Sunday, December 15, 2019

*ശ്രീമദ് ഭാഗവതം 366*

ഒരു മൃത്യുവിനും സ്പർശിക്കാൻ കഴിയാത്ത സ്ഥാനം ഏതെന്ന് അന്വേഷിച്ചാൽ,
ഈ ശരീരം ഞാനാണെങ്കിൽ,
ശരീരത്തിനെ മൃത്യു കൊണ്ട് പോകും.
മനസ്സ് ഞാൻ ആണെങ്കിൽ,
അത് ചലിച്ചു കൊണ്ടേ ഇരിക്കും.
ബുദ്ധി ഞാൻ ആണെങ്കിൽ,
അതിന് അറിവില്ലായ്മയും അറിവും ഒക്കെ ണ്ട്.

പക്ഷേ,
ഞാൻ ശരീരം അല്ലാ,
ഞാൻ മനസ്സ് അല്ലാ
ഞാൻ ബുദ്ധി അല്ലാ
ജാഗ്രത്, സ്വപ്നം, സുഷുപ്തി,
എന്നീ മൂന്നവസ്ഥകളിലും
മാറാതെ നില്ക്കുന്ന വസ്തു ആണ്.

 *ജാഗ്രദവസ്ഥയിൽ,*
 *ശരീരം ണ്ട്,*
 *മനസ്സ് പ്രവർത്തിക്കുന്നു,*
 *ഞാൻ ണ്ട്.*

 *സ്വപ്നാവസ്ഥയിൽ,*
 ശരീരം ഇല്ല്യ,
 *മനസ്സ്* മാത്രം പ്രവർത്തിക്കണു.
അപ്പോഴും, *ഞാൻ* ണ്ട്.

 *സുഷുപ്തി* അവസ്ഥയിൽ,
 ശരീരം ഇല്ല്യ,
 മനസ്സും പ്രവർത്തിക്കണില്യ. എങ്കിലും
 *ഞാൻ ണ്ട്.*

അതിൽ നിന്ന് തന്നെ, നമുക്ക് തെളിയും, ശരീരവും മനസ്സും ഉള്ളപ്പഴും ഞാൻ ണ്ട്.
ശരീരവും മനസ്സും ഇല്ലാത്തപ്പഴും ഞാൻ ണ്ട്.

ഈ വ്യക്തിത്വം എന്നത് സുഷുപ്തിയിൽ ഇല്ല്യ.
നൊച്ചൂർ വെങ്കിട്ടരാമൻ എന്നോ,
രാമൻ എന്നോ,
കൃഷ്ണൻ എന്നോ ഉള്ള ഭേദം,
സുഷുപ്തിയിൽ ഇല്ല്യ.
പക്ഷേ സത്ത ണ്ട്.
സുഖായിട്ട് ഉറങ്ങി എന്ന് പറയുന്ന
 *അസ്തിത്വം* അവിടെ ണ്ട്.
 *ആ അസ്തിത്വം ആണ് നമ്മളുടെ* *യഥാർത്ഥ സ്വരൂപം.*
ആ അസ്തിത്വം ആണ്,
അഹം പദത്തിന്റെ അർത്ഥം.
അഹം പദാർത്ഥം.
ഞാൻ എന്ന പദത്തിന്റെ
ഉൺമ ആയ പൊരുൾ!

ആ പൊരുൾ പരീക്ഷിത്തിന് ശ്രീശുകമഹർഷി പറഞ്ഞുകൊടുക്കുക മാത്രല്ലാ,
മനസ്സിനെ പതുക്കെ പുറമേ നിന്നും
തട്ടി അകത്താക്കി അവിടെ ഇരുത്തി!
ആ സച്ചിദാനന്ദവസ്തുവിൽ ഇരുത്തി!!

പരീക്ഷിത്ത് സ്വയമേവ
ശരീരം അല്ലാതെ ഇരുന്നു!
താൻ ശരീരം അല്ലാ എന്നുള്ള
ഉറപ്പുറ്റ അനുഭവം,
നിർവികല്പസമാധി അനുഭവം,
പരീക്ഷിത്തിന് ണ്ടായി!!

ആ അനുഭവം  ണ്ടായി എന്ന് ഉറപ്പ് വന്നതു കൊണ്ട് ശ്രീശുകാചാര്യർ പറഞ്ഞു.
ഹേ രാജൻ,
അവിടുന്ന് ആ സ്ഥിതിയിൽ ഇരിക്കാ.
കുറച്ച് കഴിഞ്ഞാൽ തക്ഷകൻ വരും.
ഈ ശരീരം തക്ഷകന് അവകാശപ്പെട്ടതാണ്. അത് അദ്ദേഹം എടുത്തോട്ടെ

ചോദിതോ വിപ്രവാക്യേന ന ത്വാം ധക്ഷ്യതി തക്ഷക:

താങ്കളെ തക്ഷകൻ കടിക്കില്യാ.
ശരീരത്തിനെ കൊണ്ട് പോകും.
താങ്കൾ മൃത്യുവിനെ ഇല്ലാതാക്കിയിരിക്കുന്നു!

മൃത്യുവോ നോപധക്ഷ്യന്തി മൃത്യൂനാം മൃത്യുമീശ്വരം

ഉപനിഷത് പറയുന്നു,
ജ്ഞാനികൾക്ക് മൃത്യു എന്ന് പറയണത് കൂട്ടിക്കഴിക്കാനുള്ള ഉപ്പേരിയോ, അവിയലോ മറ്റോ പോലെയാണെന്നാണ്.

മൃത്യു: യസ്യ ഉപസേചനം.
അവിടുന്ന് മൃത്യുവിനെ കടന്നിരിക്കുന്നു.
മൃത്യു അങ്ങയെ സ്പർശിക്കില്യ.

തക്ഷകൻ വന്നു ദംശിക്കുമ്പോ അങ്ങയുടെ സ്ഥിതി എങ്ങനെ ആയിരിക്കുമെന്ന് വെച്ചാൽ

ദശന്തം തക്ഷകം പാദേ ലേലിഹാനം വിഷാനനൈ:
ന ദ്രക്ഷ്യസി ശരീരം ച വിശ്വം ച പൃഥഗാത്മന:

ഈ ദംശിക്കുന്ന തക്ഷകനോ,
അങ്ങയുടെ ദേഹമോ,
ഈ വിശ്വമോ,
ആത്മാവിൽ നിന്ന് അന്യമായി
അങ്ങ് കാണില്യ.
 *വാസുദേവ സർവ്വം,*
 *സകലതും വാസുദേവ സ്വരൂപം,*
എന്ന അനുഭവസ്ഥിതിയിൽ ഇരിക്കും.

അതുകൊണ്ട് ഈ മരണം അങ്ങേയ്ക്ക് അനുഭവപ്പെടുകയേ ഇല്ല്യ എന്ന്
ശ്രീശുകാചാര്യർ പറഞ്ഞു.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments: