Monday, December 16, 2019

[16/12, 10:15] Tvn Tapovan: ശംഭോ മഹാദേവ
ഓം നമഃ ശിവായ
ഓം നമോ നാരായണായ
ശ്രീ ഗുരുവായൂരപ്പൻ

നിത്യ പ്രാർത്ഥന 

 ഞാൻ എൻറെ വയറുനിറപ്പാൻവേണ്ടി പണത്തിൽ ആർത്തി പിടിച്ചവനായി ആര് തരും, ആര് തരില്ല എന്നൊന്നും നോക്കാതെ കണ്ടവരോടെല്ലാം 
ഇരന്നുകൊണ്ട് അലഞ്ഞുനടന്നിട്ടും യാതൊരു ഫലവുമില്ലാതിരിക്കുകയാണ്. ഹേ സർവ്വവ്യാപീയായുള്ളോനേ ! നിന്തിരുവടിയെ സേവിക്കുന്നതെങ്ങിനെയെന്നു എനിക്കറിഞ്ഞുകൂടാ, ഭക്തരക്ഷക! എൻറെ പൂർവ്വപുണ്യപരിപാകത്താൽ നിന്തിരുവടി ഓരോ പ്രാണികളുടെ ഉള്ളിലും സ്ഥിതിചെയ്യുന്ന സർവ്വാന്തർയാമിയാണെന്ന് എനിക്കു മനസ്സിലായി. അതിനാൽ ഇനിയെങ്കിലും എന്നെ കാത്തു രക്ഷിച്ചുകൂടെ ?

കർമ്മഫലത്തെ തരുന്ന ആ ഭഗവാൻ നമോവാകം. ആത്മജ്ഞാനത്തിൻറേയും യോഗമാർഗ്ഗത്തിൻറെയും ദേവനും അനന്തമായ വിജ്ഞാനത്തിൻറെ ഉറവിടവുമായ ആ മൃത്യുഞ്ജയന് നമസ്കാരം.

നിത്യം സ്വോദരപോഷണായ സകലാനുദ്ദിശ്യ വിത്താശയാ
വ്യർത്ഥം പര്യടനം കരോമി ഭവതഃ സേവ‍ാം ന ജാനേ വിഭോ |
മജ്ജന്മാന്തരപുണ്യപാകബലതസ്ത്വം ശര്വ സർവ്വാന്തര-
സ്തിഷ്ഠസ്യേവ ഹി തേന വാ പശുപതേ തേ രക്ഷനീയോഽസ്മ്യഹം ||

ശംഭോ മഹാദേവ
ഓം നമഃ ശിവായ
ഓം നമോ ഭഗവതേ വാസുദേവായ
ശ്രീ ഗുരുവായൂരപ്പൻ
[16/12, 10:15] Tvn Tapovan: ശംഭോ മഹാദേവ
ഓം നമഃ ശിവായ
ഓം നമോ നാരായണായ
ശ്രീ ഗുരുവായൂരപ്പൻ

നിത്യ പ്രാർത്ഥന 

ഏകനായ ആദിത്യൻ ഭൂമിമുതൽ ‍ ആകാശംവരെ വ്യാപിച്ചു കിടക്കുന്ന ഇരുൾകൂട്ടത്തെ പാടെ നീക്കംചെയ്ത് പ്രത്യക്ഷനായി പ്രകാശിക്കുന്നു. അനേകായിരം ആദിത്യന്മാരുടെ പ്രഭയുള്ളവനായിരുന്നിട്ടും നിന്തിരുവടി എനിക്ക് അറിയപ്പെടാവുന്നവനായി കൂടി ഭവിക്കുന്നില്ല, എന്താശ്ചര്യം. എൻറെ ഹൃദയത്തിലുള്ള കൂരിരുട്ടു എത്രമേൽ കടുത്തതായിരിക്കണം! ഹേ ലോകേശ! അതിനാൽ ഈ ഇരുളാകമാനം തുടച്ചുനീക്കി എൻറെ മനോദൃഷ്ടിക്കു തെളിഞ്ഞു കാണപ്പെടാവുന്നവനായി ഭവിക്കേണമേ

മൂന്നു, വിധത്തിലുളള ശക്തിയിലൂടെ അഹംബോധത്തിൻറെ അധിപനായ രുദ്രദേവന്  നമസ്കാരം. ജ്ഞാനത്തിൻറെയും കർമ്മത്തിൻറേയും മഹാദേവന്  നമോവാകം.

ഏകോ വാരിജബാന്ധവഃ ക്ഷിതിനഭോ വ്യാപ്തം തമോമണ്ഡലം
ഭിത്ത്വാ ലോചനഗോചരോഽപി ഭവതി ത്വം കോടിസൂര്യപ്രഭഃ |
വേദ്യഃ കിന്ന ഭവസ്യഹോ ഘനതരം കീദൃഗ്ഭവേന്മത്തമ-
സ്തത്സവ്വം് വ്യപനീയ മേ പശുപതേ സാക്ഷാത് പ്രസന്നോ ഭവ ||

ശംഭോ മഹാദേവ
ഓം നമഃ ശിവായ
ഓം നമോ ഭഗവതേ വാസുദേവായ
ശ്രീ ഗുരുവായൂരപ്പൻ
[16/12, 10:15] Tvn Tapovan: ശംഭോ മഹാദേവ
ഓം നമഃ ശിവായ
ഓം നമോ നാരായണായ
ശ്രീ ഗുരുവായൂരപ്പൻ

നിത്യ പ്രാർത്ഥന 

ഹേ പാർവ്വതീനാഥ! അരയന്നം താമരപ്പൊയ്കയേയും ചാതകം (വേഴാമ്പൽ‍)  കാർമേഘത്തേയും ചക്രവാകം ആദിത്യനേയും ചകോരം ചന്ദ്രനേയും പ്രതിദിനവും ആശിച്ചുകൊണ്ടിരിക്കുന്നതുപോലെ ജ്ഞാനമാർഗ്ഗത്താൽ തിരഞ്ഞുപിടിക്കേണ്ടതും കൈവല്യസുഖത്തെ നൽക്കുന്നതുമായ അങ്ങയുടെ പൊൽത്താരടികളെ എൻറെ മനസ്സ് ഏതു സമയത്തിലും ആഗ്രഹിച്ചു കൊണ്ടുതന്നെയിരിക്കുന്നു.

നാനാരൂപഭാവങ്ങളിലും നിറഞ്ഞു വിളങ്ങുന്ന ഗൌരീവല്ലഭന് നമസ്കാരം. അധാർമ്മീകതയുടെ ഫലവും ദുഃഖജന്യവുമായ മരണത്തിന് നമസ്കാരം. അല്ലയോ ഓംങ്കാരമൂർത്തിയായ   ഭഗവാനെ ! അങ്ങേയ്ക്കു നമസ്കാരം

ഹംസഃ പദ്മവനം സമിച്ഛതി യഥാ നീല‍ാംബുദം ചാതകഃ
കോകഃ കോകനദപ്രിയം പ്രതിദിനം ചന്ദ്രം ചകോരസ്തഥാ |
ചേതോ വാഞ്ഛതി മാമകം പശുപതേ ചിന്മാർഗ്ഗമൃഗ്യം വിഭോ
ഗൌരീനാഥ ഭവത്പദാബ്ജയുഗലം കൈവല്യസൌഖ്യപ്രദം ||

ശംഭോ മഹാദേവ
ഓം നമഃ ശിവായ
ഓം നമോ ഭഗവതേ വാസുദേവായ
ശ്രീ ഗുരുവായൂരപ്പൻ

No comments: