വിവേകചൂഡാമണി - 8
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
****************************
ആത്മജ്ഞാനോപായങ്ങൾ
ഇനിയുള്ള 6 ശ്ലോകങ്ങളിലൂടെ ആത്മജ്ഞാനം നേടുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിവരിക്കുന്നു.
അതോ വിമുക്തൈ്യ പ്രയതേത വിദ്വാന്‍
സന്ന്യസ്ത ബാഹ്യാര്‍ത്ഥസുഖസ്പൃഹഃ സന്‍
സന്തം മഹാന്തം സമുപേത്യ ദേശികം
തേനോപദിഷ്ടാര്‍ത്ഥ സമാഹിതാത്മാ
അതിനാല്‍, വിവേകിയായ സാധകന്‍ ബാഹ്യവിഷയ സുഖങ്ങളിലെ ആഗ്രഹം വെടിഞ്ഞ് മോക്ഷത്തിന് പ്രയത്‌നിക്കണം. അതിന് ബ്രഹ്മജ്ഞാനിയായും മഹാത്മാവുമായ സദ്ഗുരുവിനെ വേണ്ട പോലെ സമീപിക്കണം. ഗുരു ഉപദേശിക്കുന്ന വാക്യങ്ങളില്‍ മനസ്സിനെ ഉറപ്പിക്കണം.
കര്‍മ്മങ്ങളിലൂടെ സംസാരമോചനമോ ആത്മജ്ഞാനമോ നേടാനാവില്ല എന്നതാണ് ശ്രുതിയുടെ പ്രഖ്യാപനം. ഇവ ആദ്ധ്യാത്മിക ജീവിതത്തിലെ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ്. അതിനാല്‍ സാധകനായ ആള്‍ ഗുരുവിനെ ശരണമടയേണ്ടതാണ്. ഇവിടെ വിദ്വാന്‍ എന്ന പദം കൊണ്ടാണ് സാധകനെ വിശേഷിപ്പിക്കുന്നത്.
ജീവിതത്തെ വേണ്ടവിധത്തില്‍ വിശകലനം ചെയ്യുന്ന ഒരാള്‍ക്ക് അതിന്റെ നിരര്‍ത്ഥകത ബോധ്യമാകും. അങ്ങനെയുള്ള ഒരു വിദ്വാന് മാത്രമേ തുടരന്വേഷണം നടത്താനാകൂ. ഇയാള്‍ തീര്‍ച്ചയായും ഗുരുവിനെ അന്വേഷിച്ച് ചെല്ലും. ആദ്ധ്യാത്മവിദ്യയെ നേടാന്‍ ഗുരുവിനെ ശരണമടയുക തന്നെ വേണം. ഗുരു ഉപസത്തി എന്നാണ് സാങ്കേതിക പദം. 'ആചാര്യവാന്‍ പുരുഷോ വേദ' ആചാര്യനെ ആശ്രയിച്ച ആള്‍ ആത്മതത്വം അറിയുന്നുവെന്ന് ഉപനിഷത്ത് പറയുന്നു.
സന്തം, മഹാന്തം, ദേശീകം എന്നീ വാക്കുകളാണ് ഗുരുവിനെ വിവരിക്കാന്‍ ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. സത് ചിത് സ്വരൂപമായ ബ്രഹ്മത്തില്‍ നിലകൊള്ളുന്നയാളെയാണ് 'സന്ത്' എന്ന് വിളിക്കുന്നത്. ബ്രഹ്മത്തെ അനുഭവമാക്കിയ ആളാകണം. ബ്രഹ്മസാക്ഷാത്കാരം നേടിയവരാണ് സജ്ജനം. അയാളെ മഹാത്മാവെന്ന് വീണ്ടും വിശേഷിപ്പിക്കുന്നു. വിശാലഹൃദയനും ദീനദയാലുവുമാകണം. സ്വയം സംസാര സാഗരത്തെ മറികടന്നവനാകണം. ശ്രുതിയില്‍ നല്ല അറിവുള്ളയാളും ശിഷ്യര്‍ക്ക് വഴികാട്ടാന്‍ കെല്‍പ്പുള്ളയാളുമായ ദേശികനാകണം. അതു കൊണ്ടു തന്നെ ആത്മവിദ്യയെ ഉപദേശിക്കാന്‍ യോഗ്യനാണ്. അറിവും പറഞ്ഞ് കൊടുക്കാനുള്ള കഴിവും ഒരു സദ്ഗുരുവിന് ഉണ്ടായിരിക്കും. ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിനെ വേണ്ട വിധത്തില്‍ സമീപിക്കുന്ന ശിഷ്യനു മാത്രമേ അറിവ് നേടാനാകൂ. ഗുരുവിനെത്ര അറിവുണ്ടെന്ന് പരീക്ഷിക്കാനോ അളക്കാനോ ഒക്കെ പോകുന്നയാള്‍ക്ക് ഒരു പ്രയോജനവുമുണ്ടാകില്ല. താന്‍ വലിയ അറിവുള്ള ആളാണെന്ന് കരുതി അത് കാണിക്കാന്‍ മഹാത്മാക്കളുടെ അടുത്തെത്തുന്നവരുമുണ്ട്. അവരുടെ കാര്യം കഷ്ടം തന്നെ. വിനയവും സമര്‍പ്പണവും ശിഷ്യന് ഒഴിച്ചുകൂടാനാകാത്തതാണ്. ആത്മാനുഭൂതിയില്‍ രമിക്കുന്ന ജ്ഞാനിയുടെ വാക്കുകളെ ഗ്രഹിക്കാന്‍ പാകത്തിന് ശിഷ്യന്‍ സ്വയം പരുവപ്പെടണം.
ഗുരുവിനോട് ആദരവും ഭക്തിയും വെച്ചുപുലര്‍ത്തുന്ന ശിഷന്‍ വിഷയ സുഖങ്ങളെ വെടിഞ്ഞവനും വിവേകിയും ആയിരിക്കണം. അപ്പോള്‍ മാത്രമാണ് ഗുരു ഉപദേശിക്കുന്ന ആത്മതത്വം ഉള്ളിലേക്ക് കയറുകയുള്ളൂ. ഗുരുവാക്യങ്ങളുടെ പൊരുളില്‍ മനസ്സ് ഉറപ്പിക്കണം എന്നു ആചാര്യസ്വാമികള്‍ പ്രത്യേകം പറയുന്നു. ഗുരു പറയുന്നതിനെ വേണ്ട പോലെ ഗ്രഹിച്ച് പ്രായോഗികമാക്കണം. ഇക്കാര്യത്തില്‍ നല്ല ജാഗ്രത ശിഷ്യനുണ്ടാകണം. ഗുരുവിനെ അനുകരിക്കുകയല്ല വേണ്ടത്, അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെ ശിരസാവഹിച്ച് തന്റെ ആത്മോത്കര്‍ഷത്തിനായി ശിഷ്യന്‍ വസിക്കണം.

ഗുരു സേവ യഥാര്‍ത്ഥത്തില്‍ ഗുരുവിന്റെ വിചാരതലവുമായി ചേര്‍ന്നിരിക്കലാണ്. അല്ലാതൊക്കെ വെറും കാട്ടിക്കൂട്ടലുകളാകും. മനസ്സിനെ ആത്മതത്വത്തില്‍ ഉറപ്പിക്കണം. അതിന് ഗുരു ഉപദേശങ്ങളെ നന്നായി പരിശീലിക്കണം.
No comments:
Post a Comment