Friday, October 17, 2025

യാഗം-വേദങ്ങളുടെ കർമ്മഭാവം. സനാതന ധർമ്മത്തിലെ പൂജാ സമ്പ്രദായത്തിലെ വിശാലമായ ചടങ്ങുകളുടെ സമഗ്ര പദമാണ് യാഗം അല്ലെങ്കിൽ യഞ്ജം സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം നിരവധി യാഗങ്ങള്‍ നടന്നുവരുന്നു യജുർവേദത്തിലാണ് യാഗങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നത്,യജ് എന്ന ധാതുവിൽ നിന്നാണ് യാഗം എന്ന പദത്തിന്റെ ഉല്പത്തി,സത് ഫലങ്ങൾ പ്രദാനം ചെയ്യുക എന്നതാണ് യാഗത്തിന്റെ അർത്ഥം നെയ്യ്,എണ്ണ ,സോമരസം ,കർപ്പൂരം ,വപാ (മൃഗങ്ങളുടെ മേദസ്സ് ) എന്നിവ മന്ത്രോച്ചാരണങ്ങളോടും ചിലപ്രത്യേക ചടങ്ങുകളോടും ഹോമകുണ്ഡത്തിൽ നിക്ഷേപിക്കുകയും ..അഗ്നിയിൽ ദഹിക്കുമ്പോൾ,അന്ഗ്നി അതിനെ ദേവതകൾക്കു എത്തിച്ചു നൽകുന്നു എന്നതാണ് വിശ്വാസം ..ഹോമകുണ്ഡങ്ങളിൽ നിന്ന് വരുന്ന പുക അന്തരീക്ഷത്തെ പരിശുദ്ധിപ്പെടുത്തുന്നതും ഈ കർമ്മത്തിന്റെ പ്രത്യേകതയാണ് യാഗങ്ങളിൽ മൃഗബലി സർവ സാധാരണമായിരുന്നു , ഓരോദേവനും നൽകപ്പെടുന്ന മൃഗങ്ങളും വ്യത്യസ്തമായിരുന്നു . . ശ്രൌതം, സ്മാര്‍ത്തം എന്നിങ്ങനെ രണ്ട്ടായി തിരിക്കാം യാഗങ്ങളെ ശ്രൌതങ്ങള്‍ ശ്രുതിയില്‍ അടിസ്ഥാനമായും സ്മാര്‍ത്തം സ്മൃതിയില്‍ അടിസ്ഥാനമായതും ആകുന്നു ശ്രുതി എന്നാൽ എന്താണോ കേട്ടത് അത് എന്ന് അർത്ഥം. ഋഷിമാരിൽനിന്ന് നേരിട്ട് കേട്ട് വളരെ നിഷ്കർഷയോടെ പഠിച്ച് ഉച്ചാരണത്തിൽപ്പോലും തെറ്റുകൂടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വന്നവയാണ് അവ. വേദങ്ങളെല്ലാം ശ്രുതികളാണ്. അതിനാലാണ് ഇപ്പോഴും അവ യാതൊരു മാറ്റവും കൂടാതെ നിലനിൽക്കുന്നത് സ്മൃതി എന്നാൽ എന്താണോ സ്മരിച്ചത് അത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികളിലുള്ള കാര്യങ്ങളെക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെ സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.ഉത്തര-വേദഗ്രന്ഥങ്ങളെല്ലാം രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു. മനുസ്മൃതി പ്രസിദ്ധമാകുന്നതും ആധികാരികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു പാക്‌യജ്ഞം,ഹവിര്‍ യജ്ഞം ,സോമ യജ്ഞം എന്നിങ്ങനെ തിരിക്കാം യന്ജങ്ങളെ ഇതില്‍ പാക്‌ യജ്ഞം സ്മൃതിയും ഹവിര്‍ യജ്ഞംവു സോമ യന്ജവും ശ്രുതിയുമാണ് സര്‍പ്പബലി ഈശ്വനബലി,വൈശ്വദേവം,പാര്‍വണം ,അഷ്ടകം ..എന്നീ യാഗങ്ങങ്ങള്‍ പാക്‌ യന്ജങ്ങള്‍ ആകുന്നു സോമയാഗം,അഗ്നിഹോത്രം,വാജപേയം ,അതിരാത്രം ,ശോടശ്ശി, എന്നിവ സോമായജ്ഞാങ്ങളാകുന്നു ഇത് കൂടാതെ നിരവധി യന്ജങ്ങള്‍ ദേവന്മാരും മനുഷ്യരും നടത്തിയതായി വേദങ്ങള്‍ പറയുന്നു .. ക്ഷത്രിയ രാജാക്കന്മാരും ബ്രാഹ്മണരും അവരവരുടെ വിജയത്തിനു വേണ്ടി പലപ്രകാരം ഉള്ള യാഗങ്ങളും ചെയ്തതായി പറയപെടുന്നു അതിരാത്രം,അശ്വമേധം ,പുത്രകാമേഷ്ടി ,മഹിഷ്മേധം ,ഗോമേധം ,അജമേധം ,രാജസൂയം എന്നിങ്ങനെ നിരവധി പേരുകളില്‍ ഫലപ്രാപ്തിയുടെ വ്യത്യസ്ഥത അനുസരിച്ചു യാഗങ്ങള്‍ കാണപെടുന്നു.. ദേവന്മാർ നടത്തിയ ചില യാഗങ്ങളെക്കുറിച്ചും വേദം പ്രദിപാദിക്കുന്നുണ്ട്,അവയിൽ ചിലതു ത്രൈധാതവീയം,ചിത്രായാഗം ,സമിത് യാഗം,സർവാപൃഷ്ട യാഗം ,വിജിതിയാഗം ,ഗായത്രീഷ്ടി എന്നിവയാണു കേരളത്തിൽ പലപ്പഴായി നടന്ന യാഗങ്ങളിൽ അഗ്ന്യാധാനം അതിരാത്രവും സോമയാഗവും അണ് ഏറെയും അഗ്ന്യാധാനം അല്ലെങ്കിൽ ആധാനം ഒരു യാഗത്തിന്റെ പ്രാരംഭ യോഗ്യതയ്ക്കു ഉള്ള ചടങ്ങായി വിശേഷിപ്പിക്കാം,ഹോമ കുണ്ഡം ജ്വലിപ്പിക്കുന്നതിനു അരണി കടഞ്ഞു തീയുണ്ടാക്കി ആ അഗ്‌നിയെ യജമാനനും പത്നിയും ചേർന്ന് യാഗശാലയിലേക്കു എഴുന്നള്ളിക്കുന്നു ..ആധാനം ചെയ്തവരെ അടിത്തിരി എന്നപേരില്‍ അറിയപെടുന്നു അഗ്ന്യാധാമം ചെയ്തവർക്ക് മാത്രമേ അഗ്നിഹോത്രം എന്ന അഗ്നിഷ്ടോമത്തിനോ സോമയാഗത്തിനോ അധികാരമുള്ളൂ .. ഗാർഹപത്യൻ, ആഹവനീയൻ, അന്വാഹാര്യൻ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളേയും കെടാതെ രക്ഷിച്ച് അവയിൽ നിത്യവും ഹവിസ്സ് സമര്‍പ്പിച്ചു ചെയ്യേണ്ടതാണിത്. അഗ്ന്യാധാനം ചെയ്തവരാണ് അഗ്നിഹോത്രത്തിന് അധികാരികൾ. ഇവർ അഗ്നിഹോത്രികൾ അല്ലെങ്കില്‍ അക്കിത്തിരി എന്നപേരിൽ അറിയപ്പെടുന്നു. അഗ്നിഹോത്രം ചെയ്യുമ്പോൾ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങൾ ചൊല്ലി നിർദിഷ്ട ക്രമം അനുസരിച്ച് പാൽ(തൈരും ആകാം) ആഹുതി ചെയ്യുകയാണ് പതിവ്. ഈ കർമം ചെയ്യുമ്പോൾ യജമാനനോ (ചെയ്യുന്ന കർമത്തിന്റെ ഫലമനുഭവിക്കേണ്ടയാൾ) പത്നിയോ അഗ്നിശാലയിൽ ഉണ്ടായിരിക്കണമെന്നു നിർബന്ധമാണ്. യജമാനനുവേണ്ടി മറ്റുള്ളവരാണ് ഈ കർമം ചെയ്യാറുള്ളത്. എന്നാൽ യജമാനൻ എന്നും അഗ്നിയെ തൊഴുതു സ്തുതിച്ചുകൊണ്ട് മന്ത്രങ്ങൾ ചൊല്ലുക (അഗ്നിഹോത്രോപസ്ഥാനം) എന്ന കർമം അനുഷ്ഠിക്കേണ്ടതാണ്. ഇദ്ദേഹം അന്യദിക്കിൽ ചെന്നാലും മന്ത്രങ്ങൾ ചൊല്ലി അഗ്നിയെ ഉപാസിച്ചിരിക്കണമെന്ന് നിയമമുണ്ട്.ഏതെങ്കിലും കാരണത്താൽ അഗ്നിഹോത്രം മുടങ്ങാൻ ഇടവന്നാൽ വീണ്ടും അരണി കടഞ്ഞു തീയുണ്ടാക്കി പുനരാധാനക്രിയ ചെയ്തതിനുശേഷം മാത്രമേ അഗ്നിഹോത്രം ചെയ്യുവാൻ പാടുള്ളു.ഇഷ്ടപ്രാപ്തിയ്ക്കും അനിഷ്ട പരിഹാരത്തിനും അഗ്നിയോടുള്ള പ്രാർഥനകൾ അടങ്ങിയതാണ് ഇവയിൽ ഉപയോഗിക്കുന്ന മന്ത്രങ്ങൾ. ഇവ കൂടാതെ സപ്തർഷികളെയും പിതൃക്കളെയും പ്രീണിപ്പിക്കുവാനുള്ള മന്ത്രങ്ങളും അഗ്നിഹോത്രം ചെയ്യുമ്പോൾ ചൊല്ലാറുണ്ട്. യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്നു സൂത്രകാരൻമാർ പറയുന്നു. സോമയാഗം മൂന്ന് വേദം കൊണ്ടും സാധിക്കേണ്ടതാണ്, അതുകൊണ്ട് മൂന്നുവേദങ്ങളുടേയും,ഋത്വിക്കുകളും,സമന്വയകാരകരും,പരികർമ്മികളും ആവശ്യമായി വരുന്നു,നാല് ഋത്വിക്കുകൾ വിതമുള്ള നാലുഗണങ്ങളാണ് വേണ്ടിവരുന്നത്,ഇവരേ യഥാക്രമം,ബ്രഹ്മഗണം,ഹോതൃഗണം,അധ്വര്യൂഗണം,ഉദ്ഗാതൃഗണം.. ഇവരേകൂടാതേ ഒരു പ്രവാചകനും അനേകം സദസ്യരും ഉണ്ടായിരിക്കും യജമാനന് പത്നീസമേതനായി യഞ്ജശാലയിൽ പ്രവേശിക്കുന്നു,മധ്യത്ത് സ്ഥിതിചെയ്യുന്ന സ്തംഭം സപ്ർശിക്കുന്നു,എന്നിട്ട് അരണികടഞ്ഞ് അഗ്നിയുണ്ടാക്കുന്നു,ഗാർഹപത്യത്തിലും,ആഹവനീയത്തിലും പകരുന്നു,അധ്വര്യൂ യജുർവേദമന്ത്രങ്ങളാൽ ചടങ്ങ് തുടരുന്നു,. യജമാനന് നഖംമുറിക്കലും,കേശവപനവും,കുളിയും കഴിഞ്ഞ് പട്ടുവസ്ത്രവും ഉടുപ്പിക്കുന്നു ,കേശപാനം ൦ ഒഴികെ എല്ലാ കർമ്മങ്ങളും യജമാനപത്നിയും ചെയ്യുന്നു .ദേഹം മുഴുവൻ വെണ്ണപുരട്ടുകയും രണ്ടുപേരേയും ദീക്ഷിതമാക്കുകയും അധ്വര്യു കൊടുത്ത കൃഷ്ണാജിനത്തിൽ യജമാനൻ ഇരിക്കുന്നു ,മുജ്ജമേഖല അരയ്ക്കു ചുറ്റും കെട്ടുന്നു,ശിരസിൽ തലപ്പാവ് വെക്കുന്നു ,തന്റെ നീളത്തിനൊത്ത് ദണ്ഡനൽകുന്നു..യജമാണപത്നി ശിരോവസ്ത്രവും അറയിൽ മുജ്ജയോക്ത്രവും കെട്ടുന്നു . അതിനു ശേഷം യജമാനൻ ദീക്ഷിതനാണെന്നു വിളിച്ച് ചൊല്ലുന്നു ,വിശേഷ്യമായ മുഷ്ടി ചുരുട്ടുന്നു അടുത്ത നക്ഷത്രം ഉദിക്കുന്നവരെ മൗനം ആചരിയ്ക്കുന്നു ഇരുവരും .. ബനധുമിത്രാദികൾ യജ്ഞസഹായര്ഥം ദ്രവ്യം കൊണ്ടുവരാൻ ഗൃഹത്തിലേക്ക് പോകുന്നു ,തിരികെ വരും വരെ യജമാന ദമ്പതികൾ ഉറക്കമുളയ്ക്കുന്നു പിന്നീട് ഉള്ള ദിവസങ്ങളിൽ പ്രായേനെഷ്ടി ആതിഥ്യഷ്ഠി എന്നീ യാഗ സസമാനമായ ചടങ്ങുകള്ക്ക് ശേഷം പ്രവർഗ്യവും ഉപസത്തും സോമാപ്യയനും നിഹ്‌നവും യഥാ വിധി നടത്തുന്നു..അവസാനമായി അഗ്നിപ്രണയനം സോമപ്രയാണനം എന്നീ ചടങ്ങുകൾക്ക് ശേഷം യാഗശാല അഗ്നിക്കിരയാക്കുന്നു..ഇവിടുന്ന് ശേഖരിക്കുന്ന അഗ്നി യജമാനന്റെ ഗൃഹത്തിൽ കുടങ്ങളിൽ സമാഹരിച്ചു ഒരിക്കലും അണയാതെ കാത്തുകൊൾകുന്നു ..ഈ അഗ്നി മണ്ഡപത്തെ ത്രേതാന്ഗ്നി എന്ന് പറയുന്നു ..ഇതിനു ശേഷം യജമാനനെ അക്കിത്തിരിയായി നാമകരണം ചെയ്യുന്നു .1955 ൽ ചെറുമുക്കിലും ,1975 ൽ പാഞ്ഞാളിലും ,1990 ൽ കുണ്ടൂരിലും അഗ്നിഹോത്രം നടന്നിട്ടുണ്ടുണ്ട് മുകളിൽ പറഞ്ഞരിക്കുന്ന യാഗസംബന്ധമായ ചടങ്ങുകൾ ഒറ്റവാക്കിൽ പറഞ്ഞു പോയെങ്കിലും ,അതിനു നിരവധിയായ ചടങ്ങുകളും വേദവിധികളും ഋക്കുകളും പിന്തുടർന്നു ചെയ്യുന്നതാണ്,കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഗുരുതുല്യരായ സജ്നങ്ങളിൽ നിന്ന് സംശയ നിവാരണം ചെയ്യേണ്ടെത്താന്..ഒരു ഏകദേശ അറിവ് എന്നല്ലാതെ പൂർണമായ ഒരു അറിവ് അല്ല കുറിച്ചിരിക്കുന്നത്..ജിജ്ഞാസുക്കൾക്കു ഒരു തുമ്പ് മാത്രമാണ് ..ആയതിനാൽ ആ വ്യാകരണത്തിൽ മാത്രം മനസിലാക്കുക മേഴത്തോൾ അഗ്നിഹോത്രിയാണ് ഏറ്റവും കൂടുതൽ യാഗത്തിന് യജമാനൻ അഴി ഇരുന്നിട്ടുള്ളത് ഏകദേശം 90 ഓളം യാഗങ്ങൾ നടത്തിയതായി പറയപ്പെടുന്നു ..ശുകപുരം,ഇരിങ്ങാലക്കുട ,പെരുവനം ,കരിക്കാട് ,തളിപ്പറമ്പ് ,ആലത്തൂർ എന്നി മനകളിൽ ഇപ്പോഴും ഈ ചടങ്ങുകൾ കീഴ്വഴക്കം പോലെ പിന്തുടർന്നു പോകുന്നു https://www.namboothiri.com/articles/yajnam.htm Posted by ഹിമവാന്‍ രുദ്രന്‍ on ഡിസംബർ 13, 2018 ഇത് ഇമെയിലയയ്‌ക്കുക ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! X എന്നതിൽ പങ്കിടുക Facebook ല്‍‌ പങ്കിടുക പിന്ററസ്റ്റിൽ പങ്കിടുക 1 അഭിപ്രായം: madhuaroor2019, മേയ് 15 3:09 PM അഗ്നിഹോത്രം വീട്ടിൽ ചെയ്യുന്നതെങ്ങനെ ? മറുപടി വള്രെ പുതിയ പോസ്റ്റ്വളരെ പഴയ പോസ്റ്റ്ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom) Powered By Blogger എന്നെക്കുറിച്ച് എന്റെ ഫോട്ടോ ഹിമവാന്‍ രുദ്രന്‍ Cochin,(cochinsocialmedia@gmail.com), Kerala, India ഭാരതീയ ഹൈന്ദവ സങ്കല്പങ്ങളും,ജീവിത രീതികളും,സനാധന ധർമ്മത്തിന്റെ കാഴ്ചപ്പാടുകളും അറിവുകളും മഹത് ഗുരുക്കന്മാർ പകർന്നു നൽകിയതും-പിന്നീട് അതിന്റെ ബീജവാഹകരായ ജിജ്ഞാസികളുടയും പകർത്തിയെഴുത്തിൽ നിന്ന് കടം കൊണ്ട ചെറിയ വിവരങ്ങളാണ് ഇവിടെ കുറിക്കുന്നത്..ഗുരുതുല്യർ ആയവരുടെയും സമാനചിന്തകരുടെയും എഴുത്തുകളും കുറിപ്പുകളും വായിക്കുകയും അതിൽനിന്നും ഊർജം ഉൾകൊണ്ടും എഴുതുന്ന ഈ ബ്ലോഗിൽ പലരുടെയും വരികൾ അതുപോലെ തന്നെ ഉപയോഗിച്ചിട്ടുണ്ടുണ്ട്(അതിനു ക്ഷമ ചോദിക്കുന്നു )...ഈ മഹത് പിതൃകത്തിന്റെ ഉത്‌ഘോഷത്തിനു എന്നാൽ കഴിയുന്ന പ്രചരണം ചെയ്യുന്നു ..സാമ്പത്തിക ലാഭ ഇച്ഛ ഒന്നുംതന്നെ ഇല്ലാതെ ചെയ്യുന്ന എന്റെ കർമ്മത്തിൽ തെറ്റുകളെ ചൂണ്ടികാണിച്ചു തിരുത്തി കൂടുതൽ ആളുകളിലേക്ക്‌ ഈ ചിന്ത ധാരയെ എത്തിക്കണം എന്ന ഒരു ആഗ്രഹം മാത്രമേ ഇതിനു പിറകിൽ ഉള്ളൂ.. അര്ർക്ർങ്കിലും സഹോദരങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ഈ ബ്ലോഗിൽ പോസ്റ്റായി പങ്കുവെക്കണമെങ്കിൽ എനിക്ക് മെയിൽ ചെയ്യുക ..നിങ്ങളുടെ ടൈറ്റിലിൽ തന്നെ അവിടെ അർപ്പിക്കാം cochinsocialmedia@gmail.com എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ അനുയായികള്‍ Old Posts ▼ 2018 (14) ▼ ഡിസംബർ (14) ► ഡിസം 19 (1) ► ഡിസം 18 (1) ▼ ഡിസം 13 (3) ചതുര്ധാമങ്ങള്‍ -വേദഭൂമിയുടെ ഹൃദയന്യാസ്യങ്ങള്‍ സാളഗ്രാമം -വൈഷ്ണവ ശിലാ മഹാത്മ്യം യാഗം-വേദങ്ങളുടെ കർമ്മഭാവം ► ഡിസം 07 (1) ► ഡിസം 06 (1) ► ഡിസം 03 (1) ► ഡിസം 02 (6) തിരഞ്ഞെടുത്ത പോസ്റ്റ് ഓം ഗുരുഭ്യോമ് നമ:_ പരമ പ്രഥമ: ഇതി ഗുരു

No comments: