാണെന്നും മായയാണെന്നും അറിയുന്നതിനുപകരം അനുഭവമാകുകയും തുരീയമെന്ന ഏറ്റവും ഉയർന്ന ബോധതലത്തിലെ അനുഭവങ്ങൾ എന്താണെന്ന് തിരിച്ചറിയുകയും ചെയ്യും .
വേദന നശ്വരമാണെന്നും ദുഃഖം മായയാണെന്നും അനുഭവപ്പെടുന്ന ഈ ബോധാവസ്ഥ ദേഹമുള്ളപ്പോൾ തന്നെ സാധ്യമാണ് .

കടപ്പാട്
ബോധശാസ്ത്രം

🙏🙏🙏❤❤❤
[17/12, 13:58] Bhattathiry: 🌹❤❤🌹
മനുഷ്യൻ  -  മനുഷ്യൻ  ജീവിക്കുന്നത് ഹിപ്നോസിസിന് കീഴിലാണ്.  മനുഷ്യൻ  ജീവിക്കുന്നത്  അഗാധമായ  അനുശീലനങ്ങൾക്ക്  കീഴിലാണ് - നിങ്ങളെ  സമൂഹം  അനുശീലിപ്പിച്ചിരിക്കുന്നു,  ഭരണകൂടം  അനുശീലിപ്പിച്ചിരിക്കുന്നു,  പുരോഹിതന്മാർ,  രാഷ്ട്രീയക്കാർ,  സംസ്ക്കാരം,  മതം,  മതമേലാളന്മാർ .....  അവരുടെയെല്ലാം  സ്ഥാപിത  താല്പര്യങ്ങൾ  നിങ്ങളുടെ  അഗാധമായ  നിദ്രയിൽ കിടപ്പുണ്ട്.  നിങ്ങൾ  ഉണരുന്നത്  അവർക്കിഷ്ടമല്ല.  മാനവരാശി  ഒരിക്കൽ  ഉണർന്നുകഴിഞ്ഞാൽ,  പിന്നെ  ഒരു    രാഷ്ട്രീയക്കാരനും  സാധ്യതയില്ല.  മാനവരാശി  ഒരിക്കൽ  ഉണർന്നുകഴിഞ്ഞാൽ,  പിന്നെ  ഒരു പുരോഹിതനും  സാധ്യതയില്ല.  മാനവരാശി  ഒരിക്കൽ  ഉണർന്നു  കഴിഞ്ഞാൽ  ക്ഷേത്രങ്ങൾ,  പള്ളികൾ,  മതങ്ങൾ ..... എല്ലാം  ഭൂമിയിൽ  നിന്ന് അപ്രത്യക്ഷമാകും.  ഈ  ചൂഷണമെല്ലാം  സാധ്യമാകുന്നത്  മനുഷ്യൻ  നിദ്രയിൽ  ജീവിക്കുന്നതുകൊണ്ടാണ്.  ചൂഷണം  സാധ്യമാകുവാൻ  കാരണം,  മനുഷ്യൻ  ദുഃഖിതനാണ് .... ദുഖിതമായ  ഒരു  മാനവരാശിയെ  മാത്രമേ  ചൂഷണം  ചെയ്യുവാൻ  സാധിക്കുകയുള്ളു.

അതൊരു  മാന്ത്രിക വലയമാണ് - ദുഃഖിതനായ മനുഷ്യനെ  മാത്രമേ  ചൂഷണം  ചെയ്യാൻ  സാധിക്കുകയുള്ളു.  എന്നാൽ  ഒരുവൻ  ചൂഷണം  ചെയ്യപ്പെടുമ്പോൾ,  അയാൾ  കൂടുതൽ  ദുഃഖിതനാകുന്നു.  അയാൾ  കൂടുതൽ  ദുഃഖിതനാകുമ്പോൾ,  കൂടുതൽ  ചൂഷണം  സാധ്യമാകുന്നു.  അങ്ങനെയങ്ങനെ  അത്  തുടർന്നുകൊണ്ടിരിക്കുന്നു.

ദുഃഖത്തിൽ  കഴിയുവാൻവേണ്ടി  ഹിപ്നോട്ടൈസ്‌  ചെയ്യപ്പെട്ടവരാണ്  നിങ്ങൾ.  ദുഃഖത്തിൽ  തന്നെ നിലനിൽക്കുവാൻ  വേണ്ടിയാണ് -  നിങ്ങൾ  അഭ്യസിക്കപ്പെട്ടതും  അനുശീലിക്കപ്പെട്ടതും.  ഈ  തന്ത്രമാകട്ടെ,  അതീവ  സൂഷ്മമാകുന്നു.  ഉദാഹരണമായി  എല്ലാവരോടും  പറയപ്പെട്ടിരിക്കുന്നത്  സന്തോഷം  നിലനിൽക്കുന്നത്  ഭാവിയിലാണ്  എന്നാണ്. ഇത്  അസംബന്ധമാണ്,  അർഥശൂന്യം.  സന്തോഷം  നിലനിൽക്കുന്നത്  'ഇവിടെ'  'ഇപ്പോൾ'  ആണ്.  നിങ്ങൾ  അത്  നേടിയെടുക്കേണ്ട  ആവശ്യമില്ല.  അത്  നിങ്ങളോടൊപ്പം  തന്നെയുണ്ട് ....  അത്  നിങ്ങളുടെ  അകകാമ്പിന്റെ  ഭാഗമാകുന്നു.  എന്നാൽ  ഓരോ  കുട്ടിയേയും  പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്,  മനഃശാസ്ത്രപരമായി  നിർദേശം  നൽകി  വശീകരിച്ചിരിക്കുന്നത് ... നിങ്ങൾക്ക്  ധാരാളം  ധനവും  മറ്റു  സുഖസൗകര്യങ്ങളും -  ഒരു  വലിയ  വീടും  ഒരു  ജോഡി  കാറുകളും,  പ്രശസ്തിയും,  ഒരു  നിശ്ചിത  ബാങ്ക്  ബാലൻസും,  മാർക്കറ്റിൽ  വമ്പൻ  വിജയവും  അതും  ഇതും....  ഇതെല്ലാം  ഉണ്ടെങ്കിലേ,  ഒരുവൻ  സന്തോഷവാനാകൂ  എന്നാണ്  നിങ്ങളെ  പഠിപ്പിച്ചിരിക്കുന്നത്.  ഏതാണ്ട്,  സന്തോഷം  ചില  വില്പന  സാമഗ്രികളെ - ചരക്കുകളെ ,  ആശ്രയിച്ചാണിരിക്കുന്നത്  എന്നപോലെ.  സന്തോഷം  യാതൊന്നിനെയും  ആശ്രയിക്കുന്നില്ല.  ഓരോ  കുട്ടിയും  ജന്മനാ  സന്തോഷവാനാകുന്നു.

സന്തോഷവാനായ  മനുഷ്യൻ  ഒരു കലാപകാരിയാണ്.  സന്തോഷം  അങ്ങേയറ്റത്തെ  കലാപമാകുന്നു.  ഇന്നേവരെ  ഒരു  സമൂഹവും  മനുഷ്യരെ  സന്തോഷവാന്മാരായി  വിടുവാൻ  ശക്തമായിട്ടില്ല .... അത്  അപകടകരമാണ്,  അത്യധികം  അപകടകരം.  മനുഷ്യർ  സന്തോഷവാന്മാരാണെങ്കിൽ,  നിങ്ങൾക്കെങ്ങനെ  അവരെ  യുദ്ധത്തിനയയ്ക്കുവാൻ  കഴിയും?   എങ്ങനെ അവരെ   നാസിസം,  ഫാസിസം,  നാഷണലിസം,  കമ്മ്യൂണിസം  തുടങ്ങിയ  വിഡ്ഢിത്തരങ്ങൾ  പഠിപ്പിക്കുവാൻ  കഴിയും?  ജനങ്ങൾ  സന്തോഷവാന്മാരാണെങ്കിൽ,  ആ  വങ്കത്തങ്ങളെയോർത്ത്,  നിങ്ങളുടെ  ആശയസംഹിതകൾ  കണ്ട്  അവർ  ചിരിക്കും.  അവരതെല്ലാം  തമാശയായിക്കരുതും,  അവർ  അതൊന്നും  സരമായെടുക്കുകയില്ല -  ഒരുവൻ  ഒരു  ക്രിസ്ത്യാനിയായിരിക്കുന്നുവെന്നും,  ഒരുവൻ  ഒരു  ഹിന്ദുവായിരിക്കുന്നുവെന്നും,  ഒരുവൻ      ഒരു  മുഹമ്മദീയനായിരിക്കുന്നുവെന്നും,  അതിനുശേഷം  നൂറ്റാണ്ടുകളോളം  അവയെച്ചൊല്ലി  അവർ  തമ്മിലടിക്കുന്നുവെന്നുമുള്ള  ആശയം  തന്നെ,  അവർക്ക്  രസകരമായിത്തോന്നും.
🙏🌹🙏🙏🌹🙏
[17/12, 13:58] Bhattathiry: "അരുൾ മൊഴികൾ "

നാം നമ്മുടെ സാക്ഷാത്കാരത്തിനു വേണ്ടി ഈ ജഗത്തിനെയോ ഈ ജഗത്തിലുള്ളതിനെയോ നമ്മുടെ വൃത്തികളെയോ അല്ലെങ്കിൽ തൻേറതുകളെയോ തൻേറതല്ലാത്തതുകളെയോ ത്യജിക്കുകയോ സ്വീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല .

ഈ കാര്യങ്ങളിൽ ഉദാസീനരായിരുന്നാൽ മതി.
അതു കൊണ്ടു നാം പ്രവർത്തിക്കേണ്ട എന്നർത്ഥമാക്കുന്നില്ല .നാം പ്രവർത്തിക്കുന്നതിൽ ആസക്തരാകുവാൻ പാടില്ല എന്നു മാത്രം .

നാം ബലം പ്രയോഗിച്ച് വിഷയങ്ങളെ ത്യജിക്കുന്നതായാൽ അവ നമ്മെ പിടിവിടുകയില്ല . തരം കിട്ടുമ്പോൾ നമ്മെ ബന്ധിക്കും . അതു കൊണ്ട് എല്ലാം സ്വീകരിക്കണമെന്നുമില്ല .

ചുരുക്കം ഒന്നിലും ഒരു ആഗ്രഹമൊ പ്രതിപത്തിയോ ആസക്തിയോ പാടില്ല . ഇങ്ങനെ പെരുമാറുകയാണെങ്കിൽ നമുക്ക് ഒരു അഭാവം (ശൂന്യത ) അനുഭവപ്പെടും , അതായത് ഒരു നിരാശ വന്നു ചേരും .

ആ അവസ്ഥയിൽ നാം അറിയാതെ തന്നെ നമുക്ക് അന്ത്യശോകനാശവും ആനന്ദ പ്രാപ്തിയും കൈവരും ; അതായത് അഭാവത്തിൽ നിന്നും ഭാവം കൈവരും .

ശ്രീബുദ്ധന്റെ ചരിത്രം ഇതിനുദാഹരണമാണ് ,

അദ്ദേഹം ആത്മസാക്ഷാൽക്കാരത്തിനായി പ്രവർത്തിച്ച് പ്രവർത്തിച്ച് അത്     കൈവരാതെ നിരാശാരൂപനായി ചിന്തിക്കുകയാണ് ; "താൻ ഒരു രാജകുടുംബത്തിൽ ജനിച്ചു , അവിടെ എല്ലാവിധ സുഖങ്ങളും ഉണ്ടായിരുന്നു.
താൻ രാജ്യാവകാശിയും ആയിരുന്നു . അതെല്ലാം ഉപേക്ഷിച്ച് പല ദിക്കിലും തിരഞ്ഞ് പട്ടിണി കിടന്നും ഉറക്കമില്ലാതെയും അഭ്യാസങ്ങൾ ചെയ്തും ദേഹത്തെ ക്ഷീണിപ്പിച്ചും പരിശ്രമിച്ചു നോക്കി . ഒന്നുകൊണ്ടും ഒരു ശാന്തി ലഭിച്ചില്ല . ഇനി ഒരു പോംവഴിയും കാണുന്നുമില്ല തെളിയുന്നുമില്ല. മരിക്കുക തന്നെ എന്ന വിചാരത്തോടു കൂടി നിരാശനായി സകലതും ഉപേക്ഷിച്ച് ഉദാസീനനായി ഇരിക്കുമ്പോൾ അദ്ദേഹത്തിന് യഥാർത്ഥ സത്യം (ബോധോദയം)അനുഭവമായി വന്നു .

യഥാർത്ഥ അന്വേഷകനിൽ അന്വേഷണം എല്ലാം അവസാനിപ്പിക്കുന്നിടത്താണ് സത്യത്തിന്റെ ഉദയം സംഭവിക്കുന്നത് . താൻ അന്വേഷിച്ചിരുന്ന സത്ചിദാനനൻ തന്നിൽ തന്നെ വസിക്കുന്നു എന്നതാണ് ആ പരമമായ സത്യം .

..AWAKENING is More IMPORTANT ......

No comments: