Wednesday, March 04, 2020

[04/03, 20:03] +91 94955 57148: *🔱🔥പ്രയത്‌നം കൊണ്ടു വിധിയെ മാറ്റുവാന്‍ സാധിക്കുമോ?🔥🔱*


ഈശ്വരാര്‍പ്പണമായി കര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ വിധിയെയും മറികടക്കാം. വിധിയെ പഴിക്കാതെ, അലസന്മാരായി ഇരിക്കാതെ പ്രയത്‌നിക്കുവാന്‍ തയ്യാറാകണം. യാതൊരു ജോലിയും ചെയ്യാന്‍ തയ്യാറാകാതെ വിധിയെ പഴിചാരുന്നതു മടിയന്മാരുടെ സ്വഭാവമാണു്.

രണ്ടു സുഹൃത്തുക്കള്‍ അവരുടെ ജാതകം തയ്യാറാക്കി. രണ്ടു പേരുടെ ജാതകത്തിലും പാമ്പുകടിയേറ്റു മരിക്കുമെന്നാണു വിധി. ഇതറിഞ്ഞനാള്‍ മുതല്‍ പാമ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ചു് ഒരു സുഹൃത്തിനു് ആധിയായി. മാനസികരോഗിയായിത്തീര്‍ന്നു. മകൻ്റെ അസുഖം കാരണം വീട്ടുകാരുടെ മനഃസ്വസ്ഥതയും നഷ്ടമായി.

മറ്റേ സുഹൃത്തു ചിന്തിച്ചു് ആധികേറാന്‍ പോയില്ല, പരിഹാരമെന്തെന്നു് ആലോചിച്ചു. പാമ്പുകടി ഏല്ക്കാതിരിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിച്ചു. തൻ്റെ കഴിവുകളുടെ പരിമിതിയെക്കുറിച്ചു ബോദ്ധ്യം വന്ന അദ്ദേഹം ഈശ്വരഭക്തനായിത്തീര്‍ന്നു. ഈശ്വരനോടു ശരണാഗതിയടഞ്ഞു. എങ്കിലും ഈശ്വരന്‍ നല്കിയിരിക്കുന്ന ബുദ്ധിയും ആരോഗ്യവും ഉപയോഗിച്ചു വേണ്ട പ്രയത്‌നം ചെയ്യുവാന്‍ ഉറച്ചു പാമ്പു കടിക്കാതിരിക്കുന്നതിനുള്ള എല്ലാ കര്‍മ്മങ്ങളും ചെയ്തു.

കുറെനാള്‍ കഴിഞ്ഞു്, പാമ്പുകടി ഏലേ്ക്കണ്ട നാളുകളായി. ഒരു ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു ഞെട്ടിയെഴുന്നേറ്റു. കാലു് എന്തിലോ തട്ടി മുറിഞ്ഞു. മുറിയില്‍ പാമ്പിൻ്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. അതില്‍ നാക്കുപോലെ നീട്ടിവെച്ചിരുന്ന കമ്പിയിലാണു കാലുതട്ടിയതു്. പാമ്പു കടിക്കേണ്ട സമയത്തുതന്നെ ജീവനില്ലാത്ത പാമ്പാണെങ്കില്‍ക്കൂടി മുറിവു പറ്റി. പക്ഷേ, വിഷം ഏറ്റില്ല. ഈശ്വരാര്‍പ്പണത്തോടെ ചെയ്ത തൻ്റെ പ്രയത്‌നം സഫലമായി. എന്നാല്‍ മറ്റേ ആളാകട്ടെ പാമ്പുകടി ഏല്ക്കുന്നതിനുമുൻപുതന്നെ ആധികേറി ആധികേറി ഒരു ജന്മം മുഴുവന്‍ നഷ്ടപ്പെടുത്തി. അതിനാല്‍ വിധിയെ പഴിചാരാതെ, ഈശ്വരാര്‍പ്പണമായി പ്രയത്‌നം ചെയ്യുക. ഏതു പ്രതിബന്ധത്തെയും അതിജീവിക്കാം.

➖➖➖➖➖➖➖➖➖
[04/03, 20:04] +91 94955 57148: 🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
     *ഭാഗവതം നിത്യപാരായണം*
*നരകസ്ഥിതികളെകുറിച്ചുള്ള വര്‍ണ്ണന*
               *ഭാഗവതം (130)*
                  *04--03--2020*

*ഏവം വിധാ നരകാ യമാലയേ സന്തി ശതശഃ സഹസ്രശസ്തേഷു*
*സര്‍വ്വേഷു ച സര്‍വ്വ ഏവാധര്‍മ്മവര്‍ത്തിനോ യേ കേചിദിഹോദിതാ*
*അനുദിതാശ്ചാവനിപതേ പര്യായേണ വിശന്തി തഥൈവ ധര്‍മ്മാനുവര്‍ത്തിന*
*ഇതരത്ര ഇഹ തു പുനര്‍ഭവേ ത ഉഭയശേഷാഭ്യാം നിവിശന്തി (5-26-37)*

*ശുകമുനി തുടര്‍ന്നുഃ*

ധര്‍മ്മാതിര്‍ത്തികള്‍ ലംഘിച്ചു ജീവിച്ച ഭരണാധികാരികള്‍ വൈതരിണി എന്ന നദിയില്‍ വൃത്തികെട്ട മാലിന്യങ്ങളുടെ കൂടെ കഴിയാനിടയാവുന്നു. അവിടെ അവരെ ജലജന്തുക്കള്‍ പീഢിപ്പിക്കുന്നു. വേശ്യകളോടൊപ്പം താമസിച്ച്‌ അധാര്‍മ്മീകമായി ജീവിച്ചവരെ പുയോദമെന്ന നരകത്തില്‍ തളളുന്നു.

പ്രാണനിരോധം എന്ന നരകത്തില്‍ യമഭടന്മ‍ാര്‍ മൃഗങ്ങളെ നായാടിക്കൊന്ന ബ്രാഹ്മണരേയും മറ്റുളളവരേയും കുന്തമുനയാല്‍ കോര്‍ത്തെടുക്കുന്നു. വിഷസം എന്ന നരകത്തില്‍ യാഗബലിക്ക്‌ മൃഗങ്ങളെ കൊന്നവരെ യമഭടന്മ‍ാര്‍ കൊത്തി നുറുക്കുന്നു. ലാലാഭക്ഷം എന്ന നരകത്തില്‍ സ്വന്തം ഭാര്യയെ തന്റെ രേതസ്സ്‌ കുടിക്കാന്‍ നിര്‍ബ്ബന്ധിച്ചവനെ ശുക്ലം നിറഞ്ഞ നദിയില്‍ തളളുന്നു. ഗ്രാമങ്ങളേയും വഴിയാത്രക്കാരേയും കൊളളയടിച്ചവരെ സാരമേയദാനം എന്ന നരകത്തില്‍ തളളുന്നു. അവിടെ കൂര്‍ത്തുമൂര്‍ത്ത പല്ലുകളുമായി നായ്ക്കള്‍ അവരെ കടിച്ചു കീറുന്നു. അവീചിമാതം എന്ന നരകത്തില്‍ കളളസാക്ഷി പറഞ്ഞവനേയും മറ്റുളളവരെ വ്യാപാരത്തില്‍ ചതിച്ചവരേയും ഒരു മലമുകളില്‍നിന്നു്‌ താഴോട്ട്‌ തളളിയിട്ട്‌ അവരുടെ ശരീരം ചിന്നിചിതറാനിടയാക്കുന്നു.

ഏതൊരുവന്‍ ബ്രാഹ്മണനാണെങ്കിലും അല്ലെങ്കിലും വ്രതാനുഷ്ഠാന സമയത്ത്‌ മദ്യപിക്കുന്നുവോ അവന്‌ യപനം എന്ന നരകത്തില്‍ ഉരുകിയ ഇരുമ്പുലായനി കുടിക്കേണ്ടിവരുന്നു. സോമരസം കുടിക്കുന്ന ഭരണാധികാരികള്‍ക്കും വ്യാപാരികള്‍ക്കും ഇതുതന്നെ ഗതി. മുതിര്‍ന്നവരേയും മഹാത്മാക്കളേയും ബഹുമാനിക്കാതെ ചത്തതിനോക്കുമേ ജീവച്ചിരിക്കിലും എന്ന മട്ടില്‍ കഴിഞ്ഞവര്‍ക്കുളളതാണ്‌ ക്ഷരകര്‍ദമം എന്ന നരകം. അവിടെ അവരെ തലകീഴായി വലിച്ചിഴക്കുന്നു.

ഭദ്രകാളിക്കും ഭൈരവനും വേണ്ടി നരബലി കൊടുത്തവരെ രക്ഷോഗണഭോജന എന്ന നരകത്തില്‍ യമഭടന്മ‍ാര്‍ കൊത്തി നുറുക്കുന്നു. അവരാല്‍ കൊല്ലപ്പെട്ടവര്‍ അവരുടെ രക്തം കുടിക്കുന്നു. എന്നിട്ട്‌ തങ്ങളെ പീഢിപ്പിച്ചവര്‍ ഭൂമിയില്‍ ചെയ്ത പോലെ നൃത്തം ചെയ്യുന്നു. മൃഗങ്ങള്‍ക്കും പ്രാണികള്‍ക്കും ചൂണ്ടയില്‍ ഇരകാണിച്ച്‌ വിളിച്ച്‌ കൊല്ലുന്നവര്‍ക്കും മൃഗങ്ങളെ പീഢിപ്പിച്ചവര്‍ക്കും ശൂലപ്രോതം എന്ന നരകത്തില്‍ യമഭടന്മ‍ാര്‍ ശൂലംകൊണ്ട്‌ ശിക്ഷയേകുന്നു. ക്രുദ്ധസര്‍പ്പങ്ങളെപ്പോലെ ജീവിച്ച്‌ മറ്റുളളവരെ പീഢിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയവരെ ദണ്ഡസൂകം എന്ന നരകത്തില്‍ സര്‍പ്പങ്ങള്‍ ആഹരിക്കുന്നു. അവാതനിരോധനം എന്ന നരകം, ഭൂമിയില്‍ മറ്റുളളവരെ ഇരുട്ടറകളിലടച്ച്‌ ദ്രോഹിച്ചവര്‍ക്കുളളതാണ്‌. ഇരുളടഞ്ഞ ഗുഹകളും പാമ്പുകളും പുകയും നിറഞ്ഞയിടങ്ങളും അവര്‍ക്ക്‌ ശിക്ഷയേകുന്നു. മറ്റുളളവരേയും അപരിചിതരേയും ക്രുദ്ധമായി നോക്കുന്നവന്റെ കണ്ണുകള്‍ കാക്കകളും കഴുകന്മ‍ാരും കൊത്തിയെടുക്കുന്നു. മറ്റുളളവരെ അവിശ്വസിച്ച‍്‌ സ്വാര്‍ത്ഥപരമായി ധനമാര്‍ജ്ജിച്ചവന്റെ ദേഹം മുഴുവനും സൂചിമുഖം എന്ന നരകത്തില്‍ തുന്നികൂട്ടുന്നു.

ഇങ്ങനെ പാപികള്‍ ചെല്ലുന്ന അനേകായിരം നരകങ്ങളുണ്ട്‌. പുണ്യവാന്മ‍ാര്‍ സ്വര്‍ഗ്ഗലോകങ്ങളിലേക്കു പോവുമെങ്കിലും ബാക്കിയുളള കര്‍മ്മഫലത്തിനാല്‍ അവര്‍ ഇഹലോകജീവിതത്തില്‍ പുനര്‍ജ്ജനിക്കാനിടയാവുന്നു. സന്യാസത്തിലേക്കുളള രണ്ടു മാര്‍ഗ്ഗങ്ങളും ഭഗവാന്റെ സ്ഥൂലരൂപവര്‍ണ്ണനയും പതിന്നാലുലോകങ്ങളും ഞാന്‍ വിവരിച്ചു കഴിഞ്ഞു. ഏതൊരുവന്‍ ഈ വിവരണം കേള്‍ക്കുന്നുവോ അവന്‍ ഹൃദയവും മനസും നിര്‍മ്മലമായി പരമപദം പ്രാപിക്കുന്നു.


                        *തുടരും*

🙏🙏🙏🙏🕉🔥🕉🙏🙏🙏🙏
[04/03, 20:04] +91 94955 57148: *_ലോകത്തിന്റെ സമാധാനത്തിന് ഒരേയൊരു മാർഗം ശ്രീമദ് ഭാഗവതം മാത്രമാണ്_*

അത്യന്തം മോശപ്പെട്ടതിൽ നിന്നും ശ്രേഷ്ഠമായതിനെ പടിപടിയായി  അഭിവൃദ്ധിപ്പെടുത്തുക മഹാ ചിന്തകന്മാരുടെ  യോഗ്യതയാകുന്നു. വിവേകമതികൾ വിഷസംഭരണിയിൽ നിന്ന് അമൃതത്തെ വീണ്ടെടുക്കുകയും, അശുദ്ധമായ സ്ഥലത്തുനിന്നും ശേഖരിച്ച കാഞ്ചനത്തെ അംഗീകരിക്കുകയും, അപ്രസിദ്ധമായ കുടുംബത്തിൽനിന്നുള്ള സദ്ഗുണസമ്പന്നരും യോഗ്യരുമായവരെ പത്നിയായി  സ്വീകരിക്കുകയും, തൊട്ടുകൂടാത്തവയും തീണ്ടിക്കൂടാത്തവയുമായ ജാതികളിൽ നിന്നുള്ള അധ്യാപകൻ, അഥവാ വ്യക്തിയിൽനിന്നും ഉചിതങ്ങളായ ശിക്ഷണങ്ങൾ സ്വീകരിക്കുകയുമൊക്കെ ചെയ്യുന്നുവെന്ന് തറപ്പിച്ച് പ്രസ്താവിക്കപ്പെടുന്നു.

സർവയിടങ്ങളിലുമുള്ള സകലമാന ജനങ്ങൾക്കുമുള്ള നീതിശാസ്ത്രപരമായ ചില നിർദേശങ്ങളാണിവ. ഇതിന് അപവാദമായി ഒന്നുംതന്നെയില്ല. എന്നാൽ, ഒരു ദിവ്യൻ, സാമാന്യ വ്യക്തിയുടെ തലത്തിൽനിന്നും അത്യന്തം ഉന്നതതലത്തിലാകുന്നു. പരമഭഗവാന്റെ ദിവ്യമായ നാമങ്ങളെയും, കീർത്തി കളെയും വ്യാപിപ്പിക്കുന്ന തിനാൽ അദ്ദേഹം  പരമദിവ്യോത്തമപുരുഷനായ അത്യുന്നത ഭഗവാനെ മാഹാത്മ്യ പ്പെടുത്തുന്നതിൽ സദാ ലീന മായിരിക്കുന്നു. അപ്രകാരം ലോകത്തിന്റെ ദുഷിച്ച അന്തരീക്ഷം പവിത്രമാകുന്നു. അനന്തരം, അതീന്ദ്രിയ സാഹിത്യങ്ങളായ ശ്രീമദ് ഭാഗവതം പോലുള്ളവ പ്രചരിക്കുന്നതിന്റെ ഫലമായി ജനങ്ങൾ  അവരുടെ നടപടികളിൽ സുബുദ്ധിയുള്ളവരായിത്തീരുന്നു. ശ്രീമദ് ഭാഗവതത്തിലെ  ഈ സവിശേഷ പദ്യശകലത്തിന്റെ ഈ പ്രത്യേക വ്യാഖ്യാനം തയ്യാറാക്കുമ്പോൾ നമ്മുടെ മുന്നിൽ ഒരു പ്രതിസന്ധി ഉണ്ടായി. സൈനിക മനോഭാവ ആവേശത്തോടെ നമ്മുടെ അയൽമിത്രമായ ചൈന, ഭാരതത്തെ ആക്രമിച്ചു. രാഷ്ട്രീയ മേഖലയിൽ നമുക്ക് പ്രായോഗികമായി യാതൊരു താത്പര്യവുമില്ല  എങ്കിലും, പണ്ടും ഭാരതവും ചൈനയും നിലനിന്നിരുന്നുവെങ്കിലും, ഇരു രാജ്യങ്ങളും നൂറ്റാണ്ടുകളായി  യാതൊരു വിദ്വേഷവും കൂടാതെ സമാധാന പരമായി കഴിഞ്ഞു പോന്നിരുന്നു. അതിന്റെ മുഖ്യകാരണ മെന്തെന്നാൽ, ആ കാലഘട്ടങ്ങളിൽ അവർ ഈശ്വരാവബോധമുള്ള അന്തരീക്ഷത്തിൽ ജീവിച്ചിരുന്നു. ഓരോ രാജ്യവും  അഖില ഭുവനത്തിങ്കലും ഈശ്വരഭയമുള്ളവരും, ശുദ്ധഹൃദയരും, സൗമ്യ ജീവിതം  നയിക്കുന്ന വരുമായിരുന്നു. മാത്രവുമല്ല, രാഷ്ട്രീയ നയം എന്ന ആശയം തന്നെയില്ലായിരുന്നു. ജനവാസ യോഗ്യമല്ലാത്ത ആ ഭൂമിക്കു വേണ്ടി ഇരു രാജ്യങ്ങളും (ഇന്ത്യയും, ചൈനയും) തമ്മിൽ ശണ്ഠകൂടേണ്ട യാതൊരു കാരണവുമുണ്ടായിരുന്നില്ല. എന്നാൽ, മുമ്പ് പ്രസ്താവിച്ച കലിയുഗ പ്രഭാവത്താൽ, അൽപമാത്രമായ പ്രകോപനത്താൽ സദാ കലഹത്തിന് അവസരമുണ്ടാകുന്നു. എന്നാൽ, ഈ യുഗത്തിലെ ദുഷിച്ച അന്തരീക്ഷത്തിൽ, പരമപുരുഷനായ പരമഭഗവാന്റെ നാമത്തെയും യശസ്സിനെയും പ്രകീർത്തിക്കുന്നത് നിർത്തലാക്കാൻ  ഒരു വിഭാഗം ജനങ്ങളുടെ ക്രമനിബദ്ധമായ പ്രചാരണസമിതിതന്നെയുണ്ട്. ആകയാൽ, അഖില ഭുവനവും ശ്രീമദ് ഭാഗവത സന്ദേശങ്ങളെ പ്രസരിപ്പിക്കേണ്ടത് ഒരു മഹത്തായ ആവശ്യം തന്നെയാണ്. സ്പൃഹണീയമായ സമാധാനം ലോകത്തിൽ നിലവിൽ വരുത്താനും, സർവ പരമശ്രേഷ്ഠമായ  നന്മ പ്രചരിപ്പിക്കു വാനുമായി ശ്രീമദ് ഭാഗവതത്തിന്റെ അതീന്ദ്രിയ സന്ദേശങ്ങളെ ലോകം മുഴുവൻ വിസ്തരിക്കേണ്ടത് ഓരോ ഭാരതീയന്റെയും കർത്തവ്യമാകുന്നു.

(ശ്രീമദ് ഭാഗവതം 1.5.11/ ഭാവാർത്ഥം)

*

No comments: