Monday, December 16, 2019

നമ്മുടെ ആഗ്രഹം സ്വസ്ഥതയാണ്, ഉള്ളിലെ ശാന്തിയാണ്. എന്നാൽ മനസ്സ് നിരന്തരം അശാന്തചിന്തകൾ കൊണ്ട് വന്ന്                        അലട്ടികൊണ്ടിരിക്കും. അശുഭ ചിന്തകൾ, ദോഷചിന്തകൾ, ഭയപ്പാടുകൾ, വിഹ്വലതകളൾ. മനസ്സ് ,നിരന്തരം പൊക്കി കൊണ്ടുവരും............
ഇതിൽ നിന്നും രക്ഷപ്പെട്ടില്ല എങ്കിൽ 24 മണിക്കൂറും നരകം തന്നെ......
മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചാൽ കൂടുതൽ ശക്തിയോടെ അത് അശാന്തമാവും, ഓരോ ശ്രമവും പാഴാവും....................                             ...............................................................പാഴാവാത്ത
മറ്റൊരു വഴിയുണ്ട്..... അത് ചലനങ്ങളെ മന്ദഗതിയിലാക്കുക, താളത്തിലാക്കുക, ശാന്തമാക്കുക എന്നതാണ്...
ഭക്ഷണം കഴിക്കുന്ന സമയം ,നടക്കുന്ന സമയം, കുളിക്കുന്ന സമയം ഇരട്ടിയോ അതിൽ കൂടുതലോ ആയി ദീർഘിപ്പിക്കുക..... ഓരോ പ്രവർത്തിക്കും എത്ര ചെറുതായാലും സമയമെടുത്ത് താളത്തിൽ ചെയ്യുക......
സാവധാനം മനസ്സും താളത്തിലാവും.. നാം അറിയാതെ പൊന്തി വരുന്ന ചിന്തകൾ വരുതിയിൽ നിൽക്കുന്നത് കാണാൻ കഴിയും.പിന്നെ പിന്നെ നമുക്ക് നമ്മുടെ ഇഷ്ടത്തിന് മാത്രം ചിന്തിക്കാവുന്ന അലൗകീക സുന്ദര ജീവിതം സാധ്യമാവും.... അതാണ് സ്വർഗ്ഗം.........iiii

No comments: