Saturday, October 18, 2025

മനസ്സിന്റെ ലക്ഷണം-ജ്ഞാനത്തിന്റെ അഭാവവും ഭാവവും മനസ്സിന്റെ ലക്ഷണമാകുന്നു. എന്നാല്‍ ആത്മാവിന്റേയും ഇ ന്ദ്രിയങ്ങളുടേയും വിഷയത്തിന്റേയും സംയോഗം മനസ്സിനില്ലെങ്കില്‍ ജ്ഞാനത്തിന്റെ അഭാവവും ആത്മേന്ദ്രിയ വിഷയങ്ങളുടെ സംയോഗം മനസ്സിനുണ്ടായാല്‍ ജ്ഞാനത്തിന്റെ ഭാവവും ഉണ്ടാകുന്നു. മനസ്സ്‌ സ്വതവെ ബോധമുള്ളതല്ല. ആത്മാവ്‌ അതിന്റെ പിന്നില്‍ ഉള്ളതുകൊണ്ടാണ്‌ അതിന്‌ ബോധമുള്ള തായിത്തോന്നുന്നത്‌. അതുപോലെതന്നെ ഇന്ദ്രിയാര്‍ത്ഥങ്ങളായ ശബ്‌ദ - സ്‌പര്‍ശ - രൂപ - രസ ഗന്ധങ്ങളെ ഗ്രഹിക്കുമ്പോള്‍ മാത്രമെ അതിന്‌ ബോധമുള്ളതായിത്തോന്നുകയുള്ളൂ. ആത്മേന്ദ്രിയാര്‍ത്ഥങ്ങളോട്‌ മനസ്സിന്‌ സംയോഗമുണ്ടായാല്‍ ജ്ഞാനത്തിന്റെ ഭാവവും സംയോഗമില്ലാതിരുന്നാല്‍ ജ്ഞാനത്തിന്റെ അഭാവവും ഉണ്ടാകുന്നതില്‍ നിന്ന്‌ മനസ്സിനെ ഊഹിച്ചറിയുന്നു. ഇതാണ്‌ മനസ്സിന്റെ ലക്ഷണം.

No comments: