Friday, May 01, 2020

ആത്മോപദേശശതകം - 24
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

മനസ്സ് ബഹിർമുഖമാവുമ്പോ ആണ് വിരസത ഉണ്ടാവണത്. വിരസതയ്ക്ക് കാരണം, വിരസത എന്ന് പറയണത് ഒരു spiritual disease ആണ്. മൃഗങ്ങൾക്കും പക്ഷികൾക്കും ഒന്നും ഈ ബോറടിയ്ക്ക എന്ന് പറയണത് ഇല്ലാ. നമ്മളിപ്പൊ ഉപയോഗിയ്ക്കണ വാക്ക് ബോറടിയ്ക്ക ബോറടിയ്ക്ക എന്നാണ്. അത് മലയാളം വാക്കായി മാറി കഴിഞ്ഞു അത്.

തനിയേ ഇരുന്നാൽ ബോറടിയ്ക്കും എന്നാണ്. ആ ബോറടിയ്ക്കല് മാറ്റാനാണ് ടിവിയും പലേ വസ്തുക്കളും കണ്ടുപിടിച്ച് പെരുപ്പിച്ച് കൊണ്ടേ ഇരിയ്ക്കണത് കുറേ കഴിയുമ്പൊ അതുമൊക്കെ ബോറടിച്ചു പോയി. എല്ലാം ബോറടിച്ചു പോവാണ് മനുഷ്യന്.

ഈ ബോറടിയ്ക്ക എന്ന് പറയണത് എന്താന്ന് വച്ചാൽ നമ്മൾടെ ഉള്ളിലുള്ള ഏതോ ഒരു ശക്തി സഹജമായി, നിസർഗ്ഗമായിട്ട് നേതി നേതി നേതി നേതി ന്ന് തള്ളണതാണേ. അതാണ് നമ്മളിൽ വിരസതയായി പ്രത്യക്ഷപ്പെടുന്നത്. പലതും ഇതാണോ? ഇവിടെയാണോ? അവിടെയാണോ? അവിടെയാണോ? അന്വേഷിച്ച്.. കുറേ കഴിയുമ്പൊ അത് പറയണൂ.. ഏയ് ഇതല്ലാ! തള്ളി കളഞ്ഞു.

സർവ്വ വികല്പസംഹാരി ആണ് ആ ശക്തി.

വികല്പ അസഹിഷ്ണു എന്നാണ് പറയുന്നത്.

അത് എന്തിനേയും തള്ളി കളയും. എപ്പൊ അന്യമായ സകലത്തിനെയും തള്ളി താൻ താനായിട്ട് ഇരിയ്ക്കണോ അതുവരെ ഈ ബോറടിയ്ക്ക എന്ന് പറയണ ഒരു പ്രക്രിയ തുടരും.

യോഗികൾക്ക്, ആത്മദർശികളായ യോഗികൾക്ക് മാത്രമേ ഈ ബോറടിയ്ക്കല് മാറി കിട്ടൊള്ളൂ. അല്ലെങ്കിൽ നമ്മള് ബോറടിയ്ക്കാതിരിയ്ക്കാൻ എന്തൊക്കെ ചെയ്താലും കുറേ കഴിഞ്ഞാൽ ബോറടിയ്ക്കും.

മനസ്സിന്റെ ഒരു ആവിർഭാവം, ഒരു അന്തരായശക്തിയാണ് ഈ ബോറടിയ്ക്കൽ എന്ന് പറയണത്. അത് ഇടയ്ക്ക് പൊന്തി വന്നിട്ട് നമ്മളോട് ഓരോ വസ്തുവെ ആയി തുപ്പി കളയാണ് അത്. ഏയ് ഇതല്ലാ! ഇതല്ലാന്നാണ്! അതാണ് 'അരനൊടി ആയിരമാണ്ട് പോലെ തോന്നും' എന്ന് പറഞ്ഞത്. കുറച്ച് നേരം കഴിയുമ്പഴേയ്ക്കും ബോറടിച്ചു! എല്ലാം ബോറടിച്ചു. പുതിയത് എന്തേങ്കിലും കിട്ടോ? എന്നാണ്.

ഏതൊന്നാണോ ബോറടിയ്ക്കാത്തത് അതിൽ കാലമില്ലാ. കാലമുണ്ടെങ്കിൽ ബോറടിയ്ക്കും. കാലമില്ലാത്തത്, ടൈം ഇല്ലാത്തത് ആണ് ബോറിടം ഇല്ലാത്തത്. കാലത്തിന്റെ interference ഉണ്ടെങ്കിൽ ബോറടിയ്ക്കും.

നവനവം ഇന്നലെ ഇന്നു നാളെ മറ്റേദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണി അളന്നിടുന്നതെല്ലാം ഭ്രമം
ഒരു ഭേദവുമില്ല അറിഞ്ഞിടേണം.

പുതിയത് പുതിയതായിട്ട്.. ഇന്നലെ, ഇന്ന്, നാളെ, നാളെ അത് വേണം, ഇതു വേണം, കഴിഞ്ഞ കാലം, വരാൻ പോവുന്ന കാലം… മനസ്സിന്റെ ചലനം ഒരു പെന്റുലം പോലെ, ഒരു ക്ലോക്കില് പെന്റുലം പോലെ… ((മനസ്സെപ്പോഴും ശ്രദ്ധിയ്ക്കുക കഴിഞ്ഞതിലേയ്ക്ക് പോവും വരാൻ പോണതിലേയ്ക്ക് പോവും. ഭൂതം ഭാവി, ഭൂതം ഭാവി…))

മനസ്സിന് നിക്കാനുള്ള ((മേയാനുള്ള)) രണ്ട് മേഖലകളാണ് ഭൂതകാലവും ഭാവി കാലവും. വർത്തമാനകാലം എന്ന് പറയണത് മനസ്സിന് അറിയില്ലാ. വർത്തമാനകാലം എന്ന് പറയണത് വ്യാകരണത്തിലേ ഉള്ളൂ. മനസ്സിന് പിടിയില്ലാ. ദാ ഇപ്പൊ എന്ന് പറയുമ്പഴേയ്ക്കും അത് അപ്പൊ ആയി.

ശ്രദ്ധിയ്ക്കണുണ്ടോ?
ഒന്ന് ശ്രദ്ധിച്ചു നോക്കൂ…

ഇപ്പൊ എന്ന് പറയുമ്പഴേയ്ക്കും മനസ്സ് വന്നു തൊടുമ്പഴേയ്ക്കും അത് പോയി. ഒരിക്കലും ഇപ്പൊ എന്നുള്ള കാലത്തിനെ മനസ്സിന് തൊടാൻ പറ്റില്ലാ. മനസ്സ് വന്നു തൊടണെങ്കിൽ തന്നെ അത് അപ്പൊ ആവണം.

((ഗുരുദേവൻ ഒന്ന് വിരൽഞൊടിയ്ക്കുന്നു)) ..പോയി! ല്ലേ?

മനസ്സിന് തൊടണെങ്കിൽ തന്നെ ഭൂതകാലം ആവണം. ഒരിയ്ക്കലും വർത്തമാനത്തിനെ മനസ്സിന് തൊടാൻ പറ്റില്ലാ.

പക്ഷേ.. ഭൂതകാലം ഭാവികാലം എന്ന് പറയണത് ഇല്ലാ. മനസ്സില് മാത്രേ ഉള്ളൂ നമ്മൾടെ അസ്തിത്വത്തില്, സത്തയില് അതിന് ഇരിപ്പില്ലാ. മനസ്സിലാവട്ടെ വർത്തമാനകാലം ഇല്ലാ. മനസ്സ് വെറും storage place ആണ്.

ഒരിക്കലും മനസ്സ് കൊണ്ട് സത്യത്തിനെ അറിയാൻ സാധിയ്ക്കില്ലെന്നുള്ളതിന് തെളിവ് എന്താന്ന് വച്ചാൽ വർത്തമാനകാലത്തിനെ തൊടാൻ മനസ്സിന് സാധിയ്ക്കില്ല. കഴിഞ്ഞു പോയ വർത്തമാനകാലമാണ് ഭൂതകാലം. വരാൻ പോണ വർത്തമാനകാലമാണ് ഭാവി കാലം. Recorded now is past, imaginary present is future or expected present. ഭാവി ഭാവനയിലുള്ളതാണ്. പ്രതീക്ഷയാണ്.

ഒരിയ്ക്കലും മനസ്സിന് സ്പർശിയ്ക്കാൻ സാധിയ്ക്കാത്തതാണ്. പക്ഷേ അനുഭവം എന്ന് പറയണത് വർത്തമാനകാലമാണ്. ഒന്ന് നോക്കൂ.. അനുഭവം എന്ന് പറയണത്! ഞാൻ ഒന്നിനെ അനുഭവിയ്ക്കുമ്പോ വർത്തമാനകാലത്തിലാണ് ആ അനുഭവം, ഒരിയ്ക്കലും ഭൂതകാലത്തില് ആർക്കും അനുഭവിയ്ക്കാൻ പറ്റില്ലാ. ഭാവികാലത്തില് ആർക്കും അനുഭവിയ്ക്കാൻ പറ്റില്ലാ.

ഇപ്പൊ തന്നെ നമ്മൾടെ മണ്ഡലത്തിനെ രണ്ടായി തിരിയ്ക്കാം. ഒന്ന് അനുഭവവും മറ്റേത് മനസ്സും.

നമ്മള് മനസ്സ് കൊണ്ട് അപ്പൊ സത്യത്തിനെ പിടിയ്ക്കാൻ പറ്റോ? പറ്റില്ലാ.
അനുഭവം കൊണ്ട് വേണം അനുഭവത്തിനെ പിടിയ്ക്കാൻ. മനസ്സ് വഴി വിട്ട് തരണം. നമ്മളോ മനസ്സ് കൊണ്ടാണ് അതിനെ പിടിയ്ക്കാൻ ശ്രമിയ്ക്കണത്. മനസ്സ് തൊടുമ്പഴേയ്ക്കും അത് പൊയ്പോവും.

വർത്തമാനം അനായാസം ഭജത് ബാഹ്യ ദിയാ ക്ഷണം
ഭൂതം ഭവിഷ്യത് അഭജത് യാതി ചിത്തം അചിത്തതാം

ഭൂതത്തിലേയ്ക്കും ഭാവിയിലേയ്ക്കും ചിത്തത്തിനെ പോവാൻ വിടാതെ വർത്തമാനം എന്ന് പറയുന്ന ക്ഷണത്തിനെ ശ്രദ്ധിച്ചാൽ ചിത്തവൃത്തി ഉദിയ്ക്കാനേ പറ്റില്ലാ. ചിത്തം അചിത്തമായിട്ട് തീരും എന്നാണ്.

ആ വർത്തമാനകാലം എന്ന് പറയണത് timelessness ആണ്. അതൊരു ടൈം അല്ലാ. അതിന് കണക്കിടാൻ പറ്റില്ലാ. അതില് ഖണ്ഡമില്ലാ. വർത്തമാനത്തില് മാത്രം ഇരുന്നാൽ ചിത്തവൃത്തികള് ഉദിയ്ക്കാൻ പറ്റില്ലാ. അതുകൊണ്ടാണ് ശ്രുതി പറഞ്ഞത് ;

ഇഹ ചേദവേദീദഥ സത്യമസ്തി
ന ചേദിഹാവേദീന്മഹതീ വിനഷ്ടിഃ

നിങ്ങള് കേട്ട് കൊണ്ടേ ഇരിയ്ക്കുമ്പൊ പിടിച്ചോളണം, ഇപ്പൊ പിടിയ്ക്കണം.. വീട്ടിൽ പോയിട്ട് പറ്റില്ലാ. Past ല് പറ്റില്ലാ. അതുകൊണ്ടാണ് ഇത് ഏറ്റവും എളുപ്പമാണെന്ന് പറയണത്, അതുകൊണ്ട് തന്നെയാണ് ഏറ്റവും വിഷമം എന്ന് പറയണതും.

മനസ്സ് കൊണ്ട് പിടിയ്ക്കാൻ പറ്റില്ലാ.. ബോധത്തിനെ ബോധം കൊണ്ടറിയണം. ചിത്തിനെ ചിത്ത് കൊണ്ടറിയണം. ആ ചിത്തിനെ കൊണ്ട് ചിത്തിനെ അറിയണതാണ് ഒരു സാമർത്ഥ്യം ഒരു കുശലത എന്ന് പറയണത്. ആ കുശലത നമ്മളിലൊക്കെ ഉണ്ട്. പക്ഷേ നമ്മള് മനസ്സിനും ബുദ്ധിയ്ക്കും അറിയണതിനും വികാരപ്പെടുന്നതിനും ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കണത് കൊണ്ടാണ് നമുക്ക് ആ ബോധത്തിനെ ബോധം കൊണ്ടറിയാന്നുള്ള മാർഗ്ഗം തെളിയാത്തത്.

എന്താന്ന് വച്ചാൽ നമ്മള് നമ്മൾടെ അഭിമാനത്തിനും നമ്മൾടെ വ്യക്തിത്വത്തിനും മനസ്സിനും ശരീരത്തിനും ഉപാധികൾക്കും വളരെ പ്രാമുഖ്യം കൊടുത്ത് ആ ഉപാധി കൊണ്ട് പാരമാർത്ഥിക വസ്തുവിനെ പിടിയ്ക്കാൻ ശ്രമിയ്ക്കയാണ്. അമാവാസി ദിവസം രാത്രി സൂര്യനെ കാണണം എന്ന് ശഠിയ്ക്കണ പോലെയാണത്!

സൂര്യനതാ പ്രകാശിയ്ക്കുന്നു!
എപ്പഴും ഉണ്ട്. സിദ്ധമാണ് എപ്പൊ വേണമെങ്കിലും. അത് നമുക്ക് സിദ്ധമാണ്. അതിനെ ശ്രദ്ധിച്ചാൽ അത് അനവരതം ഉണ്ട്. നിത്യനിരന്തരം… അഹമസ്മി! അസ്തി!

അസ്മി എന്ന് പറയുമ്പൊ പോലും ഒരു അഭിമാനം ഉണ്ടല്ലോ അവിടെ.

സത്താ ചിത് സുഖരൂപമസ്തി സതതം.

ആ ഉണ്ട് എന്നുള്ള അനുഭവം, അഹമസ്മി എന്നുള്ള അനുഭവം. ഞാൻ എന്നുള്ളതിന്റെ ഉണ്മയായ സ്വരൂപത്തിനെ തെളിഞ്ഞ ദൃഷ്ടി കൊണ്ട് കണ്ടാൽ അതിൽ ടൈം ഇല്ലാ. It is time less. അവിടെ കാലത്തിന്റെ കളിയില്ലാ. അതില് മനസ്സ് വരുമ്പോ കാലം വരും.

അതാണ് ഈ ധ്യാനിയ്ക്കുക എന്നൊക്കെ പറയണത് സാധനാ ((ഉപാസനാ)) ഘട്ടത്തില് helpful ആണ്. പക്ഷേ ജ്ഞാനത്തിന്റെ മണ്ഡലത്തിലേയ്ക്ക് വരുമ്പോ ധ്യാനിയ്ക്കുക എന്ന് പറയണത് തന്നെ ഒരു ബന്ധമായിട്ട് തീരും. എന്താന്ന് വച്ചാൽ.. ഞാൻ ഇപ്പൊ ധ്യാനിയ്ക്കാൻ ഇരിയ്ക്കണൂ, എഴുന്നേൽക്കാൻ പോണൂ എന്നൊക്കെ പറഞ്ഞ് അതിലൊരു വികല്പം ഖണ്ഡിച്ചു കൊണ്ടിരിയ്ക്കും ഈ സത്തയെ. അതുകൊണ്ടാണ് അവസാനം പറയണത് ;

അയമേവ ഹി തേ ബന്ധഃ
യത് സമാധിമനുതിഷ്ഠസി.

അഷ്ടാവക്രൻ പറഞ്ഞു ജനകന്റെ അടുത്ത്. നീ സമാധി ഇരിയ്ക്കാൻ വേണ്ടിയിട്ട് ശ്രമിയ്ക്കണുവല്ലോ ഇത് തന്നെ നിനക്ക് ബന്ധംന്നാണ്. എന്നുവച്ചാൽ ഈ ഒരു അഭിമാനത്തിനെ പോലും കർതൃത്വത്തിനെ അവിടേയും കൊണ്ട് വരാതെ സഹജമായിട്ട് അതില് ഇരിയ്ക്കുക.

ചുമ്മാ ഇരിയ്ക്കുക.

നിനക്ക് മനസ്സില്ലാ. ഉപാധികളില്ലാ. സർവ്വോപാധിവിമുക്തമായ പൂർണ്ണവസ്തു ആണ് നീ.

ധീരനായ് അമർന്നിടേണം.

അതാണ് ഞാൻ എന്ന് ഉറയ്ക്കുക.


              ((നൊച്ചൂർ ജി 🥰🙏))

  • Divya 

No comments: