🌹 *രാവണന് കിട്ടിയ ചില ശാപങ്ങൾ*🌹
*************************
*പല വിധ ഗുണങ്ങളും ഉണ്ടായിരുന്നെങ്കിലും സ്ത്രീജിതനായിരുന്നു രാവണൻ . അമരത്വത്തിന് വേണ്ടി ബ്രഹ്മാവിനെ തപസ് ചെയ്തു. ആയിരം വർഷങ്ങൾ കഴിഞ്ഞിട്ടും ഭഗവാൻ പ്രത്യക്ഷനായില്ല. രാവണൻ തന്റെ ഓരോ ശിരസ്സുകളും വെട്ടിയെടുത്ത് അഗ്നിയിൽ ഹോമിച്ചു കൊണ്ട് തപസ് തുടർന്നു. അവസാനം പത്താമത്തെ ശിരസ്സും ഹോമിക്കാനാഞ്ഞപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷനായി. അമരത്വം നൽകാനാവില്ല എന്ന ബ്രഹ്മവാക്യം കേട്ട് എങ്കിൽ ഒരു മർത്യന്റെ കൈകളാൽ മാത്രമേ തനിക്ക് മരണം സംഭവിക്കാവൂ എന്ന് വരം വാങ്ങി.*
*വരബലത്താൽ അഹങ്കാരിയായ രാവണൻ ദേവകളെയും മാമുനിമാരെയും ഉപദ്രവിച്ച് വന്നിരുന്നു. തനിക്ക് ഇഷ്ടമുള്ള സ്ത്രീകളെയെല്ലാം സ്വന്തമാക്കി. തന്റെ പ്രവൃത്തിമൂലം ഒരു പാട് ശാപങ്ങളും രാവണന് ലഭിക്കുകയുണ്ടായി.*
*വേദവതി യുടെ ശാപം നമ്മൾ വായിച്ചു കഴിഞ്ഞു. രാവണന് കിട്ടിയ മറ്റു ചില ശാപങ്ങൾ കൂടി നോക്കാം.*
*1 - തപസ്സിനാൽ ശക്തനായ രാവണൻ അയോധ്യയിലെ രാജാവും രാമന്റെ പുർവികനുമായ അനാരണ്യനെ വധിച്ചു. മരണസമയത്തു അനാരണ്യൻ "നീ എന്റെ വംശത്തിലെ ഒരു രാജകുമാരനാൽ വധിക്കപ്പെടും" എന്ന് രാവണനെ ശപിച്ചു.*
*2 - ഒരിക്കൽ ദേവന്മാരുമായുള്ള യുദ്ധത്തിൽ ശംബരസുരനെ സഹായിക്കാൻ രാവണൻ യുദ്ധത്തിനെത്തി. ഇന്ദ്രനെ സഹായിക്കാൻ രാമന്റെ പിതാവായ ദശരഥൻ കൈകേയി എന്ന ഭാര്യയുമായി എത്തി. യുദ്ധത്തിൽ ശംബരസുരനെ ദശരഥൻ വധിച്ചു. കുപിതനായ രാവണൻ ദശരഥനെ മുറിവേല്പിക്കുകയും അപമാനിക്കുകയും ചെയ്തു. അപ്പോൾ ദശരഥ പുത്രനാൽ നിന്റെ അന്ത്യം ഉണ്ടാകുമെന്നു കൈകേയി ശപിച്ചു.*
*3 - ജ്യേഷ്ഠനായ കുബെരനിൽ നിന്നും രാവണൻ ലങ്ക തട്ടിയെടുത്തു. വീണ്ടും പല തരം ഉപദ്രവം തുടങ്ങിയപ്പോൾ വൈശ്രവണൻ അനുജനായ രാവണനെ ഉപദേശിക്കുവാൻ ദൂതനെ പറഞ്ഞയച്ചു.*
*തപസ്സു കൊണ്ട് കിട്ടിയ ശക്തിയിൽ അഹങ്കരിക്കരുതെന്ന ദൂതന്റെ വാക്യം കേട്ട് കോപം കൊണ്ട് രാവണൻ ദൂതനെ വധിച്ചു. ദൂതനെ കൊന്നത് കോണ്ട് ഒരു ദൂതനാൽ ആപത്തു വരും എന്ന വൈശ്രവണ ശാപം കിട്ടി.(ഹനുമാൻ എന്ന ദൂതനാൽ ലങ്കാദഹനം നടന്നു ).*
*4- ഒരിക്കൽ ആകാശമാർഗേ പോകുന്ന വഴിയിൽ കൈലാസത്തിന് മുകളിൽ എത്തിയപ്പോൾ പുഷ്പക വിമാനം നിന്നു പോയി . കാരണം അറിയാതെ നിന്നപ്പോൾ നന്ദികേശൻ ഒരു വാനരന്റെ രൂപത്തിൽ ചെന്ന് " ശ്രീ പരമേശ്വരൻ നൃത്തമാടുന്ന പ്രദേശം ആണിത്.ഇവിടെ ആരും വരുവാൻ പാടില്ല,നീ വന്ന വഴിയെ മടങ്ങി പോവുകയാണ് നല്ലത്" എന്നുപദേശിച്ചു. കേവലം ഒരു കുരങ്ങൻ എന്നെ ഉപദേശികുന്നുവോ എന്ന് പറഞ്ഞു രാവണൻ നന്ദികേശനെ കളിയാക്കി."വാനരൻ എന്ന് വിളിച്ച് അപമാനിച്ചത് കൊണ്ട് നിനക്ക് വനരന്മാരൽ കുലനാശം വരും"എന്ന് നന്ദിയും രാവണനെ ശപിച്ചു.*
*5 - ഒരിക്കൽ രാവണൻ യുദ്ധത്തിനു പോകുന്ന വഴി അളകപുരിക്ക് സമീപം വിശ്രമിക്കുമ്പോൾ രാത്രിയിൽ സർവ്വാഭരണ വിഭൂഷിതയായി സുന്ദരിയായ രംഭയെ കാണുകയും,ഒപ്പം കഴിയുവാൻ ആവശ്യപെടുകയും ചെയ്തു.ഭയന്നു പോയ അപ്സരസ്സ് " ഞാൻ അങ്ങയുടെ ജ്യേഷ്ഠനായ കുബേരന്റെ പുത്രനായ നളകുബെരന്റെ ഭാര്യയായ രംഭയാണ്. ഞാൻ അങ്ങയുടെ പുത്രിയായി വരും.എന്നെ ദയവായി ഉപദ്രവിക്കാതെ തിരിച്ചയയ്ക്കണം" എന്ന് കരഞ്ഞപേക്ഷിച്ചു.രാവണൻ അവളെ ബലാല്ക്കാരം ചെയ്തു.*
*ഭയന്ന രംഭ തന്റെ ഭർത്താവിനോട് സർവ കാര്യവും പറഞ്ഞു.അത് കേട്ട് കോപിഷ്ടനായ നളകുബെരൻ "ഇനി മേലിൽ ഇഷ്ടമില്ലാത്ത ഒരു സ്ത്രീയെ നീ ഉപദ്രവിച്ചാൽ ആ നിമിഷം നിന്റെ തല ഏഴായി നുറുങ്ങി പോകും."എന്ന് ശപിച്ചു.അന്ന് മുതൽ രാവണൻ തന്നെ ഇഷ്ടമില്ലാത്ത സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തി.*
*(ഈ ശാപം ഭയന്നാണ് സീതയെ രാവണൻ തൊടാതെ ഇരുന്നത്).*
*6 അഗ്നിദേവന്‍:*
*ഒരിക്കല്‍ അഗ്നിയുടെ ഭാര്യ സ്വാഹാദേവിയെ* *അഗ്നിയുടെ മുന്നില്‍വച്ച് രാവണന്‍* *മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. നിന്റെ ഭാര്യയെ നിന്റെ മുന്നില്‍വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നത് നീ കാണും,* *എന്നായിരുന്നു അഗ്നിയുടെ ശാപം. (അംഗദൻ നികുംഭിലയിൽ വച്ച് മണ്ഡോദരിയെ അപമാനിക്കാൻ ശ്രമിച്ചു.)*
*7 ബൃഹസ്പതി:*
*ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രി സുലേഖാദേവിയെയും രാവണന്‍ വെറുതെവിട്ടില്ല. കാമ ബാണമേറ്റുമദിക്കുന്ന നീ രാമബാണമേറ്റു മരിക്കും എന്ന് ബൃഹസ്പതിയും ശപിച്ചു.*
*അദ്ധ്യാത്മരാമയണം യുദ്ധകാണ്ഠത്തിൽ ഇങ്ങനെ പറയുന്നു:-*
*രാത്രിഞ്ചരേന്ദ്രനും ഭൃത്യജനത്തൊടു പേർത്തും നിജാർത്തികളോർത്തു ചൊല്ലീടിനാൻ:-*
*“നമ്മുടെ വീര്യ ബലങ്ങളും കീർത്തിയും നന്മയുമർത്ഥപുരുഷകാരാദിയും നഷ്ടമായ് വന്നിതൊടുങ്ങി സുകൃതവുംകഷ്ടകാലം നമുക്കാഗതം നിശ്ചയം*
*വേധാവു താനുമനാരണ്യ ഭൂപനും വേദവതിയും മഹാനന്ദികേശനും രംഭയും പിന്നെ നളകൂബരാദിയും ജംഭാരിമുമ്പാം നിലിമ്പവരന്മാരും കുംഭോൽഭവാദികളായ മുനികളും ശംഭുപ്രണയിനിയാകിയ ദേവിയും പുഷ്ടതപോബലം പൂണ്ടു പാതിവ്രത്യ- നിഷ്ഠയോടെ മരുവുന്ന സതികളും സത്യമായ് ചൊല്ലിയ ശാപവചസ്സുകൾ മിഥ്യയായ് വന്നു കൂടായെന്നു നിർണ്ണയം ചിന്തിച്ചു കാണ്മിൻ നമുക്കിനിയും പുന- രെന്തോന്നു നല്ലൂ, ജയിച്ചു കൊൾവാനഹോ!!*
*സീതാദേവിയെ തട്ടിയെടുത്ത് ലങ്കയിൽ എത്തിച്ചതോടെ രാവണന് കിട്ടിയ ശാപങ്ങൾ എല്ലാം പൂർണ്ണമായി. വിധിഹിതം തടയുവാൻ ബ്രഹ്മാവിന് പോലുമാവില്ലല്ലോ!!*
*ഹരേ രാമ!!*

No comments:
Post a Comment