Sunday, March 08, 2020

(86)

ശ്രീ ഗുരുവായുരപ്പന്റെ ഉത്സവ വിശേഷങ്ങൾ:

കൊടിയേറ്റം

എല്ലാവരുടേയും സമ്പത്സ മൃദ്ധ്യക്കായി കൊല്ലം തോറും ഉത്സവം ആഘോഷിക്കുന്നു. പണ്ടുകാലങ്ങളിൽ ഉത്സവാഘോഷങ്ങൾ പെരുമ്പറ കൊട്ടിയാണ്
 അറിയിപ്പിച്ചിരുന്നത്..

കൊടിയേറ്റത്തിന് നാന്ദി കുറിക്കുന്നത് നാന്ദീമുഖ പുണ്യാഹജല പ്രോക്ഷണം ചെയ്താണ്.
ധ്വജ ദേവതകളുടെ പ്രീതിക്കായി ഈ ക്രിയ ചെയ്യുന്നു.

ഒരു ഉരുളിയിൽ, അരി, മാല, മണി ,കൊടിക്കൂറ എന്നിവ വെച്ച് വാഹനത്തെ സങ്കൽപ്പിച്ച് പൂജിച്ച് ശ്രീ ഗുരുവായുരപ്പന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.

തന്ത്രി കൊടിമരച്ചുവട്ടിൽ ഇരുന്ന് ലിപി പ്രണായാമദി ക്രിയകൾ ചെയ്ത്, ഭൂത സംഹാര ക്രിയകളെ കൊണ്ടും ശോഷണാദി ക്രിയകളെ കൊണ്ടും ശ്രീ ഗുരുവായുരപ്പന്റെറ വാഹനമായ ഗരുഡഭഗവാനെ ശുദ്ധീകരിക്കുന്നു. ശ്രീ ഗുരുവായുരപ്പന്റെ സാന്നിദ്ധ്യത്തിൽ ആത്മഭാവേന പൂജിക്കുന്നു. സകളീകരിച്ച വാഹനത്തെ പാണി വാദ്യഘോഷങ്ങളോടെ കൊടിമര ചുവട്ടിലേക്ക് ആനയിച്ചെഴുന്നള്ളിക്കുന്നു.

ഗരുഡ ഭഗവാന്റെ രൂപം ആലേഖനം ചെയ്ത കൊടിക്കൂറ നിരജാനം ഉഴിഞ്ഞ ശേഷമാണ് കൊടിമരാഗ്രത്തിൽ‌പ്രതിഷ്ഠിക്കുന്നത്

തന്ത്രമന്ത്രപൂജാദികൾ ചെയ്തതിന് ശേഷം,കൊടിക്കയറിൽ, കൊടി, മണി, മാല എന്നിവ കെട്ടി ഉറപ്പിക്കുന്നു

കൊടി ഇടത്ത് വശത്ത് വരുന്ന രീതിയിൽ മന്ത്രപൂർവ്വം കൊടി കയറ്റുന്നു.

ആലിന്റെ തളിര് ഇല, മാവില, ദർഭ പുല്ലിന്റെ ഇളം നാമ്പുകൾ എന്നിവകൊണ്ട് കൊടിമരം അലങ്കരിക്കുന്നു.

അത്താഴപൂജക്ക് ശേഷം, ശ്രീഭൂതബലി, വിളക്കാചാരം എന്നിവയാണു്.

ഉത്സവക്കാലത്തെ വിളക്കാചാരവും, വടക്കേ നടയിലെ സ്വർണ്ണ പഴുക്കാമണ്ഡപത്തിലെ ഇറക്കി എഴുന്നള്ളിപ്പും ഭക്തിനിർഭരമായ ചടങ്ങുകളാണ്.

രണ്ടാം ഉത്സവ ദിനത്തിൽ കാലത്ത് ദിക്ക് കൊടികൾ സ്ഥാപിക്കുന്നു.

ചെറുതയ്യൂർ വാസുദേവൻ ,ഗുരുവായൂർ9048205785.

No comments: