https://chat.whatsapp.com/CtpRVnY7dPaLci9HOQcE2s
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
ബാപ്സമാൻ ആകുന്നതിന്...43
(ഭഗവാന് സമമായി മാറുന്നതിന്)
~~~~~~~~~~~~~~~~~~~~~
സ്വയം സംരക്ഷണം
(ആത്മബോധം വളർത്തുന്നതിലൂടെ)
==========================
🔥ആത്മബോധം
വളർത്തുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളെ മനസ്സിലാക്കിയാൽ മാത്രമേ ആത്മബോധം വളർത്തുന്നതിനായി നമ്മൾ പരിശ്രമിക്കുകയുള്ളൂ.
👉ഈ ശരീരം പഞ്ചതത്വങ്ങളാൽ നിർമ്മിതമാണ്.
👉ഓരോ ജന്മങ്ങളിലും നാം ചെയ്തുവന്ന കർമ്മങ്ങളുടെ ഫലം അനുഭവിക്കുന്നതിനായി നമുക്ക് ഓരോ ശരീരം, മാതാപിതാക്കൾ, ജാതി, മതം, ദേശം,ഭാഷ,സംസ്കാരം..ലഭിക്കുന്നു.
👉ഈശ്വരീയ ജ്ഞാനം ലഭിക്കുമ്പോൾ അത് ശേഖരിച്ച് സൂക്ഷിച്ചു വെയ്ക്കുന്നതിന് നമ്മുടെ ബുദ്ധിയാകുന്ന പാത്രത്തെ ശുദ്ധമാക്കേണ്ടതുണ്ട്.
👉സിംഹത്തിൻ്റെ പാൽ സ്വർണ പാത്രത്തിൽ മാത്രമേ എടുത്ത് വെയ്ക്കുവാൻ കഴിയൂവെന്ന് പറയാറുണ്ട്,
കാരണം,സിംഹം രാജകുടുംബത്തിലേതാണ്
👉അതുപോലെ ഈശ്വരീയ ജ്ഞാനം, ദേഹാഭിമാനത്തിൻ്റെ അഹന്തയും വ്യർത്ഥ കാര്യങ്ങളും നിറഞ്ഞിരിക്കുന്ന ബുദ്ധിയിൽ സൂക്ഷിക്കാൻ കഴിയില്ല.
👉അത്തരം ബുദ്ധിയുള്ളവർക്ക് ഈ ജ്ഞാനം മനസ്സിലാകില്ല.
👉ഈശ്വരീയ സേവനം ചെയ്യുന്നവർ ഈ കാര്യം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
👉ഈശ്വരീയ ജ്ഞാനം നേരിട്ട് കൊടുക്കുമ്പോൾ എല്ലാവരും അത് മനസ്സിലാക്കണമെന്നില്ല.
👉ഭൗതികമായ കാര്യങ്ങളിൽ ഇടപെട്ട് തളർന്നിരിക്കുന്ന ബുദ്ധിയ്ക്ക് അതിശക്തമായ ആത്മീയ ജ്ഞാനം ഉൾക്കൊള്ളുന്നതിനുള്ള ശക്തിയുണ്ടാകില്ല.
👉നമുക്ക് ഇത് മനസ്സിലായെന്ന് കരുതി എല്ലാവരും അങ്ങനെയാകണമെന്നില്ല.
👉അതിനാൽ അവരുടെ ബുദ്ധിയുടെ അവസ്ഥ തിരിച്ചറിഞ്ഞ്, ഈ സൃഷ്ടിനാടകത്തിലെ അവരുടെ പാർട്ടിനെ ഉൾക്കൊണ്ട്, ആത്മീയ ജ്ഞാനത്തെക്കാളും ശക്തി കുറഞ്ഞ പോസിറ്റീവ് കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ കൊണ്ടുവരിക.
👉സാവകാശം ജ്ഞാനമാർഗത്തിലേക്ക് അവരെ നയിക്കുക.
👉നമുക്ക് ആരെയും പെട്ടെന്ന് സമ്പൂർണ ദൈവീകതയിലേക്ക് കൊണ്ടുവരാൻ കഴിയില്ല.
👉ഒരാൾക്ക് ജ്ഞാനം നൽകുമ്പോൾ പ്രധാനമായും നമുക്ക് ഓർമ്മിക്കേണ്ട കാര്യം നാടകത്തിലെ അവരുടെ പാർട്ടാണ്.
👉അവർ എത്രയും വേഗം ഭഗവാന് സമമാകട്ടെ എന്ന ശുഭഭാവനയുള്ളത് നല്ലത് തന്നെ.
👉ഈ ഭാവനയോടൊപ്പം ജ്ഞാനം കൂടെ ഓർമ്മിക്കുക, അവരുടെ പാർട്ട് എന്തോ അത് മാത്രമേ അവർക്ക് അഭിനയിക്കാൻ കഴിയുകയുള്ളൂ.
👉ഭാവനയുടെയും ജ്ഞാനത്തിൻ്റെയും സന്തുലനം ഈ ജ്ഞാനമാർഗത്തിലെ സുഗമമായ യാത്രയ്ക്ക് അത്യാവശ്യമാണ്.
👉സ്വയത്തിന് ശുഭഭാവന നൽകി, സ്വയം പരിവർത്തനം ചെയ്യുന്നതനുസരിച്ച് മാത്രമേ മറ്റുള്ളവരിലും നമ്മുടെ ശുഭഭാവന പ്രാവർത്തികമാക്കാൻ കഴിയൂ.
👉സ്വയത്തോട് ശുഭഭാവനയില്ലാത്ത ഒരാൾക്ക് മറ്റുള്ളവരെക്കുറിച്ച് ശുഭം ചിന്തിക്കുന്നതിന് കഴിഞ്ഞേക്കാം.
👉പക്ഷേ, ശുഭഭാവനയുടെ തരംഗങ്ങൾ അവരിലേക്ക് എത്തിക്കാൻ കഴിയില്ല.
👉നമ്മളുടെ ശുഭഭാവനയുടെ തരംഗങ്ങൾ അവരിലെത്തിയാലേ അവർക്ക് നേട്ടമുണ്ടാകൂ.
👉അവർക്ക് ഉന്നതിയുണ്ടായാലേ അവരിൽ നിന്നും നമ്മളിലേക്ക് ആശിർവാദത്തിൻ്റെ തരംഗങ്ങൾ പ്രവഹിക്കൂ.
👉നമ്മൾ എത്രതന്നെ നല്ലത് ചിന്തിച്ചു കൂട്ടിയാലും സ്വയത്തിൽ പ്രയോഗിക്കാത്ത കാര്യം നമുക്ക് മറ്റൊരാളിൽ പ്രയോഗിക്കാൻ കഴിയില്ല.
👉"എന്നിൽ നിന്നും ഈ വിശ്വം മുഴുവൻ ശാന്തി നിറയുന്നു.."എന്ന് ചിന്തിക്കുന്നത് നല്ലത് തന്നെ, ഇത് ശുഭഭാവനയാണ്.
👉പക്ഷേ, അങ്ങനെ ചിന്തിക്കുമ്പോൾ എൻ്റെ ചുറ്റുമുള്ള വായുമണ്ഡലത്തിലെങ്കിലും കുറച്ച് ശാന്തി നിറയണമെങ്കിൽ,എന്നിൽ നിന്ന് പുറത്തേക്ക് ശാന്തിയുടെ പ്രവാഹം ഉണ്ടാകുന്ന തരത്തിൽ അത്രയും ദേഹാഭിമാനം എനിക്ക് നഷ്ടപ്പെടണം.
👉ഞാൻ ദേഹമാണെന്ന മനോഭാവത്തിൽ,ഇന്ദ്രിയ സുഖങ്ങൾക്കായി ജീവിക്കുന്നവരിൽനിന്നും ശാന്തിയുടെ തരംഗങ്ങൾ ഉയരുന്നതെങ്ങനെ?
👉അതിനാൽ, സ്വയം സംരക്ഷണത്തിനും, വിശ്വമംഗളത്തിന് നിമിത്തമാകണമെങ്കിലും വളരെ ശ്രദ്ധാപൂർവ്വം ആത്മബോധം വളർത്താനുള്ള മനപ്പൂർവ്വമായ പരിശ്രമം നമുക്കാവശ്യമാണ്.
👉ശുഭഭാവന മാത്രം പ്രയോഗിക്കുമ്പോൾ താൽക്കാലിക സന്തോഷം ലഭിക്കും,പക്ഷേ, സ്വയം പരിവർത്തനപ്പെടുന്നതിനുള്ള സമയം നഷ്ടമാകും.
👉ഈശ്വരീയ ജ്ഞാനം മാത്രം പ്രയോഗിച്ചാൽ, ശക്തിയേറിയ ജ്ഞാനം ദുർബലബുദ്ധിയ്ക്ക് എടുത്താൽ പൊങ്ങാത്തതുകൊണ്ട് ധാരണയാകാൻ സമയമെടുക്കും.
👉അതിനാൽ ജ്ഞാനമാർഗത്തിൽ സഞ്ചരിക്കുന്നവർ ഭാവനയും ജ്ഞാനവും തമ്മിലുള്ള സന്തുലനത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
👉ഊർജനഷ്ടവും സമയനഷ്ടവും ഒഴിവാക്കി മുന്നോട്ടു പോകുന്നതിന് "ഉൾക്കൊള്ളുന്നതിനുള്ള ശക്തി"(Power to Accommodate)യെ കൂട്ടുപിടിക്കുക.
👉ഏറ്റവും ആദ്യം ഉൾക്കൊള്ളേണ്ടത് സ്വന്തം പാർട്ടാണ്.
👉ഉൾക്കൊള്ളുന്നതി
നുള്ള ശക്തിയുടെ പ്രതീകം സാഗരമാണ്.
👉ദേഹാഭിമാനത്തിൻ്റെ പലതരം വേലിക്കെട്ടുകൾ നിർമ്മിച്ച്,അനേക ജന്മങ്ങളായി ഇടുങ്ങിയ ബുദ്ധിയോടെ,ഒരു കിണറിനു സമാനം ജീവിക്കുന്നവർക്ക് പെട്ടെന്ന് സാഗരമാകാൻ കഴിയില്ല.
👉ആത്മബോധത്തിൻ്റെ ശാക്തീകരണം വളരെ മന്ദഗതിയിലുള്ള ഒരു യാത്രയാണ്.
👉ഒരു പുതിയ ചുവട് വെയ്ക്കുവാനും ആ ചുവട് ഉറപ്പിക്കുവാനും പിന്നെ അടുത്ത ചുവട് വെച്ച് മുന്നോട്ടു പോകുവാനും വെറും ജ്ഞാനം മാത്രം പോരാ.
👉അനുഭവങ്ങളുടെ തീച്ചൂളയിൽ സ്വന്തം ദേഹാഭിമാനം വെന്തുരുകി,അഹന്തയുടെ അടരുകൾ പൊളിഞ്ഞു വീണ്,അതുവരെ തൻ്റേതെന്ന് കരുതി വാരിപ്പിടിച്ചിരുന്നവയൊന്നും തൻ്റേതായിരുന്നില്ലെന്ന തിരിച്ചറിവിൻ്റെ വേദനകൾ,ശോകാഗ്നി, നമ്മുടെ അനേക ജന്മങ്ങളുടെ ദേഹാഭിമാനത്തെ ഉരുക്കിക്കളയുന്നു.
👉ആത്മബോധത്തിൻ്റെ മാർഗത്തിൽ പുരോഗമിക്കുന്ന ഒരാളെ സഹായിക്കുവാൻ മുഴുവൻ സൃഷ്ടിയും സഹയോഗം നൽകും.
👉അവരുടെ സംസ്കാരത്തിൽ നിന്നും ദേഹാഭിമാനത്തിൻ്റെ പാളികളെ വേർപെടുത്താനുള്ള സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകും.
👉ദേഹാഭിമാനിയായ ഒരു വ്യക്തി നാല് കാര്യങ്ങൾ തൻ്റേതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.
🌷ദേഹം
🌷ദേഹത്തിൻ്റെ പദാർത്ഥങ്ങൾ
🌷ദേഹത്തിൻ്റെ സംബന്ധങ്ങൾ
🌷ദേഹത്തിൻ്റെ ലോകം
👉ഈ പാളികൾ ഒന്നൊന്നായി നഷ്ടമാകുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നു.
👉താൻ ദേഹമല്ല എന്ന തിരിച്ചറിവ് ഉറയ്ക്കുന്നതിനായി ചെറുതും വലുതുമായ വേദനകളോടെയുള്ള രോഗങ്ങൾ മാറി മാറി വന്നേക്കും.
👉ദേഹത്തിൻ്റെ പദാർത്ഥങ്ങളിൽ നിന്നും ആകർഷണം വേർപെടുത്താനുള്ള സഹയോഗവും രോഗങ്ങൾ നൽകുന്നു.
👉ശാരീരിക അവശതകൾ വരുമ്പോൾ ശരീരത്തിൻ്റെ സൗന്ദര്യം, ആരോഗ്യം എന്നിവയോടുള്ള മമത്വം കുറയുന്നു.
👉രുചികരമായ ഭക്ഷണങ്ങളോടുള്ള ആകർഷണങ്ങളിൽ നിന്നും മുക്തമാക്കാൻ ചില രുചികളെ ത്യജിക്കേണ്ടി വരുന്ന തരത്തിലുള്ള രോഗാവസ്ഥയുണ്ടാകുന്നു.
👉എന്തെങ്കിലും കഴിച്ച് വിശപ്പ് മാറിയാൽ മതിയെന്ന മാനസികാവസ്ഥയിലെത്തിച്ചേരുന്നു.
👉അതുവരെ ഒപ്പം യാത്ര ചെയ്തിരുന്നവർ ഏതെങ്കിലുമൊക്കെ തെറ്റിദ്ധാരണകളാൽ അകന്നു പോകുന്നു,അങ്ങനെ ദേഹസംബന്ധങ്ങളുടെ ചങ്ങലകളിൽ നിന്നും മോചനം നേടാനുള്ള വഴിയൊരുങ്ങുന്നു.
👉ആരെങ്കിലുമൊക്കെ നിമിത്തമായി ഇവരെക്കുറിച്ച് നാടുനീളെ അപവാദങ്ങൾ പ്രചരിക്കപ്പെടുമ്പോൾ,
അതുവരെ കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിച്ചിരുന്ന പ്രതിഛായകളെല്ലാം കാറ്റിൽ പറന്ന് പോകുന്നു.
👉അങ്ങനെ ഏകദേശം, ബുദ്ധിയിലുള്ള ജ്ഞാനവും ഈശ്വരൻ്റെ ഓർമ്മയുമൊഴിച്ച് മറ്റെല്ലാം നഷ്ടപ്പെട്ടെന്ന് ബോധ്യമായ ആ വ്യക്തി, പിന്നീട് തൻെറ യഥാർത്ഥ ആത്മീയയാത്ര ആരംഭിക്കുകയാണ്, ഏകനായി, ഏക ബലം..ഏകാശ്രയം.. എന്ന പാഠവുമായി.
🔥ആത്മീയ യാത്രയിൽ പുരോഗമിക്കുന്നതിന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയ്ക്ക് ഭൗതികമായി ഉണ്ടാകുന്ന ഏത് നഷ്ടവും ഒരു ലോട്ടറിയാണ്.
👉അത് അവരെ ആത്മീയതയിൽ കുതിച്ചുചാടാൻ സഹായിക്കുന്നു.
👉ഭൗതികലോകത്തിൻ്റെ വ്യർത്ഥ വായുമണ്ഡലത്തിൽ നിന്നും അകന്നിരിക്കുന്നതിനുള്ള അവസരം സഹജമായി ലഭിക്കുന്നതും ഒരു അനുഗ്രഹവും പൂർവ്വജന്മ സുകൃതവുമാണ്.
🔥ആത്മീയമായ ഉന്നമനം ആഗ്രഹിക്കുന്നവർക്ക് വിപരീത സാഹചര്യങ്ങൾ, അവ ഏത് തരത്തിലുള്ളതായാലും,അനുഗ്രഹമാണ്
👉അതിനാൽ, ഉറച്ച ചുവടുകളോടെ മുന്നോട്ടു ഗമിക്കുക,ഇതുവരെ സംഭവിച്ചതെല്ലാം തൻ്റെ നന്മയ്ക്കാണ്.
👉ഉൾക്കൊള്ളുന്നതി
നുള്ള ശക്തിയുടെ സഹായത്തോടെ സ്വന്തം പാർട്ടിനെയും സൃഷ്ടിനാടകത്തെയും ഉൾക്കൊണ്ട്, ബുദ്ധിയെ വിശാലമാക്കിക്കൊണ്ട് പുരോഗമിക്കുക.
👉ഈ നാടകത്തിൽ നല്ലത് മാത്രമേയുള്ളൂ. മംഗളകാരിയായ ഭഗവാൻ്റെ ഈ നാടകവും മംഗളകാരിയാണ്.
👉സ്വന്തം ആത്മബോധത്തിൻ്റെ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
👉ഈ പ്ളാറ്റ്ഫോമിൽ ഉറച്ചുനിന്നു കൊണ്ട് തൻ്റെ കുടുംബത്തെയും ഉത്തരവാദിത്വങ്ങളെയും സംരക്ഷിക്കുകയും പാലിക്കുകയും ചെയ്യുക.
👉ആത്മീയയാത്ര ചെയ്യുന്നതിന് കുടുംബവും ഉത്തരവാദിത്വങ്ങളും ഉപേക്ഷിച്ച് പോകേണ്ട തില്ല.
👉കുടുംബത്തിൽ ജീവിച്ചു കൊണ്ടും സ്വയം പരിവർത്തനവും വിശ്വപരിവർത്തനവും ചെയ്യാം.
👉ഇതിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കാളികളുമാക്കാം.
👉ഇതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത്,ആദ്യം അവർക്ക് ജ്ഞാനം നൽകുന്നതിന് പകരം സ്വന്തം പഴയസ്വഭാവങ്ങളിൽ മാറ്റം വരുത്തി, സ്നേഹത്തോടെ
യുള്ള ഇടപെടലുകളിലൂടെ അവരുടെ വിശ്വാസം ആർജിച്ചെടുക്കുക.
👉പരസ്പരവിശ്വാസ
മുള്ളിടത്ത് മാത്രമേ സഹകരണമുണ്ടാകൂ.
👉പരസ്പരസഹകരണ
മുള്ളിടത്ത് മാത്രമേ ഒത്തൊരുമയുണ്ടാകൂ.
🔥ഒരുമയുള്ളിടത്തേ ഭഗവാനുണ്ടാകൂ,അവിടെ നിന്ന് മാത്രമേ ആസുരീയതയുടെ വിനാശം ആരംഭിക്കുകയുള്ളൂ.
🔥ഈശ്വരൻ ഭൂമിയിൽ അവതരിച്ചു പഠിപ്പിക്കുന്നത് യോഗമാണ്,അതായത്, യോജിക്കൽ,സൃഷ്ടിയിലെ സർവ്വഘടകങ്ങളുമായും ഒത്തുചേർന്ന്, പൊരുത്തപ്പെട്ട് ജീവിക്കുവാനാണ് ഭഗവാൻ പഠിപ്പിക്കുന്നത്.
🔥യോഗം പഠിപ്പിക്കുന്നിടത്ത് ഭഗവാനുണ്ട്, വിയോഗം പഠിപ്പിക്കുന്നിടത്ത് ഭഗവാനില്ല.
👉സ്വന്തം ദൈവീക ഗുണങ്ങളിൽ നിന്നും മറ്റു സഹോദരാത്മാക്കളിൽ നിന്നും വിയോജിക്കാൻ നിർദ്ദേശിക്കുന്നവരിൽ നിന്നും അത്തരം സ്ഥാനങ്ങളിൽ നിന്നും സ്വയത്തെ സംരക്ഷിക്കുക.
👉താൻ പാതി,ദൈവം പാതി എന്ന് പറയാറുണ്ട്, സ്വയം സ്വയത്തെ സംരക്ഷിക്കുവാൻ ശ്രദ്ധിച്ചാൽ മാത്രമേ ഈശ്വരൻ്റെ സഹായം പ്രാപ്തമാക്കുന്നതിന് കഴിയൂ.
(തുടരും..)

No comments:
Post a Comment