Saturday, August 26, 2017

രാമേശ്വരത്തു ശ്രീരാമന്‍ നടത്തിയ ശിവപ്രതിഷ്ഠയ്ക്കു പ്രേരകമായിരുന്നതും ഹനുമാന്‍ തന്നെ. കേരളത്തില്‍, തിരുവല്ലയ്ക്കടുത്തുള്ള കവിയൂര്‍ സ്ഥലത്തെ ശിവപ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം കൊണ്ടുവരുവാന്‍ നിയുക്തനായതും ഹനുമാന്‍ തന്നെ. പ്രതിഷ്ഠാമുഹൂര്‍ത്തത്തിലെത്താന്‍ കഴിയാതെ വന്നപ്പോള്‍, ശ്രീരാമന്‍ മറ്റൊരു ശിവലിംഗം പ്രതിഷ്ഠിക്കുകയും ഇതില്‍ സങ്കടഗ്രസ്തനായ ഹനുമാനോട,് തല്‍ക്കാലം ഞാന്‍ പ്രതിഷ്ഠിച്ച വിഗ്രഹം ഇളക്കിമാറ്റിക്കൊണ്ട് ഹനുമാന്‍ കൊണ്ടുവന്ന പുണ്യവിഗ്രഹം സ്ഥാപിച്ചുകൊള്ളുവാന്‍ ഭഗവാന്‍ അനുവദിക്കുകയും ഇളക്കാന്‍ ബുദ്ധിമുട്ടുതോന്നിയ ഹനുമാന്‍ ശ്രമിച്ചപ്പോള്‍ ചുറ്റുപാടുള്ള ഭൂമിയോടു കൂടി ഉയര്‍ന്നുവന്നുവെന്നും ഐതിഹ്യമുണ്ട്. എന്തായാലും ക്ഷേത്ര കോമ്പൗണ്ട് ചുറ്റുപാടുകളേക്കാള്‍ വളരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭഗവാന്റെ നിര്‍ദ്ദേശാനുസരണം ക്ഷേത്രത്തിനുള്ളില്‍ തൊട്ടടുത്തുതന്നെ ഹനുമാനെയും പ്രതിഷ്ഠിക്കുകയുണ്ടായി. കവിയൂര്‍ ശിവക്ഷേത്രമാണെങ്കിലും ഇന്നും ഹനുമത് പ്രതിഷ്ഠയ്ക്കാണ് പ്രസിദ്ധിയും പ്രചാരവും.

ജന്മഭൂമി: http://www.janmabhumidaily.com/news695162#ixzz4qvGjTAnu

No comments: