*ഓം_എന്ന_മഹാമന്ത്രം*
ഓം ശബ്ദത്തിന്റെ ഉരുവിടല്‍ ശരീരത്തെ ഉന്മേഷഭരിതമാക്കുകയും മനസിനെ ശക്തമാക്കുകയും ആത്മാവിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ മന്ത്രങ്ങളിലും വച്ച് ശ്രേഷ്ഠമായ ഒന്നാണ് ഓം എന്നും എല്ലാ മന്ത്രങ്ങളുടേയും ആരംഭമാണതെന്നും പറയുന്നു.
'ഓം', 'അ', 'ഉ', 'മ' എന്ന മൂന്നു വര്‍ണ്ണങ്ങളുടെ ഗുണാത്മകവും ശബ്ദാകാരവുമായ അതിപാവനമായ പദസഞ്ചയമാണ് 'ഓം' എന്ന 'ഓംകാരം'.
മനസ്സിന്റെ സ്പന്ദനങ്ങളെ അനന്തമായ പ്രപഞ്ചസംബന്ധിയായി അന്തര്‍ലീനപ്പെടുത്തി വലിയ ശബ്ദത്തിലോ, നിശ്ശബ്ദതയിലോ പോലും ഉണര്‍ത്തി ഉത്തേജിപ്പിക്കുന്നതാണ് 'ഓം' എന്ന സ്പന്ദനം.
സ്വരമെന്നും വ്യഞ്ജനമെന്നും രണ്ട് രൂപം പ്രസ്തുതാക്ഷരങ്ങള്‍ക്കുണ്ടായി. അവ ചേരുമ്പോള്‍ പദവും പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ വാക്യങ്ങളുമുണ്ടായി. അവയുടെ രൂപമാണ് വേദം.
സകല വേദങ്ങളുടേയും വേദാന്തങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഒരേപോലെ പ്രതിധ്വനിക്കുന്നു. ആ ഒരു വാക്ക് അല്ലെങ്കില്‍ ഒരു ശബ്ദം ചെന്നെത്തുന്നത് മൂന്നു ഗുണങ്ങളിലേക്കാണ്.
സൃഷ്ടി, പരിപാലനം, നശീകരണം. ഓരോ മനുഷ്യനും 'ഓം' എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ മൂന്നു ഗുണങ്ങളുടെ ഒന്നിച്ചുള്ള സങ്കലന-ഫലമാണ് നേടുന്നത്. ഇത് സത്യം പറയാതിരിക്കാനുള്ള ഉദ്യമത്തില്‍ നിന്നും ഏതു മനുഷ്യനേയും പിന്തിരിപ്പിക്കും.
ഈശ്വരന്റേയും പ്രകൃതിയുടേയും സമൂലമായ ഒത്തുചേരല്‍. പ്രപഞ്ച സൃഷ്ടിയുടെ പരിണാമം, അതിന്റെ പിറവിയില്‍ ആദിമദ്ധ്യാന്ത അനന്തരൂപം കൊണ്ട മന്ത്രം ആണ് 'ഓം'.
'ഓം' എന്ന ശബ്ദം സര്‍വ്വ ശബ്ദങ്ങളുടേയും മാതാവാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. 'ഓം' എന്നത് 'പ്രണവാ സര്‍വ്വ വാങ്മയഃ' എന്ന പ്രമാണമായി വ്യക്തമാക്കുന്നു.
ശബ്ദാകാരവും ഗുണാത്മകവുമായ പ്രണവംഃ, 'കണ്ഠം, ഓഷ്ഠം, താലു, മൂര്‍ദ്ധാവ്, ദന്തം, നാസിക' എന്നീ അവയവങ്ങളിലൂടെ 'ഓം' ആയി രൂപാന്തരപ്പെടുന്നു. 'ഓം' എന്ന മന്ത്രധ്വനി കാലം, ദേശം, വംശം, ജാതി, മതങ്ങളിലൂടെ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു.
'ഓം' പ്രപഞ്ചത്തിന്റെ ആന്തരിക സംഗീതമാണെന്ന് വിശ്വസിക്കപ്പെടുന്നു. 'ഓം' ഒരു മന്ത്രവും പ്രാര്‍ത്ഥനയുമാണ്. 'ഓം' എന്ന സ്പന്ദനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ പ്രതിധ്വനിക്കുന്നു.
മനുഷ്യന്‍ പുറപ്പെടുവിക്കുന്ന എല്ലാ ശബ്ദങ്ങളുടേയും പ്രഭവകേന്ദ്രം 'ഓം' ആണെന്ന് ഉപനിഷത്തുക്കള്‍ വിശദീകരിക്കുന്നു. കണ്ഠത്തില്‍നിന്നും ആരംഭിക്കുന്ന 'അ' താലുവിലൂടെ, നാവിലൂടെ സഞ്ചരിച്ച് അധരോഷ്ഠങ്ങളില്‍ അവസാനിക്കുന്നു. നിശ്വാസത്തിലൂടെ ഓം പുറത്തുവരുന്നു.
മാണ്ഡൂക്യോപനിഷത് ഓം ശബ്ദത്തെ യോഗാത്മകമായ പ്രപഞ്ചാക്ഷരമായി വിശദീകരിക്കുന്നു. 'ഓം'-ല്‍ മൂന്നു സ്വനിമങ്ങള്‍ കലര്‍ന്നിട്ടുണ്ട്. അ (വൈശ്യവാനര), ഉ (ഹിരണ്യഗര്‍ഭ) 'മ്' (ഈശ്വര). ഇവ സൃഷ്ടി (ആരംഭത്തേയും) സ്ഥിതി (നിലനില്പ്പ്/ദൈര്‍ഘ്യ) സംഹാരം (അവസാനം) ഇവയേയും പ്രതിനിധീകരിക്കുന്നു. ഇത് ബ്രഹ്മാ-വിഷ്ണു-മഹേശ്വര തത്വത്തില്‍ അധിഷ്ഠിതമാണ്.
'ഓം'-ബ്രഹ്മവാചകം: അകാരം-മഹാവിഷ്ണു, ഉകാരം-ബ്രഹ്മാവ്, മ്കാരം-ശിവന്‍. അര്‍ദ്ധമാത്ര: ഗുണാതീതം-പരാശക്തി: അനുഭവവാക്യം, ജാഗ്രത്, സ്വപ്ന, സുഷുപ്തി, തുരീയം എന്നീ നാല് അവസ്ഥകള്‍- സമന്വയിക്കപ്പെട്ടിരിക്കുന്നു.
'അ' എന്ന അക്ഷരം നമ്മുടെ മണിപൂരചക്രയിലും അവിടെനിന്ന് പുരോഗമിച്ച് 'ഉ' അല്ലെങ്കില്‍ 'ഒ' ഹൃദയത്തില്‍ കണ്ഠമധ്യത്തിലും, അനാഹത, വിശുദ്ധചക്രങ്ങളില്‍ എത്തി 'മ' ശബ്ദത്തില്‍ അവസാനിക്കുന്നു. ഇത് മസ്തിഷ്‌ക്കത്തിലെ ഉന്നത കേന്ദ്രങ്ങളായ അജ്‌ന, സഹസ്രാരചക്ര എന്നിവയെ പ്രകമ്പനം കൊള്ളിക്കുന്നു.
'ഓം' ശബ്ദത്തിന്റെ ഉരുവിടല്‍ ശരീരത്തെ ഉന്മേഷഭരിതമാക്കുകയും മനസിനെ ശക്തമാക്കുകയും ആത്മാവിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ മന്ത്രങ്ങളിലും വച്ച് ശ്രേഷ്ഠമായ ഒന്നാണ് 'ഓം' എന്നും എല്ലാ മന്ത്രങ്ങളുടേയും ആരംഭമാണതെന്നും പറയുന്നു.
ഓം മന്ത്രത്തിന്റെ ആവര്‍ത്തിച്ചുള്ള ഉരുവിടല്‍ മാനസികമായും വൈകാരികവുമായ ശാന്തത നല്‍കുന്നു. അതോടൊപ്പം എല്ലാ തടസ്സങ്ങളേയും പ്രയാസങ്ങളേയും അതിജീവിക്കുവാനും സഹായിക്കുന്നു.
തന്മാത്രാഘടനയെ പുനഃക്രമീകരിക്കുവാന്‍ 'ഓം' ശബ്ദത്തിന് പ്രാവീണ്യമുണ്ട്. ബോധത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാനും ഉണര്‍ത്തുവാനും ഇത് ഉപയോഗിക്കുന്നു.
ആന്തരികമായ ശക്തികേന്ദ്രങ്ങളെ പ്രാപഞ്ചികശക്തിയായി ഉയര്‍ത്തി സംവാഹനം ചെയ്യുന്നു. ഇവയെ ചക്രങ്ങളായി വിളിക്കപ്പെടുന്നു. നമ്മുടെ ബോധത്തിന്റെ ചലനമായും നിലകൊള്ളുന്നു.
ഈ ശബ്ദം പുരോഗമിക്കുന്നതിലൂടെ ഭൗതികലോകത്തുനിന്ന് ആന്തരിക ലോകത്തിലേക്ക് നാം മാനസികമായും ശാരീരികമായും വൈകാരികമായും എത്തിപ്പെടുന്നു. 'ഓം' ശബ്ദത്തിന്റെ പരമാവധി പ്രയോജനം ലഭിക്കുവാന്‍ ദിവസവും 108 പ്രാവശ്യം അല്ലെങ്കില്‍ മുപ്പത് മിനിട്ട് ഉരുവിടുകയാണ് വേണ്ടത്.
ആദ്യ പത്തു മിനിട്ട് ഉച്ചത്തിലും അടുത്ത പത്തു മിനിട്ട് പതുക്കെയും അതിനുശേഷം മനസ്സില്‍ മാത്രം ആവര്‍ത്തിക്കുകയും ചെയ്യുക. അടുത്ത പത്തുമിനിട്ട് ചെവി അടച്ചുവയ്ക്കുക.
ഭാരതീയ സംസ്‌കാരമനുസരിച്ച് 'ഒന്ന്' (1) എന്നത് ആത്യന്തിക സത്യത്തിനായും 'പൂജ്യം) (0) എന്നത് പൂര്‍ണതയ്ക്കുവേണ്ടിയും എട്ട് (8) എന്നത് അലൗകികമായ ചലനത്തിനുവേണ്ടിയും

No comments:
Post a Comment