Saturday, October 18, 2025

പഞ്ചീകരണം

പഞ്ചീകരണം പഞ്ചീകരണം പഞ്ചദശയിൽ നിന്ന്‌ - പഞ്ചമഹാഭൂതങ്ങളില്‍ ഓരോന്നിനേയും രണ്ടായി വിഭജിക്കുക, അതില്‍ ഒരു പകുതി പിന്നേയും നാലായി വിഭജിക്കുക, ഭാഗിക്കാതെ വച്ചിരിക്കുന്ന പകുതിയോട്‌ മറ്റ്‌ നാല്‌ ഭൂതങ്ങളുടേയും പകുതി നാലായി ഭാഗിച്ചതില്‍ നിന്ന്‌ ഓരോ ഭാഗവും ചേര്‍ക്കുക. ഇങ്ങിനെ എല്ലാ ഭൂതങ്ങളും അവനവന്റേതായ പകുതിയും മറ്റ്‌ നാല്‌ ഭൂതങ്ങളില്‍ നിന്നും കൂടിയുള്ള പകുതിയും കൂടിയാല്‍ സ്ഥൂലാകാശവും സ്ഥൂലവായുവും സ്ഥൂലാഗ്നിയും സ്ഥൂല ജലവും സ്ഥൂലഭൂമിയും ആയി തീരുന്നു. ഇതിന്നാണ്‌ പഞ്ചീകരണം എന്ന്‌ പറയുന്നത്‌. അപ്പോള്‍ എല്ലാ ഭൂതങ്ങളും അന്യോന്യം ചേര്‍ന്നിരിക്കുമ്പോള്‍ ആനുപാദിക ക്രമത്തിനുസരിച്ചു ഭൂതഗുണങ്ങളും അന്യോന്യം ചേര്‍ന്നിരിക്കുമെന്ന്‌ മനസ്സിലാക്കേണ്ടതാണ്‌. ഭൂമി, ജലം, വായു, അഗ്നി ഇവയ്‌ക്ക്‌ ക്രമത്തില്‍ ഖരത (കഠിനത), ദ്രവത, ചലത്വം (അസ്ഥിരത), ഉഷ്‌ണം എന്നീ ലക്ഷണങ്ങള്‍ കാണുന്നതാണ്‌. യാതൊരു വിധ തടസ്സവും ഇല്ലാതിരിക്കുകയും സ്‌പര്‍ശിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത്‌ ആകാശത്തിന്റെ ലക്ഷണമാകുന്നു. മേല്‍പറഞ്ഞ എല്ലാ ലക്ഷണങ്ങളും സ്‌പര്‍ശനേന്ദ്രിയ ദ്വാരാ അറിയുന്ന താകുന്നു. എന്നാല്‍ സ്‌പര്‍ശവും അസ്‌പര്‍ശവും സ്‌പര്‍ശനേന്ദ്രിയ ദ്വാരാ തന്നെ അറിയേണ്ടതാകുന്നു. ഇവിടെ ഖരാദി എല്ലാ ലക്ഷണങ്ങളും സ്‌പര്‍ശനേന്ദ്രിയ ദ്വാരാ അറിയാന്‍ കഴിയും എന്ന്‌ പറഞ്ഞിരിക്കുന്നു. എന്നാല്‍ ആകാശത്തി ന്റെ അപ്രതിഘാതത്തെ സ്‌പര്‍ശിച്ചറിയുവാന്‍ കഴിയുന്നതല്ല. അപ്പോള്‍ സ്‌പര്‍ശിച്ചറിയുവാന്‍ കഴിയുന്നില്ല എന്നതു സ്‌പര്‍ശനേന്ദ്രിയ ദ്വാര തന്നെയാണ്‌ അറിയുന്നത്‌. അതു കൊണ്ടാണ്‌ എല്ലാം സ്‌പര്‍ശനേന്ദ്രിയ ദ്വാരാ അറിയുന്നു എന്ന്‌ പറഞ്ഞിരിക്കുന്നത്‌. ഒരു വസ്‌തു ഒരു ദിക്കില്‍ വെച്ചാല്‍ അതവിടെയു ണ്ടെന്നും ഇല്ലാതായാല്‍ ഇല്ലെന്നും മനസ്സിലാക്കുന്നത്‌ നേത്രന്ദ്രിയ ദ്വാരാ ആണല്ലോ? അപ്പോള്‍ ഭാവത്തിന്റേയും അഭാവത്തിന്റേയും ജ്ഞാനം ഇ ന്ദ്രിയദ്വാരതന്നെയാകുന്നു. ഏതെല്ലാം ഘ്രാണഗ്രാഹ്യമാണോ അതെല്ലാം ഭൂമിയുടെ ഗുണവും തല്‍പരിണാമമായ ഘ്രാണാര്‍ത്ഥമാകുന്ന ഗന്ധവും, ഏതെല്ലാം രസനഗ്രാഹ്യമാണോ അതെല്ലാം വെള്ളത്തിന്റെ ഗുണവും തല്‍ പരിണാമമായ രസനാര്‍ത്ഥമാകുന്ന രസവും ഏതെല്ലാം നേത്രഗ്രാഹ്യമാണോ അതെല്ലാം അഗ്നിയുടെ ഗുണവും തല്‍പരിണാമമായ നേത്രാര്‍ത്ഥമാകുന്ന രൂപവും ഏതെല്ലാം സ്‌പര്‍ശഗ്രാഹ്യമാണോ അതെല്ലാം ആകാശത്തിന്റെ ഗുണവും തല്‍പരിണാമമായ ശ്രാത്രന്ദ്രിയാര്‍ത്ഥമാകുന്ന ശബ്‌ദവും ആകുന്നു. ജീവികളുടെ ഏതൊരു ബുദ്ധി ഏതിന്ദ്രിയത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നുവോ ആ ബുദ്ധിയെ ആ ഇന്ദ്രിയദ്വാരാ നിര്‍ദ്ദേശിക്കണം. മനസ്സിനെ ആശ്രയിച്ച്‌ പ്രവര്‍ത്തിക്കുന്ന ബുദ്ധിയെ മനസ്സില്‍ക്കൂടി നിര്‍ദ്ദേശിക്കണം. ബുദ്ധിയുടെ ഇന്ദ്രിയങ്ങളില്‍ക്കൂടിയുള്ള പ്രര്‍ത്തനത്തിന്നനുതസരിച്ചു ശ്രവണബുദ്ധി, സ്‌പര്‍ശനബുദ്ധി, ചക്ഷുര്‍ബുദ്ധി, രസനബുദ്ധി, ഘ്രാണ ബുദ്ധി എന്ന്‌ പറയുന്നു. മനസ്സില്‍ക്കൂടിയാകുമ്പോള്‍ മാനസബുദ്ധി എന്ന്‌ പറയുന്നു. ആത്മാവ്‌, ഇന്ദ്രിയം, മനസ്സ്‌, വിഷയം ഇവ ഓരോന്നിന്റേയും സാന്നിദ്ധ്യ ജന്യമായു ണ്ടാകുന്ന ശ്രവണ ബുദ്ധി, സ്‌പര്‍ശനബുദ്ധി മുതലായ ആറ്‌ ബുദ്ധികള്‍ കാര്യങ്ങളുടേയും ഇന്ദ്രിയാര്‍ത്ഥ ങ്ങളുടേയും ഭേദം നിമിത്തം അനേക വിധത്തിലാകുന്നു. നടുവിരലിന്റേയും ചുണ്ടന്‍വിരലിന്റേയും കരതലത്തിന്റേയും സംയോഗം കൊണ്ട്‌ വീണയില്‍ ഒരു വിധത്തിലുള്ള ശബ്‌ദം ഉണ്ടാകുന്നു. എന്നാല്‍ വീണയുടെ തന്ദ്രിയില്‍ നഖത്തിന്റെ സംയോഗമുണ്ടായാല്‍ അനേക വിധത്തിലുള്ള ശബ്‌ദം ഉണ്ടാകുന്നതാണ്‌. അതുപോലെ ആത്മാവ്‌, ഇന്ദ്രിയം, മനസ്സ്‌, വിഷയം ഇവയുടെ സംയോഗംകൊണ്ടുണ്ടാകുന്ന ബുദ്ധി അനേക വിധത്തിലാകുന്നു. ബുദ്ധീന്ദ്രിയ മനോര്‍ത്ഥങ്ങളുടെ സംയോഗത്തെ ധരിക്കുന്നത്‌ ആത്മാവാണെന്നറിയണം. അഥവാ ബുദ്ധീന്ദ്രിയം (ജ്ഞാനേന്ദ്രിയം), മനസ്സ്‌, വിഷയം ഇവയുടെ സംയോഗത്തെ ധരിക്കുന്നത്‌ ആത്മാവാകുന്നു. അതായത്‌ ആത്മാവിന്റെ സാന്നിദ്ധ്യത്തില്‍ മനസ്സ്‌ ഇ ന്ദ്രിയങ്ങളോടും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളോടും ചേരുന്നു. ഇപ്രകാരം ഈ 24-ധാതുക്കള്‍ അടങ്ങിയതിന്‌ പുരുഷന്‍ എന്ന്‌ പറയുന്നു. അവ്യക്തം, മനസ്സ്‌, ബുദ്ധി, അഹങ്കാരം, പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍, പഞ്ചജ്ഞാനേ ന്ദ്രിയങ്ങള്‍ പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍ ഇവയാണ്‌ 24- തത്വങ്ങള്‍, പഞ്ചമഹാഭൂതങ്ങളുടെ വികൃതിയായ ശബ്‌ദ - സ്‌പര്‍ശ - രൂപ – രസ ഗന്ധങ്ങളെ ഇതില്‍പെടു ത്തിയിട്ടില്ല. പഞ്ച തന്മാത്രകള്‍ ശബ്‌ദാദികളുടെ ഭേദമാണെന്നു കൂടി മനസ്സിലാക്കാ വുന്നതാണ്‌. രജസ്‌തമോ ഗുണങ്ങളോട്‌ കൂടിയ ചതുര്‍വിംശതി തത്വ പുരുഷന്റെ ഈ സംയോഗം അനന്തമാകുന്നു. അതായത്‌ രജസ്‌ തമോ ഗുണങ്ങളാണ്‌ പുരുഷന്റെ ബന്ധത്തിനു കാരണം. രജസ്‌തമോഗുണങ്ങളെ പൂര്‍ണ്ണമായി നിരാകരിക്കു മ്പോഴാകട്ടെ സത്വഗുണം വര്‍ദ്ധിക്കുകയും തത്വജ്ഞാന മുണ്ടാകുകയും ബന്ധത്തില്‍ നിന്ന്‌ നിവൃത്തമാകുകയും അതായത്‌ മോക്ഷപ്രാപ്‌തി യുണ്ടാകുകയും ചെയ്യുന്നു. ഈ പുരുഷനില്‍ കര്‍മ്മം, കര്‍മ്മഫലം, ജ്ഞാനം, മോഹം, സുഖം, ദുഃഖം, ജീവിതം, മരണം, മമത ഇവ പ്രതിഷ്‌ഠിത മാകുന്നു. ഇപ്രകാരമുള്ള കാര്യങ്ങളെ ഏതൊരുവന്‍ യഥാര്‍ത്ഥ തത്വജ്ഞാന ത്തില്‍ക്കൂടി അറിയുന്നുവോ അവന്‍ ഈ സൃഷ്‌ടിയുടെ ഉത്ഭവത്തേയും അവസാനത്തേയും അഥവാ ജനത്തേയും മരണത്തേയും അറിയാന്‍ കഴിയുന്നവ നായിരിക്കും. അവന്‍ പാരമ്പര്യത്തേയും അതായത്‌ തുടര്‍ച്ചയായി ധരിച്ചുവന്ന ശരീരഭാവത്തേയും ചികിത്സയേയും അതായത്‌ ദുഃഖ നിവൃത്തി ക്കുള്ള മാര്‍ഗ്ഗത്തേയും എന്ന്‌ വേണ്ട ഏതെല്ലാം അറിയപ്പെടേ ണ്ടതായിട്ടുണ്ടോ അവയെല്ലാം തന്നെയും അറിയുന്നവ നായിരിക്കും. ധാതുഭേദംകൊണ്ട്‌ പുരുഷന്‍ എത്രവിധ ത്തിലുണ്ടെന്ന ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരമാണ്‌ ഇതുവരെ പറഞ്ഞത്‌.

No comments: