*ഒരിക്കല്‍ ഒരു താമരപ്പൂവ് സൂര്യനെ സ്നേഹിച്ചു..*
*ദിവസവും സൂര്യന്‍ കിഴക്ക് ഉദിക്കുമ്പോൾ താമരപ്പൂവ് മെല്ലെ മുഖമുയര്‍ത്തി നോക്കും,*
*നാണത്തോടെ.*
*ദിവസവും സൂര്യന്‍ കിഴക്ക് ഉദിക്കുമ്പോൾ താമരപ്പൂവ് മെല്ലെ മുഖമുയര്‍ത്തി നോക്കും,*
*നാണത്തോടെ.*
*നിറഞ്ഞ സന്തോഷത്തോടെ സൂര്യനും പുഞ്ചിരിക്കും, സ്നേഹത്തോടെ. പിന്നീട് പരസ്പരം രസങ്ങള്‍ പറഞ്ഞവര്‍ സമയം പോകുന്നതറിയില്ല.* *അസ്തമിക്കേണ്ട സമയം ആകുമ്പോഴേക്കും താമര വിഷാദത്തോടെ പറയും:*
*"നാളെ കാണാം "*
*"നാളെ കാണാം "*
*സൂര്യനും പറയും: "കാണാം.."*
*താമരപ്പൂവ് വിരഹത്തോടെ മുഖം കുനിച്ചു നില്‍ക്കും...* *വീണ്ടും പിറ്റേന്ന് സൂര്യന്‍ ഉദിക്കുന്നത് വരെ.....*
*താമരപ്പൂവ് വിരഹത്തോടെ മുഖം കുനിച്ചു നില്‍ക്കും...* *വീണ്ടും പിറ്റേന്ന് സൂര്യന്‍ ഉദിക്കുന്നത് വരെ.....*
*അങ്ങനെ കാലം കുറച്ചു കഴിഞ്ഞു.*
*താമരക്ക് ഇതളുകള്‍ കൊഴിയുവാന്‍ തുടങ്ങി. അത് പതിയെ പതിയെ വാടുവാന്‍ തുടങ്ങി*
*ഒരു ദിവസം താമരപ്പൂവ് സൂര്യനോട് ചോദിച്ചു:*
*"നമ്മുടെ ജീവിതത്തിനു എന്തെങ്കിലും അര്‍ത്ഥമുണ്ടായിരുന്നോ...?"*
*താമരക്ക് ഇതളുകള്‍ കൊഴിയുവാന്‍ തുടങ്ങി. അത് പതിയെ പതിയെ വാടുവാന്‍ തുടങ്ങി*
*ഒരു ദിവസം താമരപ്പൂവ് സൂര്യനോട് ചോദിച്ചു:*
*"നമ്മുടെ ജീവിതത്തിനു എന്തെങ്കിലും അര്‍ത്ഥമുണ്ടായിരുന്നോ...?"*
*സൂര്യന്‍ മറുപടി പറഞ്ഞു:*
*"ഈ ജീവിതത്തില്‍ എല്ലാം ക്ഷണികമാണെന്നറിയുക, സ്നേഹമോഴികെ..*
*ബാഹ്യമായി നാം നേടിയതൊന്നും നേട്ടങ്ങളായിരുന്നില്ല.*
*ബാഹ്യമായി നാം നേടിയതൊന്നും നേട്ടങ്ങളായിരുന്നില്ല.*
*സ്വാര്‍ത്ഥനേട്ടങ്ങള്‍ ഇല്ലാത്ത ജീവിതം സ്നേഹത്തിന്റെ ശ്രേഷ്ഠമായ നേട്ടങ്ങള്‍ നേടിയിട്ടുണ്ടാവും.*
*അത് അര്‍ത്ഥ സമ്പൂർണമാണ് മഹത്തരവുമാണ്..*
*നാം ജനിച്ചതും മരിക്കുന്നതും നമ്മുടെ ഇച്ഛയ്ക്കനുസൃതമായല്ല. അതിനാല്‍ ജീവിതവും സ്വന്തമല്ലെന്നറിയുക.*
*നാം ജനിച്ചതും മരിക്കുന്നതും നമ്മുടെ ഇച്ഛയ്ക്കനുസൃതമായല്ല. അതിനാല്‍ ജീവിതവും സ്വന്തമല്ലെന്നറിയുക.*
*നീ താമരപ്പൂവാണ്, നിന്‍റെ ജീവിതം ഒരു പുഷ്പമെന്ന നിലയില്‍, നിന്നെ കാണുന്ന മനുഷ്യജീവന് കണ്ണിനു കുളിര്‍മ്മയും ഹൃദയത്തിനു ആനന്ദവും നല്‍കുക എന്നതാണ്*
*സ്വയം എരിഞ്ഞടങ്ങുന്ന എനിക്കുമുണ്ട് ധര്‍മ്മം; സര്‍വ്വ ചരാചരങ്ങള്‍ക്കും വെളിച്ചവും ചൂടും നല്‍കുക എന്നത്...*savithri elayat
No comments:
Post a Comment