Sunday, December 15, 2019

ചതുശ്ലോകീ ഭാഗവതം :76

ഇവിടെ നാരായണൻ അല്ലാതെ മറ്റൊന്നും ഇല്ലാ.. ഭഗവാൻ മാത്രമേയുള്ളൂ...

ഇത് ബോധം എങ്ങനെ വരും?
ഇത്രയൊക്കെ..... 
ചതുശ്ലോകീ ഭാഗവതത്തിൽ പറഞ്ഞാ,  ഉദ്ധവർ ഏകാദശത്തിൽ ചോദിച്ചു, ഭഗവാനെ... ആ അനുഭവം എങ്ങനെ വരും ഭഗവാനെ?

അനുഭവം എങ്ങനെ വരും എന്ന് ചോദിച്ചപ്പോ, ഉദ്ധവരോട്  ഭഗവാൻ പറഞ്ഞു :

ഉദ്ധവ, അനുഭവം ഈ പറഞ്ഞാ അപ്പൊ തന്നെ വരണം.. വന്നിട്ടില്ലെങ്കിൽ ഒരു കാര്യം ചെയ്യൂ..

പ്രണവേ ദണ്ഡവത് ഭൂമോ
ആശ്വ ചാണ്ഡാള ഗോകരം 

ചണ്ഡാളൻ ആവട്ടെ, പശു ആവട്ടെ, കഴുതയാവട്ടെ കുതിരയാവട്ടെ.... ഭഗവാൻ ആണെന്ന് പറഞ്ഞ് അങ്ങോട്ട് വീണ് നമസ്കരിക്കൂ..... സാഷ്ടാംഗം വീണ് നമസ്കരിക്കൂ..

പത്ത്‌- നൂറ്റി ഇരുപത് വയസ്സായ ഉദ്ധവരോട് ആണ് ഭഗവാൻ പറയ്‌ണത്.... അല്ലേ


അമ്പതു വയസ്സ് ആയാൽ   നമുക്ക്  ചോട്ടില് ഇരിയ്ക്കാൻ പറ്റ്ണില്യ, കുനിയാൻ വയ്യ... എഴുന്നേൽക്കാൻ വയ്യ....
ഉദ്ധവരോട് ഭഗവാൻ പറയാ.... സാഷ്ടാംഗം വീണ് നമസ്കരിക്കൂ...

നാല് പ്രാവശ്യം  നമസ്കരിക്കുമ്പോ തനിയെ
തോന്നും...

സകലതും ഭഗവദ് സ്വരൂപം ആണ്...

വസ്തു തന്ത്രം ആണ് അത്... സ്വീകരിക്കൂ ന്ന് ആണ്...
സ്വീകരിച്ചു കഴിഞ്ഞാൽ അനുഭവം വര്വോ?

കൊറേ കഴിഞ്ഞാൽ അനുഭവം വരും.... കാരണം എല്ലാത്തിലും അതാണോ ഉള്ളത്?

അല്ലാ എന്നുള്ള കല്പന കൊണ്ടാണ് നമുക്ക്  മറന്നു പോയിരിക്കണത്.... ..


ശ്രീ നൊച്ചൂർ ജി...

No comments: