*ശ്രീമദ് ഭാഗവതം 363*
ശ്രീശുകമഹർഷി പരീക്ഷിത്തിന് അവസാനമായിട്ടുള്ള ഉപദേശം,
ബ്രഹ്മോപദേശം കൊടുക്കാണ്.
ഹേ രാജൻ, അങ്ങേയ്ക്ക് ഏഴ് ദിവസായിട്ട് ഭാഗവതം കേൾക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് എന്തുകൊണ്ടാ? ഈ തക്ഷക ദംശ ശാപം, തക്ഷകൻ കടിക്കാൻ പോകുന്നു എന്നുള്ള ഈ ശാപം അനുഗ്രഹമായിട്ട് തീർന്നു. ഏഴ് ദിവസം ഭാഗവത കഥ കേട്ടു.
ആദ്യം തന്നെ പരീക്ഷിത്ത് രാജാവ് പറഞ്ഞു.
ഈ തക്ഷക ദംശ കൊണ്ട് ഈ ശാപം കൊണ്ട് എനിക്ക് അനുഗ്രഹം ണ്ടായി.
എല്ലാം നമ്മളെ വിട്ടു പോകുന്നതാണെന്ന് ഞാൻ കണ്ടു.
വിമർശിതൗ ഹേയതയാ പുരസ്താത്
ഭഗവാൻ മാത്രമേ ഉള്ളൂ സത്യവസ്തു എന്ന് കണ്ടു.
അപ്പോ ഏഴ് ദിവസം ഭാഗവതം കേട്ടതിന്റെ പ്രയോജനം എന്താ?
ശുകാചാര്യർ പറഞ്ഞു.
ഹേ രാജൻ, അവിടുന്ന് മരിക്കാൻ പോണു എന്നുള്ള ഈ ബുദ്ധി അങ്ങട് ഉപേക്ഷിക്കാ. മരണം ശരീരത്തിനാണ്.
ശരീരം നമ്മളുടെ യഥാർത്ഥ സ്വരൂപം അല്ല.
ത്വം തു രാജൻ മരിഷ്യേതി പശുബുദ്ധിമിമാം ജഹി
ന ജാത: പ്രാഗ ഭൂതോഽദ്യ ദേഹവത്ത്വം ന നങ്ക്ക്ഷ്യസി
രാജൻ, അവിടുന്ന് മരിക്കാൻ പോണു എന്നുള്ള ഈ പശു ബുദ്ധി,
ഈ അജ്ഞാനത്തിനെ ഉപേക്ഷിക്കാ.
ഈ ദേഹം ജനിക്കുന്നു
ദേഹം വളരുണു
ദേഹം പരിണമിക്കണു
ദേഹം ക്ഷയിക്കുന്നു
ദേഹം മരിക്കുന്നു
കൗമാരം,
യൗവനം,
ജര
ഇതൊന്നും അറിയാത്തതുപോലെ,
ഈ ശരീരം വിട്ടു പോകുന്നതും അറിയില്യ.
*ശ്രദ്ധ ശരീരത്തിലാണെങ്കിൽ മരണം ണ്ട്.*
*ശ്രദ്ധ സ്വരൂപത്തിലാണെങ്കിൽ മരണം ഇല്ല്യ.*
രാജാവിന്റെ ശ്രദ്ധയെ ശ്രീശുകമഹർഷി പതുക്കെ ശരീരത്തിൽ നിന്നും സ്വരൂപത്തിലേക്ക് തിരിച്ചു വിട്ടു.
എങ്ങനെയാ ധ്യാനിക്കേണ്ടത്.
എന്തിനെയാ ധ്യാനിക്കേണ്ടത്.
ശരീരത്തിനെ തക്ഷകൻ കൊണ്ട് പോകാൻ പോണു. പരീക്ഷിത്തിന് മാത്രല്ലാ,
ഇത് നമ്മളുടെ ഒക്കെ കഥ!
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad

No comments:
Post a Comment