Friday, March 06, 2020

[07/03, 03:41] Praveen Namboodiri Hindu Dharma: (79)

ശ്രീ ഗുരുവായൂരപ്പന്റെ സഹസ്രകലശ ചടങ്ങുകൾ:-

ഇന്ന് (04 - 2 - 20.) ശ്രീ ഗുരുവായുരപ്പന് തത്വകലശാഭിഷേകം.

ഇന്ന് കണ്ണന്റെ രാവിലത്തെ ശീവേലിയും, പന്തീരടി പൂജയും നേരത്തെ കഴിയണം. ഇന്നാണ് സഹസ്രകലശ ചടങ്ങുകളിലെ അതിപ്രധാനമായ തത്വ ഹോമവും, തത്വ കലശപൂജയും, അഭിഷേകവും.പരികർമ്മികളും, വാദ്യ വിശേഷക്കാരുമെല്ലാം ജാഗ്രതാപൂർവം, ഭക്തിപൂർവ്വം കർമ്മനിരതരായിരിക്കുന്നു. അതിപ്രധാനമായ ചടങ്ങുകളാണ് ശ്രീ ഗുരുവായുരപ്പന്റെ മുന്നിലുള്ള മണ്ഡപത്തിൽ നടക്കുന്നത്.

തന്ത്രശാസ്ത്ര വിധിക്കനുസരിച്ചുള്ള കൈ കണക്കനുസരിച്ചുള്ള കുണ്ഡ നിർമാണം കഴിഞ്ഞ് ,മന്ത്ര, തന്ത്ര പൂജാവിധികളോടെയുള്ള കുണ്ഡശുദ്ധിയ്ക്കു ശേഷമാണ് തത്വ കലശപൂജ ആരംഭിക്കുന്നത്.

കലശ മണ്ഡപമായ നമസ്കാര മണ്ഡപം മേലാപ്പ് കെട്ടി അലങ്കരിച്ചിരിക്കുന്നു.

 പൂജാവിധാനത്തിനുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായി. ഭദ്രദീപം കത്തിച്ച് ഗണപതി പൂജക്ക് ശേഷം ആചര്യമാർ ഹോമ, കലശപൂജകൾ ആരംഭിച്ചു.

പന്തീരടിപൂജക്ക് ശേഷം, മണ്ഡപത്തിലെ ചതുരശ്ര കുണ്ഡത്തിലേക്ക് യഥാവിധി അഗ്നി പകർന്ന്, അധാനം, പുoസവനം, സീമന്തം , ജാതാകർമ്മം തുടങ്ങിയ
അഗ്നി ജനന ക്രിയകൾ എട്ടും ചെയ്തു.

 ഹോമകുണ്ഡ പരിധി ക്കുള്ളിലെ പാവക ജ്വാലകൾ പാവനമായി ശുഭമായി ജ്വലിച്ചു നിന്നു.

ഹോമകുണ്ഡത്തിന്റെ വടക്ക് ഭാഗത്ത് അലങ്കരിച്ചതോരണത്തിന് താഴെ അഷ്ടദളപത്മത്തിൽ, അഷ്ടദളാകൃതിയിൽ ത്രിഗുണനൂലുകൊണ്ടു കവചം തീർത്ത സ്വർണ്ണ കുംഭം കമുഴ്ത്തി വെച്ച് ബ്രഹ്മ പൂജ ആരംഭിച്ചു.-

ലിപി പങ്കജ പൂജ ചെയ്ത് തത്വാവഹനകൾ ചെയ്താണ് കലശപൂജ.

ബ്രഹ്മസ്വരൂപനായ ഭഗവാനെ
സകളീകരീച്ച് കൃഷ്ണഭാവത്തിലാക്കി പരിവാര സമേതം പൂജിക്കുന്നു.

തത്വഹോമവും, തത്വ കലശപൂജയും, യഥാവിധി പുജാ ക്രമമനുസരിച്ച് ക്രിയകൾ ചെയ്യുന്നു.

ജ്വലിച്ചു പ്രകാശിക്കുന്ന ഹോമകുണ്ഡത്തിലെ അഗ്നി ചൈതന്യത്തിലേക്ക് പൂജാ മന്ത്രങ്ങളെ കൊണ്ടെല്ലാം പൂർണ്ണാഹുതിയുo പ്രധാന ആചാര്യൻ നിർവ്വഹിക്കുന്നു.

വിശ്വസ്വരൂപനായ, പുരുഷസൂക്ത സ്വരൂപനായ, വിശ്വ മുർത്തി ശ്രീകൃഷ്ണ ഭഗവാന്റെ അനുജ്ഞ വാങ്ങി മതിലകത്തിലുള്ള ദൃശ്യാദൃശ്യ മൂർത്തി ചൈതന്യത്തെ പരമാണു സ്വരൂപത്തിലേക്ക്, ചൈതന്യ നവീകരണ പുനർ സൃഷ്ടിക്കായി മന്ത്രപൂർ‌വ്വം ആഹുതി ചെയ്ത് ഏകീകരിക്കുന്നു.(ഏകം സത് വിപ്രാബഹുദാ വദന്തി എന്ന തത്വ പ്രകാരം)

ഏതാണ് ക്ഷേത്രമതിലകങ്ങളിലെ വിശ്വവ്യാപക ചൈതന്യം?

ഗുരുവായൂർ ക്ഷേത്രത്തിൽ ,വടക്കേ നടയിൽ കൂടി  മതിലകത്തിലേക്ക് പ്രവേശിക്കുന്ന ഭക്തന് മുന്നിൽ പ്രദക്ഷിണവരിയോട് ചേർന്ന് ഇശാന കോണിൽ ക്ഷേത്രപാലമൂർത്തിയുടെ ഒരു പീഠം കാണാം. ആപീoത്തിൽ ആയുധ വിഭൂഷിതനായാ, അനുഗ്രഹമുർത്തിയായ ക്ഷേത്രപരിപാലന മൂർത്തീ
യും,
 വലിയ ബലിക്കലിലെ ഹരിസേനൻ, കുമുദാദി എട്ട് പാർശ്വ ദന്മാരോപ്പം നിൽക്കുന്നു.

ക്ഷേത്രപാലൻ മുതൽ ശ്രീലകത്ത് ഒന്നാമത്തെ വാതിലിനിരുവശമുള്ള ചണ്ഡ. പ്രചണ്ഡ മൂർത്തീകളുടെ സങ്കോ ചനചൈതന്യം തത്വകലത്തിലേക്ക് ആക്കി മന്ത്രതന്ത്രക്രിയകളോടെ കണ്ണന് അഭിഷേകം ചെയ്യുന്നു.

ശംഖു വിളിച്ച്,പാണി കൊട്ടി കലശം ശ്രീലകത്തേക്ക് എഴുന്നള്ളിക്കുന്നു.

തത്വ കലശ തീർത്ഥ സേവനത്തിലൂടെ കണ്ണന്റെ അനുഗ്രഹ പുണ്യ ചൈതന്യം ഭക്തരിലെത്തുന്നു.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.9048205785.
[07/03, 03:41] Praveen Namboodiri Hindu Dharma: (81)

ശ്രീ ഗുരുവായൂപ്പന്റെ സഹസ്ര കലശ ചടങ്ങുകൾ:-

ഇന്ന് ( 5 - 3 -20) ശ്രീ ഗുരുവായുരപ്പന് സഹസ്രകലശാഭിഷേകമാണ്.

ക്ഷേത്രത്തിലെ തെക്ക് കിഴക്കേ കോണിലുള്ള കൂത്തമ്പലമാണ് കലശ മണ്ഡപം.

കലശമണ്ഡപം മനോഹരങ്ങളായ വിതാനങ്ങളെ കൊണ്ടും ആലവട്ട ചാമരാദികളാലും അലങ്കരച്ചിരിക്കുന്നു.

നവീകരിച്ച്, അലങ്കരിച്ച കലശ മണ്ഡപത്തിലെ ഭൂത സമൂഹത്തെ മന്ത്രശുദ്ധി ചെയ്ത് ശുദ്ധീകരിക്കുന്നു. രണ്ടു ദിവസം മുമ്പ് തന്നെ കലശ ചടങ്ങുകൾ ആരഭിച്ചു.

സ്ഥല ശുദ്ധി ചെയത്, 1001 കലശങ്ങളും അനുബന്ധ കലശങ്ങളും വെക്കുവാനുള്ള പത്മം ഇട്ട്, നെല്ല് കൊണ്ട് പീഠം വിരിച്ച് ദർഭയുടെ മുകളിൽ കലശ കുടങ്ങൾ വിധിയാംവണം പൂജിക്കുവാൻ തയ്യാറാക്കി വെച്ചു.

ശുദ്ധി ചെയ്ത കലശ മണ്ഡപത്തിൽ കണ്ണനുണ്ണിയുടെ അദൃശ്യ സാന്നിദ്ധ്യം അനുഭവപ്പെട്ടു.

പത്മമിടുവാൻ ,ആദ്യമായി 39 വീതം പുടമിട്ടു് 1521 പദം ഉണ്ടാക്കി. അവയെ ഖണ്ഡങ്ങളായി തിരിച്ച് നടുക്ക് പഞ്ചവർണ്ണങ്ങൾ കൊണ്ട് അഷ്ടദളപത്മം ഇട്ട് ബ്രഹ്മകലശം വെച്ച് പൂജിക്കുന്നു.

ബ്രഹ്മകലശവും, ഖണ്ഡ ബ്രഹ്മകലശങ്ങളും പരികലശങ്ങളും കൂടി 1001 കലശ കുടങ്ങൾ കലശപൂജക്കായി തയ്യാറാക്കി വെക്കുന്നു.

പത്മമിടുന്നതും, കലശ കുടങ്ങൾ പൂജക്ക് തയ്യാറാക്കി വെക്കുന്നതും, സമാവർത്തനം കഴിഞ്ഞ കീഴ്ശാന്തി  ഉണ്ണി നമ്പൂതിരിമാരാണ്.

ശ്രീ ഗുരുവായൂർ കണ്ണനുണ്ണി ,കൗതുകത്തോടെ എല്ലാം നോക്കി കാണും. സദസ്യ നായി നിലകൊണ് എല്ലാ ക്രിയകൾക്കും അദ്ധ്യക്ഷ സ്ഥാനം വഹിക്കുo. ബ്രഹ്മസ്പർശം കൊണ്ട് പരിശുദ്ധമാക്കും.

കലശം നിറക്കുവാനുള്ള മന്ത്ര പൂരിതമായ വാരുണ ജലം, വലിയ ജലദ്രോണീ പാത്രത്തിൽ വെച്ച് പൂജിക്കുന്നു.

ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നീ ഏഴ് നദീ ദേവതകളെ ആവാഹിച്ച് പൂജിച്ച ജലദ്രോണീ ജലമാണ് കലശ പൂജക്കായി ഉപയോഗിക്കുന്നത്.

ജലദ്രോണീ കലശത്തിനടുത്ത് എല്ലാ കലശത്തിനും നാഥനായി, ഈശനായി, കലശ മണ്ഡപത്തിന്റെ ഈശാന കോണിൽ കുംഭേശ കലശം വെച്ച് പൂജിക്കുന്നു.

കലശ ക്രമം അറിയുന്ന സദസ്യ നിർദ്ദേശമനുസരിച്ച് ഓരോ ക്രിയകളും ചെയ്യുന്നു.ധനം, കാലം, ദേശം സ്ഥിതി ഇവ പരിഗണിച്ചാണ് ആചാര്യന്മാർ കലശ സംഖ്യ നിശ്ചയിക്കുന്നത്.

കുംഭേശകലശപൂജാ വിവരണം തുടരും.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ.
[07/03, 03:41] Praveen Namboodiri Hindu Dharma: (80)ശ്രീ ഗുരുവായുരപ്പന്റെ സഹസ്ര കലശ ചടങ്ങുകൾ :

അനുജ്ഞാ പൂജയും, നാഡീസന്ധാന ക്രിയയും.

തത്വഹോമകുണ്ഡത്തിൽ ആജ്യാഹുതികളും പൂർണ്ണാഹുതികളും യഥാവിധി ചെയ്യുന്നു.

ഹോമാചാരങ്ങൾ നടത്തിയ പ്രധാന ആചാര്യൻ (തന്ത്രി) ശ്രീലകത്ത് പ്രവേശിച്ച് ശ്രീ ഗുരുവായുരപ്പനോട് അനുവാദം വാങ്ങുന്ന അനുജ്ഞാ പൂജ ചെയ്യുന്നു. പൂജായുടെ സമാപനാർഘ്യo കൊടുത്ത് തത്വ ഹോമ സമ്പാതം യഥാവിധി മ്പിബാവയവങ്ങളിൽ സ്പർശിച്ച്, പ്രാർത്ഥിക്കുന്നു.

പിന്നീട് പ്രസാദം, ഹോമകുണ്ഡാഗ്നി ചൈതന്യം കലശ സ്ഥിത ജല ചൈതന്യം, ബിംബ ചൈതന്യം എന്നീവയെ നാഡീസന്ധാന സങ്കൽപ്പം ചെയ്യുന്നു. ഈ സങ്കൽപ്പ ക്രിയ അതിസങ്കീർണ്ണതകളടങ്ങിയതും, ഗൗരവമുള്ളതും ഗുരുമുഖത്ത് നിന്ന് നേരിട്ട് ഉപദേശം വാങ്ങിയ ശേഷം അനുഷ്ഠിക്കുന്ന പൂജാവിധാന മാണ്.

നാളെ ശ്രീ ഗുരുവായുരപ്പന് ആയിരം കലശാഭിഷേകമാണ്. സഹസ്രകലശാഭിഷേകത്തിന്റെ വിവരണം തുടരും.
'
ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായുർ.9048205785.

No comments: