വിവേകചൂഡാമണി - 80
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
പ്രതലം മങ്ങിയാൽ പ്രതിബിംബവും മങ്ങും
സത്വഗുണത്തിന്റെ വിവരണം തുടരുന്നു;
എല്ലാ വസ്തുക്കളെയും നാം കാണുകയും അറിയുകയും ചെയ്യുന്നത് നമ്മുടെ ചേതസ്സിനാൽ ആണ്. ചിത്പ്രകാശമായ ആത്മാവ് ബുദ്ധിയിൽ പ്രതിഫലിച്ചതാണ് ചേതസ്സ്. ബുദ്ധി കലുഷിതമാകുമ്പോൾ ചേതസ്സ് മങ്ങുന്നു.
പ്രതിഫലിക്കേണ്ട പ്രതലം മങ്ങിയാൽ പ്രതിബിംബവും മങ്ങും. പ്രതലത്തിന്റെ ഇളക്കമോ മാലിന്യപോരായ്മകളോ പ്രതിബിംബത്തെയും ബാധിക്കും. ബുദ്ധിയിൽ ബാധിക്കുന്ന തമസ്സും രജസ്സുമാണ് സത്വത്തെ മലിനപ്പെടുത്തുന്നത്.
തമസ്സും രജസ്സും സത്വവുമായി ചേർന്നാൽ നമ്മുടെ ബുദ്ധി മങ്ങും. എന്നാൽ ഇവയുടെ അളവ് കുറഞ്ഞാൽ സത്വം വർദ്ധിക്കും. അപ്പോൾ ബുദ്ധിയിലെ ആത്മപ്രതിബിംബം കൂടുതൽ വ്യക്തമായി പ്രകാശിക്കും. അതിനാൽ അന്തരീക്ഷം ശുദ്ധമാക്കുക തന്നെ വേണം.
അന്തഃകരണത്തെ കൂടുതൽ ശുദ്ധമാക്കാൻ ഉപാസന, ജപം, ധ്യാനം തുടങ്ങിയ ആദ്ധ്യാത്മിക സാധനകളെയെല്ലാം ചെയ്യേണ്ടതാണ്. ഇതിലൂടെ ഉള്ളം ശുദ്ധമായാൽ ചിത്പ്രകാശം നല്ല തെളിവോടെ വിളങ്ങും.
ശ്ലോകം 118
മിശ്രസ്യ സത്വസ്യ ഭവന്തി ധർമ്മാഃ
ത്വമാനിതാദ്യാഃ നിയമാ യമാദ്യാഃ
ശ്രദ്ധാ ച ഭക്തിശ്ച മുമുക്ഷുതാ ച
ദൈവീ ച സമ്പത്തിരസത് നിവൃത്തിഃ
അമാനിത്വം, യമനിയമങ്ങൾ, ശ്രദ്ധ, ഭക്തി, മുമുക്ഷത്വം, ദൈവീസമ്പത്ത്, അസത്തിൽ നിന്ന് നിവൃത്തി തുടങ്ങിയ ഗുണങ്ങൾ മിശ്ര സത്വത്തിന്റെ ധർമ്മങ്ങളാണ്.
രജസ്സും തമസ്സും വളരെ കുറഞ്ഞതും സത്വഗുണം കൂടിയിരിക്കുന്നതുമാണ് മിശ്രസത്വം. തമോഗുണം ഇല്ലെന്നുതന്നെ പറയാം. ഇതിന്റെ പ്രവർത്തനത്തെയാണ് ഇവിടെ വിവരിക്കുന്നത്. സത്വ ഗുണം വർദ്ധിച്ചിരിക്കുന്ന ഈ അവസ്ഥ ആത്മസാക്ഷാത്കാരത്തിലേക്ക് നമ്മെ നയിക്കും. മോക്ഷേച്ഛ ശക്തമാകുന്നത് സത്വഗുണം കൂടുമ്പോഴാണ്.
രജോഗുണത്തിന്റെ ധർമ്മങ്ങളായ ദുരഭിമാനം മുതലായവ സാധകനിൽ നിന്ന് ഈ അവസ്ഥയിൽ ഒഴിഞ്ഞുപോകും. ദുരഭിമാനമോ മാനമോ തോന്നാതിരിക്കുന്നതാണ് അമാനിത്വം.
ഭഗവദ്ഗീത പതിമൂന്നാം അദ്ധ്യായത്തിൽ അമാനിത്വമദംഭിത്വം... എന്നിങ്ങനെ 20-ൽ പരം ഗുണങ്ങളെ ജ്ഞാനമായി വർണിച്ചിട്ടുണ്ട്. ഇവയെല്ലാം മിശ്രസത്വത്തിൽനിന്നാണ് ഉണ്ടാകുന്നത്.
അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ് യമങ്ങൾ. ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് നിയമങ്ങൾ. കാമ്യകർമ്മങ്ങളിൽ നിന്നും പിൻവലിച്ച് നിഷ്കാമ കർമ്മത്തിലേക്ക് പ്രേരിപ്പിക്കുകയും നിയമനം ചെയ്യുന്നതിനാലുമാണ് നിയമങ്ങൾ എന്ന് പറയുന്നത്.
ഗുരുവിലും വേദാന്ത വാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. ശാസ്ത്രത്തെ വേണ്ട വിധത്തിൽ മനസ്സിലാക്കാനുള്ള കഴിവാണത്. ഈശ്വരനിലുള്ള പരമ പ്രേമമാണ് ഭക്തി. അവനവന്റെ യഥാർത്ഥ സ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നതാണ് ഭക്തിയുടെ ഉയർന്ന തലം. എനിയ്ക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹമാണ് മുമുക്ഷുത്വം. ദൈവീസമ്പത്തുകളെക്കുറിച്ച് ഭഗവദ്ഗീത പതിനാറാം അദ്ധ്യായത്തിൽ പറയുന്നു; അഭയം സത്വ സംശുദ്ധി... എന്നിങ്ങനെ 25 ഗുണങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അസത്തിൽ നിന്നുള്ള നിവൃത്തിയാണ് മിശ്രസത്വത്തിന്റെ ധർമ്മമായി അവസാനം ഈ ശ്ലോകത്തിൽ പറഞ്ഞത്.
Sudha Bharath

No comments:
Post a Comment