Saturday, October 11, 2025

അടുക്കള തിരികെ പിടിച്ചാൽ തന്നെ ആശുപത്രിയിൽ കൊടുക്കുന്ന പൈസ ഏറെ ലാഭിക്കാം. ഏറ്റവും വിലകുറഞ്ഞ എണ്ണയും, നെയ്യും, എക്സ്പയറി ഡേറ്റ് കഴിഞ്ഞ മറ്റ്‌ സാധനങ്ങളും ഉപയോഗിച്ച് വല്ല ബംഗാളിയും ഉണ്ടാക്കുന്ന വൃത്തിഹീനമായ ഭക്ഷണമാണോ നമ്മൾ കഴിക്കേണ്ടത് ? നിശ്ശബ്ദമായ അടുക്കള - അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കൊരു സാംസ്കാരിക മുന്നറിയിപ്പ്.. അടുക്കള നിശ്ശബ്ദമാകുമ്പോൾ, കുടുംബം ശിഥിലമായിത്തുടങ്ങുന്നു.. ഒരു നിശ്ശബ്ദമായ അടുക്കളയ്ക്ക് ഒരു രാജ്യത്തിൻ്റെ ഭാവി മാറ്റാൻ കഴിയുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അമേരിക്കയിൽ അത് സംഭവിച്ചു.. നമ്മൾ കൃത്യസമയത്ത് ഈ പാഠം പഠിച്ചില്ലെങ്കിൽ അത് ഇന്ത്യയിലും സംഭവിക്കാം. 1970-കളിൽ അമേരിക്ക എങ്ങനെയായിരുന്നു.. മുത്തശ്ശന്മാർ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർ ഒരുമിച്ച് താമസിച്ചു. എല്ലാ വൈകുന്നേരവും, കുടുംബങ്ങൾ ഡൈനിംഗ് ടേബിളിൽ കൂടിയിരുന്ന് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചു. ഭക്ഷണം വെറും പോഷണം മാത്രമല്ലായിരുന്നു, അതൊരു ബന്ധത്തിൻ്റെയും പങ്കുവെച്ച മൂല്യങ്ങളുടെയും ഉറവിടമായിരുന്നു. 1980 കൾ മുതൽ: യു.എസ്.എയിലെ സാംസ്കാരിക മാറ്റം ഫാസ്റ്റ് ഫുഡ്, ടേക്ക്-എവേകൾ, റെസ്റ്റോറൻ്റ് സംസ്കാരം എന്നിവയുടെ വളർച്ച വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന് പകരമായി. മാതാപിതാക്കൾ ജോലിയും പണമുണ്ടാക്കലുമായി തിരക്കിലായി; കുട്ടികൾ പിസ്സ, ബർഗറുകൾ, ഒപ്പം സംസ്കരിച്ച ഭക്ഷണങ്ങളിലേക്കും തിരിഞ്ഞു. മുത്തശ്ശന്മാരുടെ ശബ്ദങ്ങൾ കേൾക്കാതെയായി, കുടുംബബന്ധങ്ങൾ ദുർബലമായി. വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു: "നിങ്ങളുടെ അടുക്കള കോർപ്പറേറ്റുകൾക്കും, കുടുംബ പരിചരണം സർക്കാരുകൾക്കും കൈമാറിയാൽ, കുടുംബങ്ങൾ ശിഥിലമാകും." ആരും ശ്രദ്ധിച്ചില്ല—പ്രവചനങ്ങൾ യാഥാർത്ഥ്യമായി. 1971-ൽ, 71% അമേരിക്കൻ വീടുകളിലും പരമ്പരാഗത കുടുംബങ്ങൾ (മാതാപിതാക്കളും കുട്ടികളും) ഉണ്ടായിരുന്നു. ഇന്ന്, അത് വെറും 20% മാത്രമാണ്. എന്താണ് ബാക്കിയായത്? വൃദ്ധസദനങ്ങളിലെ മുതിർന്നവർ, ഒറ്റയ്ക്ക് വാടക ഫ്ലാറ്റുകളിൽ താമസിക്കുന്ന യുവാക്കൾ, തകരുന്ന വിവാഹങ്ങൾ, ഏകാന്തതയോട് പോരാടുന്ന കുട്ടികൾ... യു.എസിലെ വിവാഹമോചന നിരക്കുകൾ... ആദ്യ വിവാഹങ്ങളിൽ 50% രണ്ടാം വിവാഹങ്ങളിൽ 67% മൂന്നാം വിവാഹങ്ങളിൽ 74% ഇത് വെറുമൊരു യാദൃച്ഛികതയല്ല. ഒരു നിശ്ശബ്ദമായ അടുക്കളയുടെ വിലയാണിത്... വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിൽ കലോറികളേക്കാൾ കൂടുതൽ എന്തൊക്കെയോ ഉണ്ട്. മാതാപിതാക്കളുടെ സ്നേഹം, ഒരു മുത്തശ്ശൻ്റെ അറിവ്, ഒരു മുത്തശ്ശിയുടെ കഥകൾ, പങ്കുവെച്ച ഭക്ഷണ സമയങ്ങളുടെ മാന്ത്രികതയും... എന്നാൽ ഇപ്പോൾ, ഭക്ഷണം വരുന്നത് സ്വിഗ്ഗിയിൽ നിന്നും സൊമാറ്റോയിൽ നിന്നുമാണ്. അടുക്കള ഇല്ലാതാവുന്നു. വീട് വെറുമൊരു കെട്ടിടമായി മാറുന്നു. കുടുംബമാകുന്നില്ല. യു.എസിലെ ഫാസ്റ്റ് ഫുഡ് ആസക്തി അമിതവണ്ണം, പ്രമേഹം, ഹൃദയ രോഗങ്ങൾ എന്നിവയിലേക്ക് നയിച്ചു.. തടയാൻ കഴിയുന്ന ഈ തകർച്ചയിൽ ആരോഗ്യ വ്യവസായം തഴച്ചുവളരുന്നു. ഇനിയും വൈകിയിട്ടില്ല.. നമുക്കിപ്പോഴും നമ്മുടെ അടുക്കളകളെ തിരിച്ചുപിടിക്കാൻ കഴിയും.. ജാപ്പാൻകാർ ഇപ്പോഴും ഒരുമിച്ച് പാചകം ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു... അവർ ഏറ്റവും കൂടുതൽ കാലം ജീവിക്കുകയും ചെയ്യുന്നു. മെഡിറ്ററേനിയൻ സംസ്കാരങ്ങളിൽ, ഭക്ഷണം പവിത്രമാണ്, അതുപോലെ ബന്ധങ്ങളും. ഇന്ത്യക്കുള്ള മുന്നറിയിപ്പ്... മെട്രോകളിൽ ക്ലൗഡ് കിച്ചണുകളിൽ നിന്നാണ് ഫാസ്റ്റ് ഫുഡ് ഓർഡർ ചെയ്യുന്നത്. ദയവായി അടുക്കള ഇല്ലാതാക്കാൻ അനുവദിക്കരുത്. പുറത്തുനിന്നുള്ള ഭക്ഷണത്തോടുള്ള വർദ്ധിച്ച ആശ്രിതത്വം ഒഴിവാക്കണം. കുടുംബത്തോടൊപ്പമുള്ള ഭക്ഷണ സമയം കുറയുന്നു. ഏകാന്തതയും ആരോഗ്യപ്രശ്നങ്ങളും വർദ്ധിക്കുന്നു... നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും..? നിങ്ങളുടെ അടുക്കളയിലെ സ്റ്റൗ വീണ്ടും കത്തിക്കുക. എന്തെങ്കിലും ഒന്ന് പാചകം ചെയ്യുക. നിങ്ങളുടെ കുടുംബത്തെ അത്താഴ മേശയിലേക്ക് വിളിക്കുക. കാരണം, കിടപ്പുമുറികൾ വീടുണ്ടാക്കുന്നു. എന്നാൽ അടുക്കളകളാണ് കുടുംബമുണ്ടാക്കുന്നത്. നിങ്ങൾക്ക് ഒരു വീട് ഉണ്ടാക്കണോ, അതോ ഒരു ലോഡ്ജ് നടത്തണോ? തീരുമാനം നിങ്ങളുടേതാണ്...! ആഹാരമാണ് ഔഷധം... (Copied, translated and modified by ഷിബി പി.കെ. ) #information #notes from #usamalayalee #recovery of #our #kitchen #america #india

No comments: