Friday, March 06, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  247
അറിവ് സാധാരണമായി രണ്ടു വിധത്തിലാണ്. ഒന്ന് അറിയപ്പെട്ടത് അതായത് known. മറ്റൊന്ന് അറിയപ്പെടാത്തത് unknown ഇതൊക്കെ ഈ സയൻസിന്റെ മണ്ഡലത്തിൽ ഈ രണ്ടെണ്ണം ആണ് ഉള്ളത്. ഒന്ന് അറിയപ്പെടാത്തത് മറ്റേത് അറിയപ്പെട്ടത്.  Unknown ആയിട്ടുള്ളത് potentionly known ആണ് .അത്  Future ല് അറിയപ്പെടും എന്നാണ് അവരുടെ വാദം. പക്ഷെ ഇതിനു രണ്ടിനും ആശ്രയമായിട്ടൊന്നു ണ്ട് unknowavable. അതിനെ അറിയാൻ സാധ്യമല്ല. അത് അറിവേ സ്വരൂപമായിട്ടുള്ളതാണ്. അതിനെ അനുഭവമണ്ഡലത്തിൽ കൊണ്ടുവരുന്നതിനു പേരാണ്  അദ്ധ്യാത്മജീവിതം, മതം എന്നൊക്കെ പറയുന്നത്. അദ്ധ്യാത്മജീവിതം ഗീതാ ഉപനിഷത്ത് , ഭാഗവതം എല്ലാത്തിന്റെയും പ്രയോജനം ഏതൊന്നിനെ അറിയാൻ സാദ്ധ്യമല്ലയോ അതിനെ അനുഭവത്തിൽ കൊണ്ടുവരിക എന്നതാണ്. ഇതന്നെ വിരോധാഭാസം ആണ്. അറിയാൻ സാധ്യമല്ലെങ്കിൽ പിന്നെ അതിനെ എങ്ങിനെ അറിയും എന്നു വച്ചാൽ അതു നമ്മളുടെ സ്വരൂപമാണ് അത് നമ്മളാണ് .അതിനെ അനുഭവത്തിൽ കൊണ്ടുവരുന്നതിനു പേരാണ് ആത്മജ്ഞാനം .ആ അനുഭവം അകമേക്ക് പ്രകാശിച്ചാൽ മോഹം വിട്ടകലും. വെളിച്ചം വരുമ്പോൾ ഇരുട്ട് പോകുന്ന പോലെ. അത് അനുഭവത്തിൽ വന്നാൽ മനസ്സുകൊണ്ടുള്ള അറിവ് മനസ്സുകൊണ്ട് പുതിയതായിട്ട് എന്തെങ്കിലും അറിയലോ അറിഞ്ഞു വച്ചത് കൊണ്ടുള്ള പ്രയോജന മോ ഇല്ല .ഉപനിഷത്ത് രണ്ടു വിധത്തിലുള്ള അറിവിനെ ക്കുറിച്ച് പറയുന്നു.മുണ്ഡകോ പനിഷത്തിൽ അംഗിരസൻ എന്നു പറയുന്ന ഒരു ഋഷിയുടെ അടുത്ത് ശൗനകൻ എന്നു പേരുള്ള ഒരു ഗൃഹസ്ഥൻ , അദ്ദേഹമാണ് ഭാഗവതത്തിലും ഒക്കെ ചോദ്യ കർത്താവ് , ചോദിക്കുന്ന ആള്. ശൗനകൻ അംഗിരസ നോടു ചോദിക്കുന്നു ഭഗവാനേ ഏതൊന്നിനെ അറിഞ്ഞാലാണോ മറ്റെല്ലാം അറിയപ്പെടുന്നത് അതിനെ എനിക്ക് ഉപദേശിച്ച് തരാ." കസ്മിൻ ഭഗവോ വിജ്ഞാനേ സർവ്വ വിദം വിജ്ഞാതം ഭവതി" "ഏക വിജ്ഞാനേന സർവ്വവിജ്ഞാനം" ആണ്. ഏതോ ഒന്ന് അറിഞ്ഞാൽ ബാക്കിയുള്ളത് ഒക്കെ അറിയപ്പെടുന്നു. അത് എന്താ എന്നു വച്ചാൽ ഭഗവാനേ എനിക്ക് ഉപദേശിച്ച് തരൂ. അപ്പൊ അംഗിരസൻ പറയാണ്, ഡയറക്ട് ആയിട്ട് ഉപദേശിക്കിണില്ല. അംഗിരസൻ പറഞ്ഞു രണ്ടു വിധത്തിലുള്ള അറിവ് ഉണ്ട്. ഒന്ന് അപരാ വിദ്യാ രണ്ട് പരാ വിദ്യ. നിങ്ങൾ എന്തൊക്കെത്തന്നെ പുറമെ നിന്ന് പഠിച്ചാലും അറിഞ്ഞാലും റിസർച്ച് ചെയ്ത് കണ്ടു പിടിച്ചാലും അതൊക്കെ തന്നെ പ്രകൃതിയുടെ ഫീൽഡിന്റെ ഉള്ളിലുള്ള അറിവാണ്. അതിനെ അപരാ വിദ്യ എന്നു പറഞ്ഞു. ആചാര്യസ്വാമികൾ ഭാഷ്യം എഴുതുമ്പോൾ കൂട്ടി ചേർത്തു അറിയാതെ അതിനു വിദ്യാ എന്നു പേരു കൊടുത്തതാണ് അപരാ വിദ്യാ അവിദ്യ എന്നെഴുതി. എന്താ എന്നു വച്ചാൽ അത് എന്തൊക്കെത്തന്നെ അറിഞ്ഞാലും ഈ അപരാ വിദ്യ അകമേക്ക് പ്രയോജനപ്പെടില്ല. പുറമെക്ക് നമുക്ക്  ഒരു പക്ഷെ പ്രസിദ്ധി വാങ്ങിച്ചു തരും സുഖങ്ങൾ ഉണ്ടാക്കിത്തരും പുറമെക്ക് പലവിധ അത്ഭുതങ്ങളും കാണിക്കും. പക്ഷെ അത് ഒന്നും തന്നെ അകമേക്ക് ഈ ജീവനെ സ്പർശിക്കില്ല. അതാണീ ഈ അപരാ വിദ്യയുടെ കുഴപ്പം .അത് പഠിക്കാവുന്ന അറിവ് ആണ് അത് പഠിച്ച് ഉണ്ടാക്കാവുന്ന അറിവാണ്. അറിയാവുന്ന അറിവ് ആണ്. അത് ധാരാളം അറിയുംതോറും നമുക്ക് മറ്റുള്ളവരെ പറഞ്ഞ് ഭ്രമിപ്പിക്കാൻ കഴിയും
(നൊച്ചൂർ ജി )
Sunil Namboodiri 

No comments: