Tuesday, December 03, 2019

ചതുശ്ലോകീ ഭാഗവതം :70

സൃഷ്ടി രഹസ്യത്തിനെ പറഞ്ഞ്തരാൻ സ്വപ്നത്തിനെ ഉപയോഗിക്കാണ്...

ഋതേ അർത്ഥം  യത്‌  പ്രതീയേത

ഒരു പൊരുളും ഇല്ലെങ്കിൽ സ്വപ്നം കാണുന്നില്ലേ?
ഒന്നുമില്ലെങ്കിലും ഒരു സാമഗ്രി യും ഇല്ലാതെ സ്വപ്നം കാണുന്നു...

അതേപോലെ ഒരു പൊരുളും ഇല്ലാതെയും  പലതും പ്രപഞ്ചത്തിൽ കാണപ്പെടുന്നു..  ..

ഈ കാണപ്പെടുന്നതൊക്കെ ആത്മാവ് തന്നെ ആണ്...

സ്‌ക്രീനിൽ സിനിമ കാണുന്നു... പോയി തൊട്ടാൽ,  സിനിമയിലെ നായകനെയോ നായികയെയോ തൊടാൻ പറ്റുമോ? ഇല്ല
എന്ത് തൊടും?   സ്‌ക്രീനെ തൊടുള്ളൂ !!ല്ലേ...
.
അതേപോലെ ഇതിന്ന്  വാസ്തവത്തിൽ എന്താ ഉള്ളതെന്ന് ആരാഞ്ഞു നോക്കുമ്പോൾ ബോധമേ ഉള്ളൂ... ചൈതന്യമേ ഉള്ളൂ.. അന്യമായി ഒന്നും ഇല്ലാ..

ന പ്രതീയേത ച ആത്മനി..

ആത്മാവിനെ അന്വേഷിച്ചു കണ്ടവർക്ക് ആത്മാവിൽ ഈ പ്രപഞ്ചം ഇല്ലാ... ഇന്ദ്രിയലോകത്തിലേക്കു വരുമ്പോൾ പ്രപഞ്ചം ണ്ട്..

ബോധത്തിനെ ശ്രദ്ധിക്കുമ്പോൾ പ്രപഞ്ചം ഇല്ല.. ബോധമേ ഉള്ളൂ.. പിന്നെ ഈ ആത്മാവിൽ ഈ പ്രപഞ്ചം എവിടുന്നു വന്നു?

ആത്മനോ മായാം വിദ്ധി
ഇതിനെ മായ ന്ന് പറയുന്നു..
വിസ്മയ കരമായ ശക്തി....
ആ ശക്തി എന്ത് ചെയ്യ്ണൂ?
ഇല്ലാത്തതിനെ ഒക്കെ ണ്ടാക്കി കാണിക്ക്ണൂ .. കയറില് പാമ്പ് എന്ന വണ്ണം.....
കയറില് പാമ്പ് കണ്ടു..... അടുത്ത് പോയി നോക്കുമ്പോൾ പാമ്പ് ഇല്ലാ... കയറെ ഉള്ളൂ.... കുറ്റിയിൽ ഭൂതം കണ്ടു.... കുറ്റിയിൽ ഭൂതം ഉണ്ടോ? ....ഇല്ലാ..  പെരുത്ത് ഉണ്ടെങ്കിൽ വരും കഥ ല്ലേ? 
പഴയ കാലത്തൊക്കെ ചൂട്ട് എടുത്തു പോകും വയൽ ഒക്കെ... ഒരാള് പറയും ആ മരിച്ചു പോയ ദേവയാനിയമ്മ
അവിടെ നിക്ക്ണത്‌  ഞാൻ കണ്ടു..... ന്ന് പറയും..

ഒരു കുറ്റിയാണ് കണ്ടത്..അടുത്ത ദിവസം അതിന്റെ മേലെവല്ല   പ്ലാസ്റ്റിക് കവർ കെടക്ക് ണ് ണ്ടെങ്കിൽ, അത്‌ ഇങ്ങനെ  കാറ്റത്തു ആടിയാൽ, എന്നെ വിളിച്ചൂന്നു പറയും!!!!!!
മൂന്നാമതൊരാൾ വെറുതെ അടിച്ച് വിടും.... വെറ്റില ചോദിച്ചു.. പാക്ക് ചോദിച്ചു.. ന്ന് പറയും... ഇങ്ങനെ ആണ്
നാട്ടിന്പുറത്തു കഥകള് പ്രചരിച്ചു കൊണ്ടേ പോകാ...

No comments: