Tuesday, March 03, 2020

സോമനാഥ ക്ഷേത്രം - തകർക്കാനാവാത്ത ഒരു ജനതയുടെ പ്രതീകം
====
ഇന്ത്യയിൽ അധിനിവേശ വൈതാളികർ നടത്തിയ നരനായാട്ടിനും ധ്വംസങ്ങൾക്കും അനേകായിരം ഉദാഹരണങ്ങൾ ഉണ്ട് . ലക്ഷകണക്കിന് ആരാധനാലയങ്ങളെയും വിദ്യാകേന്ദ്രങ്ങളെയുമാണ് അഫ്‌ഗാനികളും മുഗളരും തുടങ്ങി ബ്രിടീഷുകാർ വരെയുള്ള അക്രമണകാരികൾ നശിപ്പിച്ചത് . എത്ര തവണ നശിപ്പിച്ചിട്ടും പൂർവാധികം പ്രൗഢിയോടെ പുനർജനിച്ച മഹദ് സ്ഥാപനങ്ങളും ഉണ്ട് . അവയിൽ ഒന്നാണ് ഗുജറാത്തിലെ സൗരാഷ്ട്രയിലെ സോമനാഥക്ഷേത്രം .

അതിപൗരാണികമായ ചരിത്രമാണ് ഭഗവാൻ ശിവന്റെ ക്ഷേത്രമായ സോമനാഥ ക്ഷേത്രത്തിനുള്ളത് . ഈ മഹദ് ക്ഷേത്രത്തെ ഒരു വാസ്തു വിസ്മയമാക്കി ഉയർത്തിയത് വാലഭിയിലെ യാദവ രാജാക്കന്മാരാണ് . ഇന്നേക്കും ഏതാണ്ട് 1500 വര്ഷം മുൻപായിരുന്നു അത് . അന്നുമുതൽ ഇന്ത്യയിലേക്ക് അതിക്രമിച്ചെത്തുന്ന ആക്രമണകാരികളുടെ കണ്ണിലെ കരടായിരുന്നു സോമനാഥ ക്ഷേത്രം . സമുദ്രതീരത്തു തലയുയർത്തി നിൽക്കുന്ന സോമനാഥ ക്ഷേത്രം അവർക്ക് താങ്ങാവുന്നതിലും അപ്പുറമായ ഒരു സാംസ്കാരിക വെല്ലുവിളി ആയിരുന്നു .

പത്താം ശതകത്തിൽ ഗസ്‌നിയിലെ മൊഹമ്മദ് ആണ് ആദ്യമായി സോമനാഥ ക്ഷേത്രം ആക്രമിച്ചത് ആക്രമിച്ചത് , മൊഹമ്മദിന്റെ തന്നെ നാട്ടുകാർ അയാൾ സോമനാഥ ക്ഷേത്രം കൊള്ളയടിക്കുകയും 50000 പേരെ വധിക്കുകയും ചെയ്തു എന്ന് പറയുന്നു .

പിന്നീട് പന്ത്രണ്ടാം ശതകത്തിൽ മഹാരാജ കുമാരപാല സോമനാഥ ക്ഷേത്രത്തെ പൂർവാധികം ഭംഗിയായി പുനഃ സൃഷ്ടിച്ചു .അതിനു ശേഷം ഉത്തര ഇന്ത്യ മുഴുവൻ അധിനിവേശത്തിൽ അമര്ന്നപ്പോള് സോമനാഥ ക്ഷേത്രം പലതവണ തകർക്കപ്പെട്ടു .അലാവുദീൻ ഖിൽജി പലതവണ ഈ മഹാക്ഷേത്രത്തെ തകർക്കാൻ പട നയിച്ചു . പക്ഷെ ഒരു പടയോട്ടത്തിനും സോമനാഥ ക്ഷേത്രത്തെ പൂർണമായും തകർക്കാനായില്ല .പതിനാലാം ശതകത്തിൽ മഹിപാല മഹാരാജാവ് ആക്രമണങ്ങളെ തുരത്തി ക്ഷേത്രം പുനർ നിർമിച്ചു . ഏറെകാലം കഴിയുന്നതിനു മുൻപ് സഫര് ഖാൻ എന്ന ആക്രമണകാരി ക്ഷേത്രം ആക്രമിച്ചു .പിന്നെ ആക്രമണങ്ങളുടെ ഒരു പരമ്പരയാണ് അരങ്ങേറിയത് . പോർച്ചുഗീസുകാർ പതിനാറാം ശതകത്തിൽ ക്ഷേത്രം ആക്രമിച്ചു കൊള്ളയടിച്ചു .

എല്ലാ ആക്രമണങ്ങൾക്കു ശേഷവും പുനര്നിര്മിക്കപ്പെടുന്ന സോമനാഥ ക്ഷേത്രം മതഭ്രാന്തനായ മുഗൾ ചക്രവർത്തി ഔരംഗസേബിന്റെ ഉറക്കംകെടുത്തുക തന്നെ ചെയ്തു .പതിനെട്ടം നൂറ്റാണ്ടിൽ ഔരംഗസേബ് തകർത്ത ക്ഷേത്രം പുനർ നിർമിക്കാതിരിക്കാൻ ബ്രിടീഷുകാർ എല്ലാ മുൻകരുതലുകളും എടുത്തു .

ബ്രിടീഷുകാർ ഇന്ത്യയിൽനിന്നും പിന്മാറി രാജ്യം സ്വാതന്ത്രയായതിനു ശേഷം സർദാർ പട്ടേലിന്റെ നേതിര്ത്വത്തിൽ സോമനാഥ ക്ഷേത്രം വീണ്ടുംപുനർ നിർമ്മിക്കപ്പെട്ടു .

ക്ഷേത്രത്തിന്റെ പുനർനിർമാണം പൂർത്തിയാക്കുന്നതിനു മുൻപ് സർദാർ പട്ടേൽ ദിവംഗതനായെങ്കിലും മഹാനായ നേതാവ് കെ എം മുൻഷിയുടെ നേതിര്ത്വത്തിൽ ക്ഷേത്ര പുനർനിർമാണം പൂർത്തിയാക്കി .സോമനാഥക്ഷേത്രത്തെ പറ്റി ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് അഭിപ്രായപ്പെട്ടത് ഇപ്രകാരമായിരുന്നു .

'' It is my view that the reconstruction of the Somnath Temple will be complete on that day when not only a magnificent edifice will arise on this foundation, but the mansion of India's prosperity will be really that prosperity of which the ancient temple of Somnath was a symbol.The Somnath temple signifies that the power of reconstruction is always greater than the power of destruction.'' .

സോമനാഥ ക്ഷേത്രം കൊള്ളയടിക്കുകയും ചുട്ടെരിക്കുകയും ചെയ്ത മുഹമ്മദ് ഗസ്നിയും ഔരംഗസേബും ചരിത്രത്തിന്റെ കുപ്പത്തൊട്ടികളിലാണ് ഇപ്പോൾ ഉഴലുന്നത് . ആ മഹദ് ക്ഷേത്രം പുനർ നിർമിക്കുന്നതിന് മുൻകൈയെടുത്ത സർദാർ പട്ടേലിന്റെ ചരിത്രത്തിലെ സ്ഥാനം ഓരോ ദിനവും വജ്രതുല്യം ശോഭനമായിക്കൊണ്ടും ഇരിക്കുന്നു . ഇതാണ് കാലത്തിന്റെ കാവ്യനീതി .

തകർക്കാൻ ശ്രമിച്ചവരെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് സോമനാഥ ക്ഷേത്രം ഇപ്പോഴും പ്രഭാസതീരത്തു തല ഉയർത്തി നിൽക്കുന്നു .
===

No comments: