*ശ്രീമദ് ഭാഗവതം 367*
ഹേ രാജൻ,
അങ്ങേയ്ക്ക് മരണം ഇല്ല്യ.
ശുകബ്രഹ്മ മഹർഷി പരീക്ഷിത്തിനോട് അങ്ങനെ പറഞ്ഞതുകൊണ്ടായില്യ. പരീക്ഷിത്തിന്റെ സ്ഥിതി എന്താണ്?
യാതൊരു സംശയവും ഇല്യാ രാജാവിന്.
വേറെ ഒരു സാധനയും ചെയ്തിട്ടില്യാ.
യോഗസാധന ചെയ്തില്യാ.
പ്രാണായാമം ചെയ്തില്യ.
ജപം പോലും ചെയ്തില്യ.
ഒട്ടും സമയമില്ലല്ലോ.
ഏഴാമത്തെ ദിവസം മൃത്യു ആയാൽ
എന്തു സാധന ചെയ്യാൻ പറ്റും?
എന്തു ഭജനം ചെയ്യാൻ പറ്റും?
ഒന്നും ചെയ്തില്യ.
*ശ്രവണം മാത്രം.*
*ഏഴ് ദിവസം ശ്രവിച്ചു.*
രാജാവ് പറയാണ്.
സിദ്ധഽസ്മി അനുഗ്രഹീതോഽസ്മി ഭവതാ കരുണാത്മനാ
*ശ്രാവിതോ* യച്ച മേ സാക്ഷാദ് അനാദിനിധനോ *ഹരി:*
ഹേ ഭഗവൻ,
ഞാൻ സിദ്ധനായിരിക്കുന്നു!
ഞാൻ അനുഗ്രഹീതനായിരിക്കുന്നു!
അവിടുന്ന് എനിക്ക് ഹരിയെ കുറിച്ച് പറഞ്ഞുതന്നിരിക്കുന്നു!
ജനനമരണമില്ലാത്ത ആ ഭഗവദ്തത്വം ഞാനിതാ കണ്ടെത്തിയിരിക്കണു!
അവിടുന്ന് കരുണ ചെയ്തതിന് അത്ഭുതമില്യ. പക്ഷേ അതെനിക്ക് കിട്ടിയതാണ് അത്ഭുതം. എനിക്കിപ്പോ ഭയം ഇല്ല്യ
ഭഗവൻ തക്ഷകാദിഭ്യോ മൃത്യുഭ്യോ ന ബിഭേമ്യഹം
തക്ഷകൻ മുതലായ മൃത്യു!
എന്താ?
ഈ തക്ഷകൻ കടിച്ചിട്ടില്ലെങ്കിൽ വേറെ ഏതെങ്കിലും വിധത്തിൽ മൃത്യു വരും.
എനിക്കിപ്പോ ഭയം ഇല്ല്യ.
*പ്രവിഷ്ടോ ബ്രഹ്മ നിർവ്വാണം*
*അഭയം ദർശിതം ത്വയാ*
ഞാൻ ബ്രഹ്മനിർവ്വാണപദത്തിലേക്ക് പ്രവേശിച്ചിരിക്കണു!
ഭയം ഇല്ലാത്ത സ്ഥിതി അവിടുന്ന് എനിക്ക് കാണിച്ചു തന്നിരിക്കണു!
*അജ്ഞാനം ച നിരസ്തം മേ*
എന്തു ഗംഭീരമായ പ്രഖ്യാപനം!!
അജ്ഞാനം ച നിരസ്തം മേ ജ്ഞാനവിജ്ഞാനനിഷ്ഠയാ
ഭവതാ ദർശിതം ക്ഷേമം പരം ഭഗവത: പദം
അവിടുന്ന് എനിക്ക് ഭഗവാന്റെ പദം
കാണിച്ചു തന്നിരിക്കണു.
പരമ ക്ഷേമം,
ആത്യന്തികം ക്ഷേമം.
മൃത്യുവോ, ജാതിയോ, ജൻമമോ, ജരയോ യാതൊന്നും സ്പർശിക്കാത്തതായ ഭഗവദ് പദം അവിടുന്ന് എനിക്ക് കാണിച്ചു തന്നിരിക്കണു!
*ഇനി ഞാൻ ഈ സ്ഥിതിയിൽ*
*നിന്നും ചലിക്കില്യ.*
ശുകബ്രഹ്മ മഹർഷി അവിടെ നിന്ന് ഇറങ്ങി നടക്കുന്നതിന് മുൻപ് തന്നെ പരീക്ഷിത്ത് ശുകാചാര്യരോട് പറഞ്ഞു.
അവിടുന്ന് എനിക്ക് അനുമതി തരണം.
ഞാൻ പുറപ്പെടാണ്.
ഈ ശരീരം ആകുന്ന ഗൃഹത്തിൽ നിന്നും
എന്റെ യഥാര്‍ത്ഥ ഗൃഹത്തിലേയ്ക്ക്, ഹൃദയത്തിലേക്ക് ഞാൻ പോവാണ്.
അതുകൊണ്ട് ഭഗവൻ,
അവിടുന്ന് പുറപ്പെടുന്നതിന് മുൻപ്,
അനുജാനീഹി മാം ബ്രഹ്മൻ വാചം യച്ഛാമി അധോക്ഷജേ
ഇന്ദ്രിയങ്ങളെ ഒക്കെ പുറമേ നിന്ന് പിൻവലിച്ച്, കണ്ണുകളഞ്ചും ഉള്ളടക്കി തെരു തെരേ വീണു വണങ്ങി ഓതിടേണം.
അഞ്ച് ഇന്ദ്രിയങ്ങളും ഉള്ളടക്കി ഞാൻ സ്വരൂപത്തിലിരിക്കട്ടെ.
അവിടുന്ന് എനിക്ക് അനുമതി തരൂ,
എന്ന് പറഞ്ഞു.
ശുകബ്രഹ്മ മഹർഷി ചിരിച്ചു കൊണ്ട്
അവിടെ നിന്ന് എഴുന്നേറ്റ് ഭിക്ഷുക്കളുടെ കൂടെ,
നിഗമകല്പിതോർഗളിതം ഫലം
ശുകമുഖാദ് അമൃതദ്രവ സംയുതം
പിബത ഭാഗവതം
പിബത ഭാഗവതം
പിബത ഭാഗവതം രസം!
മുഹുരഹോ രസികാ: ഭുവി ഭാവുകാ:
വീണ്ടും,
പിബത ഭാഗവതം
പിബത ഭാഗവതം
ഭാഗവതം പിബത, പിബത എന്ന് പാടി അദ്ദേഹം അവിടെ നിന്ന് സ്വതന്ത്രനായി ഭിക്ഷുക്കളോടൊപ്പം പുറപ്പെട്ടു പോയി.
പരീക്ഷിത്തോ, സ്വയം ശരീരത്തിൽ നിന്നും പിൻവാങ്ങി സ്വരൂപത്തിൽ പരിനിഷ്ഠിതനായി സർവ്വതോ ഭദ്രമായി സ്വരൂപത്തിൽ അങ്ങട് ഇരുന്നു! *ബ്രഹ്മഭൂതോ മഹായോഗീ!*
ഭഗവാൻ കൊളുത്തിയ വിളക്ക്,
ബ്രഹ്മാവിന്റെ ഹൃദയത്തിലേക്ക്
മാറ്റി കൊളുത്തപ്പെട്ടു.
ബ്രഹ്മാവിന്റെ ഹൃദയത്തിൽ
കൊളുത്തിയ വിളക്ക്,
നാരദമഹർഷിയുടെ ഹൃദയത്തിലേക്ക് കൊളുത്തപ്പെട്ടു. നാരദമഹർഷിയുടെ ഹൃദയത്തിൽ കൊളുത്തിയ വിളക്ക് വ്യാസഭഗവാന്റെ ഹൃദയത്തിലേക്കും,
അവിടെ നിന്നും ശ്രീശുകമഹർഷിയിലേക്കും അവിടെ നിന്ന് പരീക്ഷിത്തിലേയ്ക്കും,
ഒരു വിളക്കിൽ നിന്ന് മറ്റൊരു വിളക്ക് കൊളുത്തിയാലോ,
രണ്ടിലും തുല്യ പ്രകാശം!
തദാത്മനാ തദാത്മനാ തദാത്മനാ തദാത്മനാ
എല്ലാം അതേ പോലെ തന്നെ!
അതേ ഭഗവാൻ തന്നെ ഓരോരുത്തരുടെ ഹൃദയത്തിലും പ്രകാശിക്കുന്നു.
അങ്ങനെ പരീക്ഷിത്ത് സ്വയം
*ബ്രഹ്മഭൂതനായിട്ട്* തീർന്നു!
ശ്രീനൊച്ചൂർജി
*ശുഭം*
*ശ്രീമദ് ഭാഗവതം സമാപ്തം.*
ഓം ശ്രീകൃഷ്ണപരമാത്മനേ നമ:🙏
നാരായണാ! അഖില ഗുരോ! ഭഗവൻ! നമസ്തേ!
ഹരേ രാമ! ഹരേ രാമ! രാമ രാമ ഹരേ ഹരേ!
ഹരേ കൃഷ്ണ! ഹരേ കൃഷ്ണ!
കൃഷ്ണ കൃഷ്ണ ഹരേ ഹരേ!🙏
Lakshmi prasad

No comments:
Post a Comment