Wednesday, December 18, 2019

[19/12, 07:05] Sadashivan Kalarikkal: *മീരയുടെ കഥ 7*

മീര പൂർവ്വ ജന്മത്തിൽ വൃന്ദാവനത്തിലേക്ക് പുത്രവധുവായി വന്ന ഒരു ഗോപികയായിരുന്നു. ദീഘപുരം എന്ന ഗ്രാമത്തില്‍ നിന്ന് കോകില എന്ന
ഗോപികയെ വൃന്ദാവനത്തിലേക്ക് വിവാഹം കഴിച്ചുകൊണ്ടുവന്നു. വിവാഹശേഷം പതിഗൃഹത്തിലേക്ക് പോകാനൊരുങ്ങിയ മകളോട് അമ്മ പറഞ്ഞു.
"മോളേ ഇനി നിന്റെ ഗൃഹം അതാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ നിന്റേയും സ്വന്തമാണ്. അവരെ നന്നായി പരിചരിക്കണം ഗൃഹജോലികൾ കൃത്യമായി ചെയ്യണം. നിന്റെ പ്രവൃത്തികൾകൊണ്ട് ഈ ഗൃഹത്തിനും ഗ്രാമത്തിനും കുലത്തിനും അഭിമാനം വളർത്തണം. "
" ശരി അമ്മേ. അമ്മയുടെ വാക്കുകള്‍ എനിക്കെന്നും വെളിച്ചം നല്കട്ടെ."
 അച്ഛനമ്മമാരെ നമസ്ക്കരിച്ച് പോകാനൊരുങ്ങിയ കോകിലയോട് അമ്മ അതീവ രഹസ്യമായി ഒന്നുകൂടി പറഞ്ഞു.
" മോളെ ഒരു കാര്യം നീ പ്രത്യേകം ശ്രദ്ധിക്കണം. വൃന്ദവനത്തിൽ കൃഷ്ണൻ എന്നു പേരായ ഒരു കറുത്ത ഗോപനുണ്ട്. കണ്ണൻ, ഗോപാലൻ, ഗോവിന്ദൻ എന്നിങ്ങനെ പല പല പേരുകളും അവനുണ്ട്. നീ യാതൊരു കാരണവശാലും ആ ഗോപന്റെ മുന്നിൽച്ചെന്നു പെടരുത്."
"അതെന്താ അമ്മേ.."
അയാൾ ഒരു മായക്കാരനാണ്. നിന്നെപ്പോലെ സുന്ദരിയായ ഗോപികമാരെ വശത്താക്കാൻ അവന് വലിയ വിരുതാണ്. അവന്‍റെ കണ്ണിൽപ്പെട്ടാൽ ആ നിമിഷം നീ അവന് വശംവദയാകും. വൃന്ദാവനത്തിലെ ഗോപികമാരെല്ലാം അവനു ചുറ്റുമാണ്."
കോകിലയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു.
അമ്മ പിന്നെയും പറഞ്ഞു.
"ആ മായക്കണ്ണന്റെ കയ്യിൽ ഒരു സദാ സമയവും വേണുവുണ്ട്. അവൻ വേണുവൂതുന്ന ശബ്ദം കേട്ടാൽ ആ നിമിഷം അതിൽ മോഹിച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവന്റെ അടുത്തേക്ക് ആകർഷിക്കപ്പെടും. "
അവൾ ഭയത്തോടെ അമ്മയുടെ കയ്യിൽ പിടിച്ചു.
" മോളെ പേടിക്കണ്ട. നീ അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞതാണ്. വെണ്ണയും പാലും കട്ടു ഭുജിക്കുക, കുളിക്കാന്‍ വരുന്ന ഗോപിമാരുടെ വസ്ത്രങ്ങള്‍ എടുത്തു മാറ്റി വയ്ക്കുക, പാൽ വില്ക്കാൻ പോകുന്നവരുടെ കലങ്ങൾ എറിഞ്ഞുടയ്ക്കുക തുടങ്ങി അവന്റെ ദ്രോഹത്തിന് കയ്യും കണക്കുമില്ല. നീ ഒരിക്കലും അവനെ കാണരുത്. പാതിവൃത്യത്തിന് ഭംഗം വരാതിരിക്കാന്‍ സദാ ശ്രദ്ധിക്കണം.  മനസ്സിൽപോലും അവനെ കാണാൻ കൊതിക്കരുത്. നമ്മള്‍ ചിന്തിക്കുന്നത് അറിയാനുള്ള വിദ്യയും അവന് വശമുണ്ട്. നന്ദഗോപരുടെ മകനായതുകൊണ്ട് അവനെന്തു ചെയ്താലും ആരും ഒന്നും പറയില്ല."
"ആ ഗോപനെ എങ്ങിനെ തിരിച്ചറയും അമ്മേ..?"
"അവൻ സദാ അണിഞ്ഞൊരുങ്ങിയാണ് നടപ്പ്. കഴുത്തററം നീണ്ട മുടി നെറുകയിൽ കൊണ്ടകെട്ടി അതിൽ പീലിതിരുകി, നെറ്റിയിൽ ഗോപിക്കുറിയണിഞ്ഞ്, കണ്ണുകളിൽ നീലാഞ്ജനം എഴുതി, കാതിൽ മകരകുണ്ഡലങ്ങളും, കഴുത്തിൽ വനമാലയും, കൈകളിൽ വളകളും മോതിരങ്ങളും തോൾവളകളും ധരിച്ച്
അരയിൽ മഞ്ഞപ്പട്ടും അരഞ്ഞണവും കാലിൽ തളകളും അണിഞ്ഞ് നടക്കും. അവന്‍റെ കയ്യിൽ സദാ ഓടക്കുഴലുണ്ടാവും. "
അമ്മയുടെ വർണ്ണന കേട്ട് കോകിലയുടെ മനസ്സ് എന്തിനെന്നറിയാതെ ഒന്നു പിടഞ്ഞു.
അമ്മ തുടർന്നു.
" മോളേ അമ്മ പറഞ്ഞില്ലേ അവൻ മഹാ മായക്കാരനാണ്. അവനെപ്പറ്റി ചിന്തിച്ചാൽ മതി അവനതറിയും. ഈ രൂപം മാത്രേ അവനുള്ളൂ എന്നു വിചാരിക്കണ്ട. ഏതു രൂപത്തിലും ഏതു വേഷത്തിലും ആണായീട്ടും പെണ്ണായീട്ടും വേഷം കെട്ടാനുള്ള സാമർത്ഥ്യം അവനുണ്ട്. വൃന്ദാവനത്തിലെ ബാലവൃദ്ധം ഗോപികമാരും പതിയേയും, അച്ഛനമ്മമാരേയും, കുഞ്ഞുങ്ങളെയും ഗൃഹവും എല്ലാം മറന്ന് ആ മായക്കരന്റെ വേണുനാദം കേട്ട് പോയവരാണ്. അതുകൊണ്ട് മോൾ ഒരിക്കലും അവനെ കാണുകയോ ആ ഓടക്കുഴൽ വിളി കേൾക്കുകയോ ചെയ്യരുത്."
എല്ലാം സമ്മതിച്ച് കോകില പതിയോടൊപ്പം വൃന്ദാവനത്തിലേക്ക് യാത്രയായി.
വഴി മദ്ധ്യേ മുഴുവൻ അമ്മ ആരെ ചിന്തിക്കരുത് എന്നു പറഞ്ഞുവോ ആ കണ്ണന്റെ ചിന്ത കോകിലയുടെ മനസ്സിൽ നിറഞ്ഞു.
ഇത്രയും വിരുതേറിയ കണ്ണനിൽ നിന്ന് തനിക്ക് രക്ഷയുണ്ടാകുമോ? അവനെ കാണാതെ കഴിയാനാവുമോ? അറിയാതെ കണ്ണന്റെ മായാവലത്തിൽപ്പെട്ട് എന്റെ ഗൃഹത്തിനും മാതാപിതാക്കള്‍ക്കും മാനക്കേടിന് ഞാൻ കാരണമായിത്തിരുമോ?
അവൾ ഭയത്തോടെ കണ്ണനെപ്പറ്റി ഓർത്തുകൊണ്ടിരിക്കേ അവളുടെ പതി പറഞ്ഞു.  " എനിക്ക് ഗ്രാമത്തില്‍ പ്രിയപ്പെട്ട ഒരു ചങ്ങാതിയുണ്ട്. എനിക്കു മാത്രമല്ല എല്ലാവര്‍ക്കും അവൻ പ്രിയപ്പെട്ടവനാണ്."
ആരാണ് എന്ന ഭാവത്തിൽ കോകില പതിയുടെ മുഖത്തേയ്ക്കു നോക്കി.
 "വൃന്ദാവനത്തിലെ ചന്ദ്രനായ കണ്ണൻ."
കണ്ണൻ എന്നു കേട്ടതും അവളുടെ ഉള്ളു പിടച്ചു.
"കണ്ണന്റെ ഭവനം നമ്മുടെ അടുത്തു തന്നെയാണ്."
നാരായണാ!  അപ്പോള്‍ കണ്ണനെ തനിക്കും കാണേണ്ടി വരുമോ? കണ്ടാല്‍ ..? അവൾ ഭയത്തോടെ പതിയോടു ചേർന്നിരുന്നു. കാര്യമറിയാതെ അദ്ദേഹം അവളെ നോക്കി പുഞ്ചിരിച്ചു.
തുടർന്നുള്ള ഭാഗങ്ങള്‍ അടുത്ത ദിവസം പറയാം.
എല്ലാ അക്ഷരപ്പൂക്കളും എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലി
രാധേ കൃഷ്ണാ

*സുദർശന രഘുനാഥ്*
*വനമാലി*
[19/12, 07:05] Sadashivan Kalarikkal: *മീരയുടെ കഥ 5*

എല്ലാം ശ്രീകൃഷ്ണനിൽ അർപ്പിച്ച  മീര കൃഷ്ണവിഗ്രഹത്തേയും മാറോടുചേര്‍ത്തു ആറ്റിലേക്ക് എടുത്തു ചാടി. അത്ഭുതമെന്നു പറയട്ടെ  പെട്ടന്ന് അതിമനോഹരമായ കരങ്ങളാൽ മീര ചുറ്റപ്പെട്ടു.
 ജലോപരി പൊന്തിവന്ന മീര ആദ്യമായി തന്റെ പ്രഭുവിനെ സാക്ഷാല്‍  ശ്രീകൃഷ്ണനെ കൺമുന്നിൽ കണ്ടു. കണ്ണൻ പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ പറഞ്ഞു
"മീരേ  പതിയോടൊത്തുള്ള നിന്റെ ജീവിതം  അവസനിച്ചു.  ഇനിയുള്ള കാലം എനിക്കായി ജീവിക്കൂ.  ഞാൻ സദാ വൃന്ദാവനത്തിലുണ്ട്‌, ഇനി നീ അവിടെ വരിക" 
കണ്ണൻ മറഞ്ഞപ്പോള്‍ മീര നേരെ വൃന്ദാവനം ലക്ഷ്യമാക്കി നടന്നു. അപ്പോഴും അവൾ പാടിക്കൊണ്ടേ ഇരുന്നു. വൃന്ദാവനത്തിലെത്തിയ മീരയെപ്പറ്റി കേട്ടറിഞ്ഞ്‌ ധാരാളം ഭക്‌തജനങ്ങള്‍ അവിടെ വരാന്‍ തുടങ്ങി.
 ഭക്തജനങ്ങള്‍ക്കിടയിൽ എല്ലാം മറന്ന്‌ മീര കൃഷ്ണപ്രേമത്തെ ആടിപ്പാടി. സത്കഥകൾ പറഞ്ഞ് സാധാരണക്കാരെ സന്തോഷിപ്പിച്ചു. ഈ ലോകത്തില്‍ ഈശ്വരനോടുള്ള സ്നേഹം ഒന്നുമാത്രമേ ശാശ്വതമായുള്ളു എന്ന് മീര അവരെ പറഞ്ഞു മനസ്സിലാക്കി.
പ്രാണൻ വെടിയുന്നതുവരെ നമ്മുടെ ഉള്ളിൽ ഭഗവാന്റെ രൂപം ഒന്നുമാത്രമേ പ്രതിഷ്ഠിക്കേണ്ടതുള്ളൂ.
 അജ്ഞാതമായ മരണത്തിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ നമുക്ക്‌ തുണയായി ഭഗവാനല്ലാതെ  മറ്റാരും കാണില്ല എന്ന് സ്വന്തം അനുഭവത്തിലൂടെ അനുഭവിച്ചത് എല്ലാവര്‍ക്കും പകർന്നു കൊടുത്തു.
നമ്മൾ വയസ്സായി ആശ്രയമറ്റവരാകുമ്പോഴും, രോഗത്താൽ വലയുമ്പോഴും , നിരാലംബരായി തളരുമ്പോഴും നമ്മളെ കരുതലോടെ സ്നഹത്തോടെ കാരുണ്യത്തോടെ ചേർത്തുപിടിക്കാൻ  ഭഗവാൻ മാത്രമേ കാണൂ.
 കൗമാരത്തിലും യൗവ്വനത്തിലുമെല്ലാം എന്തിനൊക്കേ വേണ്ടി,  ആർക്കൊക്കെയോ വേണ്ടി അലയുന്നു. ആരോഗ്യമുള്ള അവസ്ഥയില്‍ ഈശ്വരനെ കാണുന്നില്ല.
ഈ ആരോഗ്യം ഭഗവാന്റെ കാരുണ്യത്താലുള്ള വരദാനമാണ് എന്നറിയുന്നില്ല. നമ്മേ ഈ സത്യം ബോധിപ്പിച്ചു നേർവഴിക്കു നടത്താൻ ശ്രമിക്കുന്നവരിലെല്ലാം  കുറ്റം കണ്ട് അവരെ ശത്രുവേപ്പോലെ കരുതും.
നമ്മുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് തടസ്സാമായതെല്ലാം ഒരു ദയയുമില്ലാതെ നിർദാക്ഷിണ്യം തട്ടിനീക്കും.  പരക്കം പാഞ്ഞ് നടന്ന് തളരുമ്പോൾ  എല്ലായിടത്തും തോറ്റുപോകും.
 നേടീ എന്നു തോന്നിയ നേട്ടങ്ങളുടെ പൊള്ളത്തരമാണ് എന്ന് തിരിച്ചറിയുമ്പോഴേയ്ക്കും  എല്ലാവരാലും  വെറുക്കപ്പെട്ട്‌ ആര്‍ക്കും വേണ്ടാത്ത കേവലം ഒരു മാംസപിണ്ഡമാണ് എന്ന് ബോധ്യപ്പടും.
 ആ അവസ്ഥയില്‍ ,"എന്നെ രക്ഷിക്കാൻ എനിക്കാരുമില്ലല്ലോ ദൈവമേ" എന്നു കരയുന്നു. ഇവിടെ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം ഭഗവാൻ സദാ കൂടെയുണ്ടെന്ന ബോധം നമുക്കെല്ലാവർക്കും ഉണ്ടെന്ന്. പക്ഷേ നമ്മുടെ ഞാനെന്നഭാവം അത് അംഗീകരിക്കുന്നില്ല.  പെട്ടെന്നൊരു വിഷമം വരുമ്പോൾ  അറിയാതെ "ഈശ്വരാ" എന്നു വിളിക്കുന്നതിനു കാരണം തൊട്ടരികില്‍ ഭഗവാൻ ഉണ്ട് എന്നു പൂർണ്ണബോദ്ധ്യം ഉപബോധ മനസ്സിൽ  ഉള്ളതുകൊണ്ടു തന്നെയാണ്. ഒരിക്കല്‍ മീരയുടെ പതിയുടെ ആശ്രിതൻ വൃന്ദാവനത്തിൽ വച്ച് മീരയെ കാണാനിടയായി. അയാൾ കൊട്ടാരത്തില്‍ വിവരം നല്കി. തന്റെ അതികോപത്താൽ ദുഃഖിച്ച മീര  ജീവൻ വെടിഞ്ഞെന്നു കരുതി വിഷമിച്ചിരുന്ന രതൻസിംഗിന് ഈ വിവരം അത്യധികം സന്തോഷവും ആശ്വാസവും നല്കി. കോപംകൊണ്ട്‌ അന്ധനായ തന്റെ പ്രവൃത്തില്‍ പശ്ച്ചാത്തപിച്ച്‌ അദ്ദേഹം വേഷപ്രശ്ചന്നനായി മീരയുടെ അടുത്തെത്തി. ഭക്തന്മാരുടെ കൂടെ തന്നെ നമസ്ക്കരിക്കാന്‍ നിന്ന ഭര്‍ത്താവിനെ മീര തിരിച്ചറിഞ്ഞു. അവൾ വേഗം  അദ്ദേഹത്തിന്റെ അടുത്തെത്തി ആ കാല്‍ക്കൽ വീണു നമസ്ക്കരിച്ചു. പരസ്പ്പരം  സ്നേഹിക്കയും മനസ്സിലാക്കുകയും ചെയ്‌ത അവർ  തിരിച്ച്‌ ചിറ്റൂരിലെത്തി.  മീരയെ ശരിയായി മനസ്സിലാക്കിയ പതിയുടെ പൂര്‍ണ്ണാനുവാദത്തോടെ മീര  കൃഷ്ണഭജനം തുടര്‍ന്നു. മീരയുടെ ഭക്തവൃന്ദത്തിന്റെ വിസ്തൃതി കൂടിക്കൂടി വന്നു.
അവൾ എല്ലാം മറന്ന് ഹരി ലഹരിയിൽ പാടി. മെയ് മറന്ന് നൃത്തമാടി.
തുടർന്നുള്ള ഭാഗങ്ങള്‍ അടുത്ത ദിവസം പറയാം.
എല്ലാ അക്ഷരപ്പൂക്കളും എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലി
രാധേ കൃഷ്ണാ

*സുദർശന രഘുനാഥ്*
*വനമാലി*

No comments: