ഒന്നുകിൽ രോഗം പിടിച്ച് നിങ്ങൾ ചാവും അല്ലെങ്കിൽ ആത്മഹത്യ ചെയ്യും, ജീവിതത്തിലെ ജാഗ്രതയെ കൈവിട്ടാൽ.ജീവിതം വിരസമാകുമ്പോൾ ഒറ്റപ്പെടുമ്പോൾ നാം ജീവിതത്തിന് കഷ്ടപ്പെട്ട് അർഥം ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു .ആ അർത്ഥംതന്നെ മൂന്നുതലത്തിൽ ഉണ്ടാകേണ്ടതാകുന്നു .ആദ്യത്തേത് നാം ജീവിക്കുന്ന ലോകത്ത് നിലനിൽക്കുന്നത് എന്തിനുവേണ്ടിയാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാകണം .അത് നമ്മുടെ വീട്ടുകാർക്ക് ,കാമുകിക്ക് ,സുഹൃത്തിന് എന്നൊക്കെ ആകുമ്പോൾ നാളത്തേക്കുള്ള അപകടകരമായ ഒറ്റപ്പെടലിന്റെ കർമ്മബന്ധങ്ങൾ ഇപ്പോഴെനാം പണിതു കഴിഞ്ഞു .എന്നാൽ എപ്പോഴാണോ നമ്മുടെ ജീവിതലക്ഷ്യങ്ങൾ നമ്മിലേക്ക് വരുന്നത് അപ്പോഴേ നമ്മുടെ ജീവിതത്തിന് അർത്ഥമുള്ളതായി തോന്നു.നാം 30 കൊല്ലം ഭാര്യക്കോ ഭർത്താവിനോ മക്കൾക്കോ വേണ്ടി മാത്രം ജീവിക്കുന്ന സ്വാർത്ഥതക്കുള്ള വിലകൊടുക്കേണ്ടി വരും.അവർ നമ്മെ തള്ളിപ്പറയും .അപ്പോൾ നമ്മുടെ സ്വാർത്ഥതയുടെ ഫലം കൊയ്യും.ഒരുപാടുപേർക്ക് പ്രയോജനം ചെയ്യുന്ന വലിയഒരു വടവൃക്ഷമാകേണ്ടിയിരുന്ന നാം ഈ ശരീരംകൊണ്ട് ക്രൂരമായരീതിയിൽ സ്വാർത്ഥമായി ജീവിച്ചതിനുള്ള പ്രകൃതിയുടെ പകയാണത്.അവരെ ഒഴിവാക്കണമെന്നല്ല.സമൂഹത്തിനു വേണ്ടി കൂടെ ഈ ആറടി എൺപതുകിലോ കൊണ്ട് എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്യേണ്ടിയിരിക്കുന്നു.അപ്പോൾ മാത്രമേ ജീവിതം അർത്ഥമുള്ളതായി തോന്നു.അതാകട്ടെ പ്രതിഫലേച്ഛ ഇല്ലാതെവേണം ചെയ്യാൻ .അപ്പോൾ ടെൻഷൻ ഉണ്ടാവില്ല .തിരിച്ചടി ഉണ്ടാവില്ല .മറിച്ചായാൽ മറ്റൊരു ടെൻഷൻകൂടെ ആരംഭിക്കുകയാണ് ചെയ്യുക .അങ്ങനെ ഒക്കെ ഒരു അർഥം നാം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് നാം സ്വയം ചോദിയ്ക്കാൻ തുടങ്ങുന്നു."ഞാനെന്തിന് ആർക്കും വേണ്ടാതെ,ഒരർത്ഥവുമില്ലാതെ ഇങ്ങനെ ജീവിച്ചിരിക്കണം" എന്നൊക്കെ .അപകടമാണത് .കാരണം അപ്പോൾമുതൽ നിങ്ങളുടെ ശരീരം ചീത്തയാകാൻ തുടങ്ങും .അർത്ഥമില്ലാത്തതെല്ലാം നശിക്കാൻതുടങ്ങുക എന്നതാണ് പ്രകൃതിനിയമം.ഒരുവാഹനം ഇടക്ക് സ്റ്റാർട്ടാക്കിയില്ലെങ്കിൽ പ്രവർത്തനം നിലക്കാൻ തുടങ്ങും എന്നുകാണാം.നിങ്ങൾ ജീവിച്ചിരിക്കുന്നതിൽ അർഥം കണ്ടെത്തുന്നില്ലെങ്കിൽ ഷുഗറും പ്രഷറും കൊളസ്ട്രോളും ഹാർട്ട് പ്രോബ്ലങ്ങളും തുടങ്ങുകയായി .പലരും റിട്ടയർ ചെയ്യുന്നതിന്റെ അടുത്തദിവസം രോഗിയാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.പ്രായമല്ല അതിനുള്ള കാരണം .മനസ്സാണ് .ഈ അർഥങ്ങൾ നമ്മുടെ സാംഖ്യയോഗത്തിന്റെ വാസനക്കനുസരിച്ചാകണം ഉണ്ടാക്കിയെടുക്കാൻ .മറ്റൊരുവനെക്കണ്ട് ചെയ്താൽ അപകടമാവുകയേയുള്ളു .പാട്ടുപാടുവാൻ വാസനയുള്ളവനെ കണക്കെഴുത്തുകാരനാക്കിയാൽ പ്രശ്നമാകും.ആന്തരികലോകത്തെ വാസനയെയും ബാഹ്യലോകത്തെ അവസരങ്ങളെയും ബന്ധപ്പെടുത്തുന്നത് സാധനകളിലൂടെ ഉണർത്തുന്ന ദേവതകൾ എന്നുവിളിക്കപെട്ട psychological vibrations ആകുന്നു .അവകൾ നമ്മിലെ ന്യൂറോട്രാൻസ്മിറ്ററുകളിൽ പ്രവർത്തിച്ച് ഇലക്ട്രിക്കൽ സിഗ്നലുകളിൽ potentiation ഉണ്ടാക്കിവിട്ട് പ്രകൃതിയെ സ്വാധീനിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങുന്നു . പ്രപഞ്ചം നാം നൽകുന്നതിലും ആയിരം ഇരട്ടി തിരികെ നൽകുന്നു .ഓർക്കുക ,"ഗുണമായാലും ദോഷമായാലും ".നിങ്ങൾ ദേവതകളിലൂടെ പ്രപഞ്ചവുമായി ആശയവിനിമയം ചെയ്യാൻ തുടങ്ങുമ്പോൾ അത് പ്രപഞ്ചത്തിൽ വേഗം മാറ്റമുണ്ടാക്കുന്നു.അവിടെയാണ് വേദം പറയുന്ന ഫലംനോക്കാതെയുള്ള യജ്ഞകർമ്മം എന്ന ആശയത്തിന്റെ നിറവേറൽ.അവിടെ നാം ജീവിതത്തിൽ പരമാനന്ദ ബോധസമുദ്രത്തിൽ വീണലിയുന്ന വെള്ളത്തുള്ളിയായി മാറുകയും പൂർണ്ണനാവുകയും ചെയ്യുന്നു .അതുതന്നെയാണ് കർമ്മയോഗത്തിന്റെ സമാധി എന്ന് ഗീത പരോക്ഷമായി പറയുന്നതും.SREE Sreedharan Namboothiri.N.pls like and share for others .
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ "
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ "
No comments:
Post a Comment