Monday, August 21, 2017

കൃഷ്ണാ, അങ്ങുതന്നെയാണ് ശുദ്ധീകരണ കര്‍മ്മഫലവും കര്‍മ്മവാസനകളും നശിപ്പിച്ച് ജീവനെ ശുദ്ധീകരിക്കുന്ന വസ്തു. ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിച്ചാല്‍, ഭഗവാനില്‍നിന്ന് പ്രകാശിക്കുന്ന ബ്രഹ്മതേജസ്സും പരമാത്മഭാവവും ധ്യാനിക്കപ്പെടുന്നു എന്ന പരമതത്ത്വമാണ് ഈ ശ്ലോകത്തിലെ താല്‍പ്പര്യം.
”പവിത്രാണാം ഹി ഗോവിന്ദഃ
പവിത്രം പരമുയ്യതേ” (ആദിപുരാണഓം)
ശുദ്ധീകരിക്കുന്ന വസ്തുക്കളില്‍ ഏറ്റവും ശ്രേഷ്ഠമായത് (പരമം പവിത്രം) ഗോവിന്ദനാണ്! ഭഗവാന്റെ രൂപം, നാമങ്ങള്‍, അഭിഷേക തീര്‍ത്ഥം, നിവേദ്യ പ്രസാദം, അര്‍ച്ചനാ പ്രസാദം, പ്രദക്ഷിണം, നമസ്‌കാരം, വൃന്ദാവനം, മഥുര മുതലായ തീര്‍ത്ഥ സ്ഥലങ്ങള്‍, തുളസിമാല, ഗോപീചന്ദനം തുളസിമാല-ഇങ്ങനെ ഭഗവാനുമായി ബന്ധപ്പെട്ട സര്‍വ്വവും ശുദ്ധീകരണ വസ്തുക്കളാണ്. കര്‍മ്മങ്ങളുടെ പാപവും കാമവാസനകളും കളഞ്ഞ്, ദേഹം, മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ മുതലായവ ശുദ്ധീകരിക്കുന്നു.
കൃഷ്ണാ. അങ്ങയെ ഋഷിമാരും കീര്‍ത്തിക്കുന്നു (10-13)
ആഹുഃ ത്വകഷ്ഠയഃ സര്‍വ്വേ
ഭൃഗു, വസിഷ്ഠന്‍ മുതലായ ഋഷികള്‍ അങ്ങയുടെ തത്വം വിശദീകരിക്കുന്നു. കൂടാതെ, ദേവര്‍ഷിയായ ശ്രീനാരദന്‍, അസിതന്‍, ദേവാലന്‍, വ്യാസന്‍ തുടങ്ങിയവരും അങ്ങയുടെ തത്ത്വം വിശദീകരിക്കുന്നു.
പുരുഷം- പുരിശയനാല്‍- സകല ശരീരീകളിലും പരമാത്മാവായി ശോഭിക്കുന്നതുകൊണ്ട് അങ്ങയെ പുരുഷനെന്ന് പറയുന്നു. കയ്യ്, കാല് തുടങ്ങിയ അവയവങ്ങളോടുകൂടിയവാണെന്നും പറയുന്നു.
ശാശ്വതം – എപ്പോഴും ഒരു മാനവും കൂടാതെ തന്നെ ശോഭിക്കുന്നു. അവകാശങ്ങളെടുത്താലും ലീലകളായാലും ഓരോപെലെ.
ദിവ്യം- ദ്യോവില്‍-അതീന്ദ്രിയമായ പരമവ്യോമത്തില്‍ സ്ഥിതിചെയ്യുന്നു, സര്‍വ്വ ബ്രാഹ്മണങ്ങളുടെയും അതീതനായിത്തന്നെ വര്‍ത്തിക്കുന്നു.
ആദിദേവം- എല്ലാത്തിന്റെയും കാരണകാരണനായി സ്ഥിതിചെയ്യുന്നു. ദേവനായി സ്വപ്രകശനായി തന്നെ വര്‍ത്തിക്കുന്നു. ദേവം സൃഷ്ടിസ്ഥിതി സംഹാരലീലകള്‍ ചെയ്യുന്നു.
അജം-കര്‍മ്മായത്തമായ ജനനമരണങ്ങളോ സുഖദുഃഖങ്ങളോ ഇല്ല.
വിഭും- കൃഷ്ണാ, അങ്ങ് പരമവ്യോമത്തില്‍ ശോഭിക്കുന്നുവെങ്കിലും എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്നു. സൂര്യന്‍ ആകാശത്തില്‍ നില്‍ക്കുന്നുവെങ്കിലും എല്ലായിടത്തും വെയിലും ചൂടും സൂര്യനും ഉണ്ടല്ലോ, അതുപോലെ.
ആരാണ് ഇങ്ങനെ ഉപദേശിച്ചുതന്നത്?
ദേവര്‍ഷിയായ ശ്രീനാരദന്‍, അസിതന്‍, ധൗമ്യന്റെ ജ്യേഷ്ഠസഹോദരനായ ദേവലന്‍, കൃഷ്ണദ്വൈപായനന്‍ വ്യാസന്‍, ഭൃഗു, വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാരെല്ലാം പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ വേരെ ആരാണ് പറഞ്ഞുതരേണ്ടത്?
സ്വയം ചൈവ ബ്രവിഷി!
കൃഷ്ണാ, അങ്ങുതന്നെ ഇപ്പോള്‍ പറഞ്ഞില്ലേ?
ആദ്യ ശ്ലോകങ്ങളിലൂടെ?
”അഹമാമില്‍ ഹി ദേവാനാം
മഹര്‍ഷിണാം ച സര്‍വ്വശഃ”
”യോ മാമജ, മനാദിയെ
വേത്തിലോക മഹേശരം”
9961157857


ജന്മഭൂമി: http://www.janmabhumidaily.com/news692184#ixzz4qR3DJQqa

No comments: