ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 204
അപ്പൊ ബുദ്ധി തനിക്കു നേരെ തിരിഞ്ഞാൽ ജീവിതത്തിന്റെ ലക്ഷ്യം ഞാൻ ആരാണ്? എന്റെ സ്വരൂപം എന്താണ്? എന്നറിയുന്നതാണെങ്കിൽ ഞാൻ എന്താണ് എന്ന് സദാ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചിത്തം അന്തർമുഖമായി ഈ ഒരു വിചാരം ഞാൻ ആര്? എന്റെ സ്വരൂപം എന്ത്? എന്നുള്ള വിചാരം അങ്ങനെ കയറിപ്പിടിച്ചാൽ നമ്മളെ കയറിപ്പിടിച്ചാൽ അതു ഗുരു കൃപയാണ്. നമ്മളായിട്ട് പരിശ്രമിച്ചുചെയ്യണത് ഒരു വശം . ഭഗവാനായിട്ട് നമ്മളെ കയറിപ്പിടിക്കുണു ആത്മ വിചാര രൂപത്തിൽ. ആത്മവിചാരം എന്നു വച്ചാൽ ഞാൻ ആരാണ്? ഉള്ളില് ഇങ്ങനെ തുരുതുരുതുരെ ഈ ചോദ്യം പൊന്തുണു. ഞാൻ ആരാ ഞാൻ ഈ ശരീരം അല്ലല്ലോ? ഞാൻ ഈ മനസ്സോ ബുദ്ധിയോ ഒന്നും അല്ലല്ലോ .ഇതിനകത്ത് സദാ എന്തോ ഒന്ന് സ്ഫുരിക്കുന്നു വല്ലോ ഞാൻ ഉണ്ട് ഉണ്ട് എന്ന്. അതിന്റെ സ്വരൂപം എന്താണ്? ഈ ഞാൻ എന്നുള്ളത് എന്താണ്? ദേഷ്യപ്പെടുമ്പോൾ പുകഴ്തുമ്പോൾ മറ്റു ഒക്കെ ഈ സ്ഫൂർത്തി ഉള്ളിൽ അറിയുന്നുണ്ട്. ഉണ്ട് എന്നുള്ളത്. ആ അഹം വൃത്തി അതിനെ ഗ്രസിച്ചു കൊണ്ടു തന്നെ സദാ മൂലാന്വേഷണം. കിണറ്റിൽ നഷ്ടപ്പെട്ടു പോയ വസ്തുവിനെ അന്വേഷിക്കാൻ ശ്വാസമടക്കി പിടിച്ചു മുങ്ങുന്ന പോലെ. ഉള്ളില് അന്വേഷിക്കുണൂ എന്നാണ് "കൂപേ യഥാ ഗാഡ ജലേ തഥാ അന്തർ നിമജ്ജ്യ ബുദ്ധ്യാ ശിഥയാ നിദാന്തം പ്രാണം ച വാചം ച നിയമ്യ ചിന്വൻ വിന്ദേ തി നിജ അഹം കൃതി മൂലരൂപം" ഈ അഹം കൃതിയെ മൂലാന്വേഷണം ചെയ്തു കൊണ്ടേ ഇരുന്നാൽ അഹങ്കാരം വാസ്തവമായിട്ടുള്ളതല്ല അവിടെ ഏകവും അദ്വയവുമായ ഒരു പ്രജ്ഞ മാത്രമേ ഉള്ളൂ. എന്നുള്ളത് അല്പമൊന്നു തെളിഞ്ഞാൽ പോലും " സ്വല്പ മപ്യസ്യ ധർമ്മസ്യ ത്രായതോ മഹതോ ഭവാൻ " ഒരു ഗ്ലിംപ് സ് കിട്ടിയാൽ പോലും ഇയാള് വളരെയധികം ഭയത്തിൽ നിന്നും വിമുക്തനാകും. മാത്രമല്ല അതിനെ ജീവിത ലക്ഷ്യമായി അംഗീകരിച്ചു കൊണ്ട് ഈ ലക്ഷ്യം ഒന്നു തെളിഞ്ഞു. ഇപ്പൊ നമുക്ക് ഒക്കെ ഏകദേശം ഒന്നു ശ്രദ്ധിച്ചു കേട്ടിട്ടുള്ളവർക്കൊക്കെ ശരീരം വേറെ, ഞാൻ എന്നുള്ളത് വേറെ എന്നു തെളിഞ്ഞിട്ടുണ്ടാവും. അനുഭൂതി വന്നുവോ ഇല്ലയോ എന്നുള്ള കാര്യം വേറെ.അനുഭവം അവിടെ നിൽക്കട്ടെ. അനുഭൂതി വന്നിട്ടില്ലെങ്കിൽപ്പോലും വ്യക്തമായിട്ട് സിദ്ധാന്ത പരമായിട്ടെങ്കിലും തെളിഞ്ഞിട്ടുണ്ടാവും ഞാൻ എന്നുള്ളത് വേറെ ശരീരം എന്നുള്ളത് വേറെ.ശരീരം, മനസ്സ് ഇതൊന്നും ഞാനല്ല, ഞാൻ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഏതോ ഒന്നാണ് എന്ന് തെളിഞ്ഞാൽത്തന്നെ ഇനി ഉറച്ചു .ഇനി ഇപ്പൊ പ്രവൃത്തി മണ്ഡലത്തിൽ നമ്മൾ ഒന്ന് അംഗീകരിച്ചു. രാഗം ദ്വേഷം ഒക്കെ കൂട്ടും തോറും ഈ ഞാൻ എന്നുള്ളത് മങ്ങി മങ്ങി പോണു. കാമം ക്രോധം ഒക്കെ വർദ്ധിക്കും തോറും നമ്മള് തന്നെ കാണും സത്സംഗത്തിലോ അല്ലെങ്കിൽ ആത്മ വിചാരത്തിലോ ഏർപ്പെടുന്ന ശാന്തി പ്രവൃത്തിയില് രാഗദ്വേഷമുണ്ടായാലോ കാമക്രോധം ഉണ്ടായാലോ ഇല്ല ഫലത്തിനെക്കുറിച്ച് ഒരു പാട് ചിന്തിച്ച് വ്യാകുലനാ യാലോ ഈ ശാന്തി നഷ്ടപ്പെടും. അപ്പോൾ നമ്മളുടെ തന്നെ നാച്ചുറലായിട്ടുള്ള ഇന്റലിജന്റ് അത് ഉള്ളില് പ്രവൃത്തിച്ചിട്ട് നമ്മുടെ തന്നെ നിസർഗമായ ബുദ്ധി അത് ഉളളില് പ്രവൃത്തിച്ച് രാഗദ്വേഷങ്ങളെയും സ്വാർത്ഥതയെയും കാമക്രോധാദികളെയും ഒക്കെ പുറം തള്ളുന്നു .ഒരു ഇമ്യൂണിറ്റി ശരീരത്തിനുണ്ടാവുന്നത് അല്ലെ നല്ലത്. നമ്മളായിട്ട് എപ്പോഴും മരുന്നു കൊടുക്കുന്നതിനേക്കാളും ആ ഇമ്യൂണിറ്റി ഉള്ളിൽ ഉണ്ടായാൽ വ്യാധികൾ വരുമ്പോൾ അതു തന്നെ റെസിസ്റ്റ് ചെയ്യും. അതുപോലെത്തന്നെ ഉള്ളില് ഈ സ്ഫൂർത്തിയെ തെളിച്ചെടുത്ത് ഒരു ശാന്തി, മന പ്രസന്നത അനുഭവിക്കുന്നു .സത്സംഗത്തിൽ അതാണ്. സത്സംഗത്തിൽ നമ്മളറിയാതെ ഒരു പ്രസന്നത അനുഭവിക്കുണൂ. ഇത് നമ്മളുടെ നാച്ചുറൽ സ്റ്റേറ്റ് ആണ്.ഇത് നമ്മളുടെ യഥാർത്ഥ സ്ഥിതിയാണ്.
(നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment