ദേവി തത്ത്വം-59
തോത്താപുരിയുടെ ഉപദേശം സ്വീകരിച്ച ശ്രീരാമകൃഷ്ണൻ മൂന്ന് ദിവസം ആ സമാധി സ്ഥിതിയിൽ ഇരുന്നു. രമണ മഹർഷി തിരുവണ്ണാമലയിൽ വന്ന് അരുണാചല ക്ഷേത്രത്തിൽ പാതാളലിംഗം ഗുഹയിൽ എത്ര ദിവസം ഇരുന്നു എന്ന് ആർക്കും ഒരു കണക്കില്ല. ഒരു ദിവസം അദ്ദേഹത്തിനെ കണ്ടു അത്രേയുള്ളു. പിന്നീട് രമണ മഹർഷി എല്ലായിടത്തും നടക്കുകയും വ്യവഹരിക്കുകയും ചെയ്യുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം ആ ചിത്തിൽ നിഷ്ഠനായിരുന്നു. ആ ചിത്തിൽ ഇരുന്നു കൊണ്ടാണ് ലോകത്തിൽ വ്യവഹരിക്കുന്നത് . ശ്രീരാമകൃഷ്ണൻ പറയുന്ന പോലെ പട്ടണത്തിൽ വന്ന് ലോഡ്ജിൽ മുറി എടുത്ത് ബാഗൊക്കെ വച്ച് പട്ടണം കാണാൻ പോകുന്ന ആളെ പോലെ താൻ തന്റെ ഉള്ളിലുള്ള കേന്ദ്രത്തെ കണ്ടെത്തിയതിന് ശേഷം ലോകത്തിൽ വ്യവഹരിച്ചാൽ അയാൾക്ക് കുഴപ്പങ്ങളൊന്നുമുണ്ടാകില്ല.
ഇത്രയും ജ്ഞാന നിഷ്ഠനായ ശ്രീരാമകൃഷ്ണൻ ശാരദാ ദേവിയെ വിളിച്ച് കൊണ്ട് വന്ന് തന്റെ കൂടെ താമസിപ്പിച്ചു. അദ്ദേഹത്തിന്റെ താന്ത്രിക ഗുരുവായ ഭൈരവി ബ്രാഹ്മണി പറഞ്ഞു സ്ത്രീകളെ ഒന്നും അടുത്ത് താമസിപ്പിക്കരുതെന്ന്. അത് പറഞ്ഞ് വഴക്കുമുണ്ടാക്കി. പക്ഷേ ശ്രീരാമകൃഷ്ണൻ പറഞ്ഞു അങ്ങനെയൊന്നും ഇല്ല. ജഗദീശ്വരി എനിക്ക് എല്ലാം ഒന്നാണെന്ന് പറഞ്ഞ് തന്നിട്ടുണ്ട്. അവളെന്റെ ധർമ്മ പത്നിയാണ്. അവളോട് എനിക്ക് കടപ്പാടുണ്ട്. ആ ധർമ്മത്തെ നിഷേധിച്ചിട്ട് എനിക്ക് ആ പൂർണ്ണത്തിലിരിക്കാൻ പറ്റില്ല. ഇതൊന്നും എന്റെ ജ്ഞാനത്തിന് തടസ്സമല്ലെന്ന് തോത്താപുരി പറഞ്ഞ് തന്നിട്ടുണ്ട്. ഭൈരവി ബ്രാഹ്മണിയൊക്കെ ഉപാസകരായിരുന്നു. പൂർണ്ണതയിൽ എത്താതെ നടുവിൽ നിൽക്കുന്നവർക്ക് പേടി കാണുമല്ലോ ഒക്കെ നഷ്ടപ്പെടുമോ എന്ന്.
അന്നത്തെ കാലം വച്ച് നോക്കുമ്പോൾ കഴിയാൻ നല്ലൊരു മുറി, കട്ടിൽ, കൊതുക് വല ,നല്ല ചെരുപ്പ് അദ്ദേഹം ആഡംബരമായി കഴിഞ്ഞു എന്ന് പറയാം. ഇന്ന് ഇതൊക്കെ ലളിതമായ സൗകര്യങ്ങളാകാം. ശ്രീരാമകൃഷ്ണൻ പുറം വ്യവഹാരങ്ങൾ ചെയ്തിരുന്നില്ല. ധനത്തിനെ തൊട്ടിരുന്നില്ല. അവർക്ക് ഇത്ര പണം കൊടുത്തേക്കു എന്ന് പറയുന്നതല്ലാതെ സ്വയം ഒന്നിലും ഏർപ്പെട്ടിരുന്നില്ല. അദ്ദേഹം തന്റെ ധർമ്മം മനസ്സിലാക്കി തനിക്ക് കിട്ടേണ്ടത് കിട്ടി എന്നറിഞ്ഞു. അത് സഹജമായി തീരുകയും ചെയ്തു. അങ്ങനെ അറിയേണ്ടത് അറിഞ്ഞ് കഴിഞ്ഞപ്പോൾ ജഗദംബ പറഞ്ഞുവത്രേ ഒരു ദാസന്റെ ഭാവത്തിലോ കുട്ടിയുടെ ഭാവത്തിലോ അല്ലെങ്കിൽ യന്ത്ര യന്ത്രി ഭാവത്തിലോ കഴിഞ്ഞു കൊള്ളാൻ. ഒരു ഭേദമില്ലെങ്കിലും ഭേദത്തിനെ അംഗീകരിച്ച് കൊണ്ട് ശരീര തലത്തിൽ വന്ന് ഉപാസന ചെയ്തതൊക്കെ ആനന്ദത്തിന് കാരണമായി തീർന്നിരിക്കുന്നു. ഏതേത് ഉപാസന ചെയ്ത് വരുന്നവർക്കും അദ്ദേഹത്തിന് വഴി കാണിച്ച് കൊടുക്കാൻ സാധിച്ചു. കാരണം ഈ ഉപാസനകളൊക്കെ അദ്ദേഹവും ചെയ്തിരുന്നുവല്ലോ. അവരെയെല്ലാം ലക്ഷ്യത്തിലേയ്ക്ക് കൂട്ടി കൊണ്ടു പോകാൻ സാധിച്ചു.
ഒരിക്കൽ ശ്രീരാമകൃഷ്ണനോട് ഒരമ്മ വന്ന് പറയുകയാണ് എനിക്ക് വൃന്ദാവനത്തിൽ പോയി കൃഷ്ണനെ ആരാധിക്കണം എന്ന് വലിയ ആഗ്രഹമുണ്ട് പക്ഷേ പോകാൻ സാധിക്കുന്നില്ല. എന്തു കൊണ്ട് പോകാൻ സാധിക്കുന്നില്ല. വയസ്സായില്ലേ ഇനി എല്ലാം വിട്ടിട്ട് പോയിക്കൂടേ? എന്ന് ശ്രീരാമകൃഷ്ണൻ. ആ അമ്മ പറഞ്ഞു വീട്ടിൽ പേരക്കുട്ടിയുണ്ട് അവനെ വിട്ട് പോകാൻ കഴിയുന്നില്ല. ഇതൊക്കെ വെറും ആസക്തിയാണ് എന്നും നിലനില്ക്കുന്നതല്ല എന്നൊക്കെ ശ്രീരാമകൃഷ്ണൻ പറഞ്ഞു നോക്കി. അതൊക്കെ എനിക്കറിയാം എന്നാൽ അവിടെ ചെല്ലുമ്പോൾ ഞാനവനെ ഓർക്കും. അപ്പോൾ ശ്രീരാമകൃഷ്ണൻ ആ അമ്മയെ ഉപദേശിച്ചു ആ കുട്ടിയെ തന്നെ ശ്രീകൃഷ്ണനായി കണ്ട് ഉപാസിക്കു. നമുക്ക് എവിടെ ആസക്തിയുണ്ടോ ആ ആസക്തിയെ നിഷേധിച്ചിട്ട് കാര്യമില്ല. ആ ആസക്തി ഏത് വസ്തുവിലുണ്ടോ ആ വസ്തുവിനെ ഭഗവത് സ്വരൂപമായി കണ്ട് തുടങ്ങുക. അതിൽ ഈശ്വരനെ ആരോപിക്കുക.
Nochurji 🙏🙏
Malini dipu

No comments:
Post a Comment