ദേവി തത്ത്വം- 60
ലോകത്തെ എങ്ങനെ വിടും? സന്യാസമെടുത്താൽ ഉപേക്ഷിക്കാൻ സാധിക്കുമോ? തത്ത്വ ജ്ഞാനം അനുഭവത്തിൽ വരാൻ വേണ്ടിയിട്ടാണ് സന്യാസം. ശ്രീ ശങ്കരാചാര്യൻ ഗീതാ ഭാഷ്യം ആരംഭിക്കുമ്പോൾ പറയുന്നു ജ്ഞാനം സന്യാസ ലക്ഷണം എന്ന്. സന്യാസം എങ്ങനെ സാധിക്കും. ഈ ലോകത്ത് സന്യസിക്കുക എന്നാൽ ഉപേക്ഷിക്കുക എന്നാണർത്ഥം. സർവ്വവും ഉപേക്ഷിച്ചാലേ ശാന്തിയുണ്ടാകു എന്നാണ്. എങ്ങനെ സർവ്വവും ഉപേക്ഷിക്കും? ആചാര്യ സ്വാമികൾ പറയുന്നു
ത്യാഗോഹി മഹതാം പൂജ്യഃ
സദ്യോ മോക്ഷമയോവിധുഹു
ത്യാഗ പ്രപഞ്ച രൂപസ്യ
ബ്രഹ്മാത്മത്വ അവലോകനാത്
എവിടെ പോയാലും പ്രപഞ്ചമുണ്ടല്ലോ. എങ്ങോട്ട് യാത്ര ചെയ്താലും നമുക്ക് നമ്മളിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ല എന്ന വാസ്തവികത മനസ്സിലാകും. ഹിമാലയത്തിൽ പോയാൽ കാണാം ചാരം ഒക്കെ പൂശിയിരിക്കുന്ന സിദ്ധൻമാരെ കാണാം. അവരിൽ ചിലരോടൊക്കെ അടുത്തു കൂടിയാൽ മനസ്സിലാകും ചില സാമർത്ഥ്യങ്ങൾ നേടിയെടുത്തു എന്നല്ലാതെ അവിടെയെത്തിയിട്ടും ലോക വാസനകൾ വിട്ടിട്ടില്ലെന്ന്. അവിടെ മഹാത്മാക്കൾ ഉണ്ടാകാം. പക്ഷേ ഉള്ളവരെല്ലാം മഹാത്മാക്കൾ ആണെന്ന് ധരിക്കാൻ പറ്റില്ല. ജ്ഞാനികളെ പരമ ലൗകികമായ സ്ഥലങ്ങളിലും കണ്ടെന്ന് വരും. ഒരു പ്രത്യേക സ്ഥലത്ത് പോകുന്നത് കൊണ്ടോ ഒരു പ്രത്യേക രീതി സ്വീകരിക്കുന്നത് കൊണ്ടോ അല്ല സാക്ഷാത്കാരം ഉണ്ടാകുന്നത്. ത്യാഗം കൊണ്ടാണ് ഉണ്ടാകുന്നത്. ത്യാഗം ചെയ്യാനുള്ള വഴിയെന്താ? ത്യാഗം പ്രപഞ്ച രൂപസ്യ. പ്രപഞ്ചമെന്നാൽ എന്താ? പ്രപഞ്ചമെന്നാൽ മലയും കാടും ഒന്നുമല്ല. ഏതേത് കാര്യങ്ങൾ എന്റെ മനസ്സിനെ ചഞ്ചലമാക്കുന്നുവോ അതാണെന്റെ പ്രപഞ്ചം. എന്റെ കുടുംബത്തിലുള്ളവർ എനിക്ക് ആരോടൊക്കെ ഇടപാടുണ്ടോ അവരൊക്കെ ഞാൻ കണ്ണടച്ചിരുന്നാൽ ആരുടെയൊക്കെ വിചാരം വരുമോ അവരൊക്കെയാണ് എന്റെ പ്രപഞ്ചം. അവരെ നീക്കിയാലേ എനിക്ക് ശാന്തിയുണ്ടാവുകയുള്ളു. അവരെ എങ്ങനെ നീക്കും? ഉപേക്ഷിച്ചിട്ട് കാര്യമില്ല. വാസനാ മണ്ഡലത്തിൽ നിന്ന് നീക്കണം. എങ്ങനെ നീക്കും ബ്രഹ്മാത്മത്വ അവലോകനാത്. അവരോടുള്ള ആസക്തി ഒന്നും ഉപേക്ഷിക്കണ്ട. അവർ ബ്രഹ്മമാണെന്ന് കാണുക.
രാമകൃഷ്ണ ദേവൻ ശാരദാ ദേവി വരുന്നതിന് മുമ്പ് അമ്മ ചന്ദ്രമണീ ദേവിയോടൊപ്പമായിരുന്നു താമസം. എല്ലാ ദിവസവും പോയി നമസ്കരിക്കും അമ്മയെ. അമ്മയ്ക്ക് വേണ്ട ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് കൊടുക്കും. തന്റെ ഉള്ളിലുള്ള സത്യത്തെ അറിഞ്ഞതിന് ശേഷം വ്യവഹാര ജീവിതത്തിലേയ്ക്കിറങ്ങിയ രാമകൃഷ്ണ ദേവൻ ശാരദാ ദേവിയെ കൂട്ടി കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചു. അദ്ദേഹം ഒരിക്കൽ ശാരദാ ദേവിയോട് പറയുകയുണ്ടായി. ഭവതി എന്റെ ധർമ്മ പത്നിയാണ് . അതു കൊണ്ട് എന്റെ മേൽ എല്ലാ സ്വാതന്ത്ര്യവും ഭവതിയ്ക്കുണ്ട്. എനിക്ക് സാധാരണ ഗൃഹസ്തൻമാരെ പോലെ ലൗകികമായ ഒരു ജീവിതം നയിക്കാൻ ഇഷ്ടമില്ല. പക്ഷേ ഭവതിയ്ക്കങ്ങനെ ഒരു ഇച്ഛയുണ്ടെങ്കിൽ അതിനും ഞാൻ തയ്യാറാണ്. എന്റെ ധർമ്മമനുഷ്ഠിക്കാൻ വേണ്ടി മാത്രം. പക്ഷേ അങ്ങനെയൊരു ജീവിതം ഞാൻ ഇച്ഛിക്കുന്നില്ല. ശാരദാ ദേവി പറഞ്ഞു അങ്ങയ്ക്ക് ദാസ്യം ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്. അങ്ങയുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം. എന്റേതായിട്ട് ഒന്നുമില്ല. അങ്ങയുടെ അദ്ധ്യാത്മ യാത്രയിൽ കൂടെ നടക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഒരു നവരാത്രി കാലത്ത് അദ്ദേഹം തന്റെ ധർമ്മ പത്നിയെ താൻ പൂജിക്കുന്ന ജഗദീശ്വരിയായി കണ്ട് ശോഡശോപചാര പ്രകാരം പൂജിച്ചു. അവർ രണ്ട് പേരും ഭാവസ്ഥിതരായി തീർന്നു. അതായത് ഏതൊരു സ്ത്രീയാണോ ഒരു പുരുഷന് ആസക്തിക്ക് കാരണമായിട്ട് തീരുന്നത് ആ സ്ത്രീയിലൂടെ തന്നെ ബ്രഹ്മത്തിനെ കണ്ടു എന്നർത്ഥം. ഇതേറ്റവും പ്രായോഗികമായ വേദാന്തമാണ്. ആരോടാണോ ആസക്തിയുള്ളത് അവരെ ആരാധിച്ചാൽ മാത്രമേ ഉപേക്ഷിക്കാൻ സാധിക്കു എന്നാണ് ശ്രീരാമകൃഷ്ണൻ പറയുന്നത്. വിവേകാനന്ദ സ്വാമികൾ പറഞ്ഞു To transcend the terrible we have to worship the terrible.
Nochurji 🙏🙏
Malini dipu

No comments:
Post a Comment