ശ്രീമദ ഭാഗവതം (1.2.1) പരമസത്യത്തിന്റെ ഈ തത്ത്വം ഇപ്രകാരം വിവരിക്കുന്നു.
വദന്തി തത് തത്ത്വവിദസ്തത്ത്വം യ ജ്ഞാനമദ്വയം
ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി ശബ്ദ്യതേ
'പരമസത്യത്തെ അറിയുന്നവൻ അതിനെ സമാനമായ മൂന്നു ഭാവങ്ങളിലാണ് സാക്ഷാത്കരിക്കുന്നത്. പരമസത്യത്തിന്റെ ആ ഭാവ ങ്ങൾ ബ്രഹ്മമായും പരമാത്മാവായും ഭഗവാനായും അറിയപ്പെടുന്നു.'
സൂര്യപ്രകാശം, സൂര്യോപരിതലം, സൂര്യഗ്രഹം എന്നിങ്ങനെ മൂന്നു മാനങ്ങളുള്ള സൂര്യനോട് ഈ മൂന്ന് ദിവ്യഭാവങ്ങളെ ഉപമിക്കാം. സൂര്യപ്രകാശത്തെപ്പറ്റി മാത്രം പഠിക്കുന്നവൻ പ്രാഥമിക വിദ്യാർത്ഥി യാണ്. സൗരോപരിതലത്തെക്കുറിച്ചറിയുന്നവൻ കൂടുതൽ പുരോഗമിച്ച വനത്രേ. സൂര്യഗ്രഹത്തിൽ കടക്കാൻ കഴിഞ്ഞയാൾ സർവ്വോത്തമനും. വിശ്വവ്യാപകതയും പ്രഭാപൂർണ്ണതയും അവ്യക്തിഗതഭാവവുമുള്ള സൂര്യപ്രകാശം മാത്രം മനസ്സിലാക്കുന്ന സാധാരണ വിദ്യാർത്ഥികളെ നിരപേക്ഷതത്ത്വത്തിന്റെ ബ്രഹ്മൻ എന്ന ഭാവം മാത്രം മനസ്സിലാക്കിയവരോട് ഉപമിക്കാം. പരമസത്യത്തിന്റെ പരമാത്മഭാവത്തെ അറിഞ്ഞ വ്യക്തിയെ സൂര്യഗോളത്തെക്കുറിച്ച് അറിഞ്ഞവനോട് താരതമ്യപ്പെ ടുത്താം. സൂര്യഗ്രഹത്തിന്റെ ഹൃദയാന്തർഭാഗത്ത് പ്രവേശിക്കാൻ കഴിയുന്നവർ, പരമസത്യത്തിന്റെ വ്യക്തിഭാവത്തെ സാക്ഷാത്കരിച്ചവരായി ഗണിക്കപ്പെടുന്നു. പരമസത്യം മനസ്സിലാക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളെല്ലാം ഒരേ വിഷയത്തിൽ തന്നെയാണ് വ്യാപ്യതരായിരി ക്കുന്നതെങ്കിലും പരമസത്യത്തിന്റെ ഭഗവാൻ എന്ന ഭാവത്തെ സാക്ഷാത്കരിച്ച ഭക്തന്മാരാണ് ഉന്നതരായ അതീന്ദ്രിയജ്ഞാനികൾ. പ്രകാശം, സൂര്യോപരിതലം, സൂര്യഗ്രഹത്തിന്റെ ആന്തരപ്രശ്നങ്ങൾ ഇവയെല്ലാം
അഭേദ്യമായി കൂടിച്ചേർന്ന് കിടക്കുന്നു. എങ്കിലും ഈ വ്യത്യസ്ത വശങ്ങളെപ്പറ്റി പഠിക്കുന്നവരെ ഒരേ വകുപ്പിൽപ്പെടുത്താൻ പാടില്ല.
വേദവ്യാസന്റെ പിതാവും പ്രാമാണികനുമായ പരാശരമുനി, ഭഗവാനെന്ന സംസ്കൃത വാക്കിനെ നിർവ്വചിച്ചത് ഇങ്ങനെയാണ്. സമ്പത്ത്, ശക്തി, യശസ്സ്, സൗന്ദര്യം, ജ്ഞാനം, ത്യാഗം എന്നിവ പരിപൂർണ്ണമായി ഉൾകൊള്ളുന്ന പരമപുരുഷൻ. മഹാധനികരായും അതിശക്തരായും ഏറെ സൗന്ദര്യമുള്ളവരായും അറിവ് കൂടിയവരായും, പരിപൂർണ്ണ വൈരാഗികളായും ഒട്ടേറെ ആളുകളുണ്ട്. എങ്കിലും ഈ ഗുണങ്ങളെല്ലാം പൂർണ്ണമായി തങ്ങളിൽ ഉണ്ടെന്ന് അവകാശപ്പെ ടുന്നവരായിട്ടാരുമില്ല. പരമദിവ്യോത്തമപുരുഷനായതുകൊണ്ട് കൃഷ്ണനേ, അങ്ങനെ അവകാശപ്പെടാൻ സാധിക്കുകയുള്ളൂ. പരമ ശിവനും, നാരായണനും, ബ്രഹ്മാവിനുമുൾപ്പെടെ ഒരു ജീവാത്മാവിനും കൃഷ്ണന്റേതുപോലെ സർവ്വൈശ്വര്യ സമ്പന്നതയില്ല. അതുകൊണ്ടാണ് ബ്രഹ്മസംഹിതയിൽ ബ്രഹ്മാവുതന്നെ കൃഷ്ണനാണ് പരമദിവ്യോത്തമപുരുഷനെന്ന് ഊന്നിപ്പറയുന്നത്. കൃഷ്ണനേക്കാൾ ഉത്കൃഷ്ട നായി ആരുമില്ല. അദ്ദേഹത്തിന് തുല്യനായും മറ്റാരുമില്ല. ഗോവിന്ദൻ എന്നറിയപ്പെടുന്ന ആദിഭഗവാനാണ് കൃഷ്ണൻ, സർവ്വകാരണങ്ങൾക്കും കാരണം.
ഈശ്വരഃ പരമഃ കൃഷ്ണഃ സച്ചിദാനന്ദ വിഗ്രഹഃ
അനാദിരാദിർഗോവിന്ദഃ സർവകാരണകാരണം.
ഭഗവാന്റെ ഗുണങ്ങളുള്ള വ്യക്തികൾ നിരവധിയുണ്ട്. പക്ഷേ കൃഷ്ണൻ അതിശ്രേഷ്ഠനാണ്. അദ്ദേഹത്തെ കവച്ചുവെയ്ക്കാൻ ആർക്കും സാധിക്കുകയില്ല. അദ്ദേഹം സച്ചിദാനന്ദസ്വരൂപനും സർവ്വ കാരണങ്ങൾക്കും കാരണഭൂതനുമായ ആദിപുരുഷനായ ഗോവിന്ദ നാണ്. (ബ്രഹ്മസംഹിത 5.1)
ഭാഗവതത്തിലും പരമപുരുഷന്റെ വിവിധ അവതാരങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വിവിധ അവതാരങ്ങളും പുരുഷാവിർഭാവങ്ങളും സ്വീകരിച്ച കൃഷ്ണനെ ആദിപുരുഷനായ ഭഗവാനായി വിവരി ക്കപ്പെട്ടിട്ടുണ്ട്.
ഏതേ ചാംശകലാഃ പുംസഃ കൃഷ്ണസ്തു ഭഗവാൻ സ്വയം
ഇന്ദ്രാരിവ്യാകുലം ലോകം മൃഡയന്തി യുഗേ യുഗേ.
"ഇവിടെപ്പറഞ്ഞ അവതാരങ്ങളെല്ലാം പരമപുരുഷന്റെ പൂർണ്ണാവതാരങ്ങളോ അംശാവതാരങ്ങളോ മാത്രം. കൃഷ്ണനാകട്ടെ, സർവ്വോത്കൃഷ്ടനായ ഭഗവാൻ തന്നെയാണ്" (ശ്രീമദ് ഭാഗവതം 1.3.28)
പരമാത്മാവിന്റേയും അവ്യക്തിഗതബ്രഹ്മത്തിന്റേയും മൂലകാരണവും, നിരപേക്ഷതത്ത്വവുമായ ആദിപുരുഷനായ ഭഗവാൻ തന്നെ യാണ് കൃഷ്ണൻ.
പരമദിവ്യോത്തമപുരുഷന്റെ സന്നിധിയിൽവെച്ച തന്റെ ബന്ധുക്കളെച്ചൊല്ലി അർജുനൻ വിലപിച്ചത് തീരെ അനുചിത മായിപ്പോയി. അതുകൊണ്ട് ഭഗവാൻ അദ്ഭുതത്തോടെ കുതഃ (എവിടെ നിന്ന്) എന്ന് ചോദിക്കുന്നു. ആര്യന്മാർ എന്നറിയപ്പെടുന്ന സംസ്കാര സമ്പന്നരായ വ്യക്തികളിൽ നിന്നും ഇത്തരം അപാകതകൾ പ്രതീക്ഷി ക്കാവുന്നതല്ല. ജീവിതത്തിന്റെ വിലയെന്തെന്നറിയാവുന്നവരും ആദ്ധ്യാത്മികസാക്ഷാത്കാരത്തിന്നാസ്പദമായ സംസ്കാരമുള്ളവരുമായ വ്യക്തികൾക്ക് ആര്യൻ എന്ന പേര് യോജിച്ചതാകുന്നു. ഭൗതികമായ ജീവിതവീക്ഷണത്തിന്നധീനരായിക്കഴിയുന്നവർക്ക് പരമസത്യമായ വിഷ്ണുവിനെ അഥവാ ഭഗവാനെ സാക്ഷാത്കരിക്കുക എന്നുള്ളതാണ് ജീവിതലക്ഷ്യം എന്നറിഞ്ഞുകൂടാ. ഭൗതികലോകത്തിന്റെ ബാഹ്യസ്വഭാവ ങ്ങളാൽ ആകർഷിക്കപ്പെട്ട അവർക്ക് മുക്തിയെന്നത് എന്താണെന്നു തന്നെ അറിഞ്ഞുകൂടാ. ഭൗതികബന്ധനങ്ങളിൽ നിന്ന് മോചിതനാകുവാൻ അറിയാത്തവനെ അനാര്യനെന്നു വിളിക്കുന്നു. ക്ഷത്രിയനായിരുന്നിട്ടു കൂടി അർജുനൻ യുദ്ധംചെയ്യാതെ തന്റെ നിയതകർമ്മത്തിൽ നിന്നു വ്യതിചലിക്കുകയായിരുന്നു. ഈ ഭീരുത്വം അനാര്യന്മാർക്കേ യോജിക്കു കർത്തവ്യനിർവ്വഹണത്തിൽ നിന്നുള്ള ഇത്തരം പിന്മാറ്റം ആത്മീയ വികാസത്തിന് സഹായകമല്ല; ഭൗതികലോകത്തിൽ പ്രശസ്തി നേടാ നുള്ള അവസരംപോലും അത് നൽകുന്നില്ല. സ്വജനങ്ങളോടുള്ള സഹതാപമെന്ന് പറയപ്പെടുന്ന ഈ ദൗർബല്യം കൃഷ്ണൻ അംഗീകരിച്ചില്ല.
Vedabase

No comments:
Post a Comment