Thursday, April 30, 2020

[01/05, 08:17] Bhattathiry: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 14*

സർവഗ: സർവവിദ്ഭാനുർ
വിഷ്വക്സേനോ ജനാർദന:
വേദോ വേദവിദവ്യങ്‌ഗോ
വേദാംഗോ വേദവിത്‌ കവി:

*അർത്ഥം*
123) സർവഗ: - സർവ്വവ്യാപി
124) സർവവിദ്ഭാനു: - എല്ലാം അറിയുന്ന ബോധസ്വരൂപൻ
125) വിഷ്വക്സേന: - നാലുപാടും ഓടുന്ന സേനയോടു കൂടിയവൻ ( എല്ലാ അസുരസൈന്യങ്ങളേയും തുരത്തുന്നവൻ )
 126) ജനാർദന: - ജനങ്ങളുടെ സന്താപത്തെ നശിപ്പിക്കുന്നവൻ
127) വേദ: - (ആത്മീയ പ്രകാശത്തെ തരുന്ന) വേദസ്വരൂപൻ
128) വേദവിത്‌ - വേദത്തേയും വേദാർത്ഥത്തേയും അറിയുന്നവൻ
129) അവ്യംഗ: - യതൊരു വ്യംഗവം (കോട്ടവും) ഇല്ലാത്തവൻ (പരിപൂർണ്ണൻ)
130) വേദാംഗ: - വേദങ്ങൾ ആകുന്ന അംഗങ്ങളോട്‌ കൂടിയവൻ
131) വേദവിത് - വേദത്തെതന്നെ സദാ വിചാരിക്കുന്നവൻ
‌ 132) കവി: - ക്രാന്തദർശി (ക്രാന്തമായ - വ്യാപതമായ, ദർശിത്വം ഗ്രാഹകശക്തി ഉള്ളവൻ)
[01/05, 08:17] Bhattathiry: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 13*

രുദ്രോ ബഹുശിരാ ബഭ്രുർ-
വിശ്വയോനി: ശുചിശ്രവാ:
അമൃത: ശാശ്വത: സ്ഥാണുർ-
വരാരോഹോ മഹാതപാ:

*അർത്ഥം*
114) രുദ്ര: - പ്രജകളുടെ ദു:ഖത്തെ അകറ്റുന്നവൻ
115) ബഹുശിരാ: - അനേകം ശിരസ്സുകളോട്‌ കൂടിയവൻ
 116) ബഭ്രു: - പ്രപഞ്ചത്തെ നിലനിർത്തുന്നവൻ
117) വിശ്വയോനി: - വിശ്വത്തിനു ഉത്ഭവസ്ഥാനം ആയിട്ടുള്ളവൻ
118) ശുചിശ്രവാ: - പവിത്രങ്ങളായ അനേകം നാമങ്ങളോടുകൂടിയവൻ
119) അമൃത: - മരണമില്ലാത്തവൻ
120) ശാശ്വത: സ്ഥാണു: - നിത്യനും സ്ഥിരനുമായവൻ
121) വരാരോഹ: - ശ്രേഷ്ഠമായ ആരോഹം (മടിത്തട്ട്‌ - ലക്ഷ്യസ്ഥാനം) ഉള്ളവൻ
 122) മഹാതപാ: - മഹത്തായ തപസ്സോടുകൂടിയവൻ ( തപസ്സ്‌ ജ്ഞാനം ഐശ്വര്യം പ്രതാപം )
[01/05, 08:17] Bhattathiry: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 15*

ലോകാധ്യക്ഷ: സുരാധ്യക്ഷോ
ധർമാധ്യക്ഷ: കൃതാകൃത:
ചതുരാത്മാ ചതുർവ്യുഹ-
ശ്ചതുർദംഷ്ട്രശ്ചതുർഭുജ:

*അർത്ഥം*
133) ലോകാധ്യക്ഷ: - എല്ലാ ലോകങ്ങൾകും സാക്ഷിയായിരിയ്ക്കുന്നവൻ
 134) സുരാധ്യക്ഷ: - ദേവന്മാരുടെ നാഥൻ
135) ധർമാധ്യക്ഷ: - ധർമ്മാധർമ്മങ്ങളെ തിരിച്ചറിയുന്നവൻ
136) കൃതാകൃത: - കൃതം(കാര്യം) അകൃതം(കാരണം) രണ്ടുമായിരിക്കുന്നവൻ (പ്രപഞ്ചസ്വരൂപനും, പ്രപഞ്ചകാരണവുമായിരിക്കുന്നവൻ)
137) ചതുരാത്മാ - നാലു ആത്മാക്കൾ (വിഭൂതികൾ) ഉള്ളവൻ
സൃഷ്ടിക്ക്‌ ബ്രഹ്മാവ്‌, പ്രജാപതി, കാലം, പ്രജകൾ,
സ്ഥിതിയ്ക്ക്‌ വിഷ്ണു, മനു, കാലം, പ്രജകൾ,
സംഹാരത്തിനു രുദ്രൻ, യമൻ, കാലം, പ്രജകൾ,
138) ചതുർവ്യുഹ: - നാലുമൂർത്തി സ്വരൂപങ്ങളോട്‌ കൂടിയവൻ (വിഷ്ണു) (വാസുദേവൻ, സങ്കർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ)
139) ചതുർദംഷ്ട്ര: - നാലു ദംഷ്ട്രങ്ങളൂള്ളവൻ ( വരാഹം, നരസിംഹം, ഐരാവതം )
140) ചതുർഭുജ: - നാലു ഭുജങ്ങളുള്ളവൻ ശംഖ്‌ (ആഹ്വാനം) ഗദാ (പ്രഹരം) ചക്രം (സംസാരനാശം) പത്മം(ഭഗം) അഥവാ ശംഖ്‌ (ബുദ്ധി) ഗദാ (അഹങ്കാരം) ചക്രം (മനസ്സ്‌) പത്മം (ചിത്തം)
[01/05, 08:17] Bhattathiry: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 16*

ഭ്രാജിഷണൂർ ഭോജനം ഭോക്താ
സഹിഷ്ണുർജഗദാദിജ:
അനഘോവിജയോ ജേതാ
വിശ്വയോനി: പുനർവസു:

*അർത്ഥം*
141) ഭ്രാജിഷണൂ: - പ്രകാശസ്വരൂപൻ
 142) ഭോജനം - മായാസ്വരൂപൻ
143) ഭോക്താ - മായയെ ഭുജിക്കുന്നവൻ
144) സഹിഷ്ണു: - ഭക്തന്മാരുടെ കുറ്റങ്ങളെ ക്ഷമിക്കുന്നവൻ
145) ജഗദാദിജ: - പ്രപഞ്ചസൃഷ്ടിയുടെ ആദിയിൽ ജനിച്ചവൻ (ഹിരണ്യഗർഭൻ)
146) അനഘ: - പാപരഹിതൻ
147) വിജയ: - (ജ്ഞാന വൈരാഗ്യാദികളാൽ പ്രപഞ്ചത്തെ) ജയിച്ചവൻ
148) ജേതാ - (എപ്പോഴും എല്ലാവരേയും) ജയിയ്ക്കുന്നവൻ
149) വിശ്വയോനി: - പ്രപഞ്ചത്തിന്റെ ഉത്ഭവസ്ഥാനം

No comments: