Saturday, August 26, 2017

സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരവും പ്രധാനപ്പെട്ടതുമായ കാലഘട്ടമാണ് ഗര്‍ഭകാലം. ഈ സമയത്ത് പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത മറ്റു സമയങ്ങളെക്കാള്‍ കൂടുതലാണ്. കലോറി, കാത്സ്യം, ഇരുമ്പ്, പ്രോട്ടീന്‍ ഇവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണം വേണംകഴിക്കാന്‍. ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും പോഷക പ്രധാനമായ ഭക്ഷണങ്ങള്‍ അമ്മ കഴിച്ചില്ലെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും.
മാതൃത്വമാണ് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും സന്തോഷപ്രദം. സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരവും പ്രധാനപ്പെട്ടതുമായ കാലഘട്ടമാണ് ഗര്‍ഭകാലം. ഈ സമയത്ത് പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത മറ്റു സമയങ്ങളെക്കാള്‍ കൂടുതലാണ്.
കലോറി, കാത്സ്യം, ഇരുമ്പ്, പ്രോട്ടീന്‍ ഇവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണം വേണംകഴിക്കാന്‍. ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും പോഷക പ്രധാനമായ ഭക്ഷണങ്ങള്‍ അമ്മ കഴിച്ചില്ലെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും. കൂടാതെ പ്രസവശേഷം അമ്മയ്ക്ക് വിളര്‍ച്ച, എല്ലുകള്‍ക്ക് ബലക്ഷയം എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
പ്രസവശേഷം ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതിരിക്കാനും ഇത് കാരണമാകും. അതിനാല്‍ ഗര്‍ഭധാരണത്തിനുമുമ്പുതന്നെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട ഇരുമ്പ്, കാത്സ്യം, പ്രോട്ടീന്‍ മുതലായവ ശരീരത്തിനു ലഭിച്ചിരിക്കണം.
ഗര്‍ഭകാലത്തെ ഭക്ഷണം
ഗര്‍ഭകാലത്ത് ഏകദേശം 611 കിലോവരെ ഭാരം കൂടാറുണ്ട്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ കഴിക്കുന്ന ഭക്ഷണം തന്നെയോ അല്ലെങ്കില്‍ അല്‍പം കൂടുതലോ മതിയാകും ആദ്യത്തെ മൂന്നുമാസം. അതായത് ഏകദേശം 85 കലോറിവരെ. പിന്നീടുള്ള മാസങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വര്‍ധിപ്പിക്കേണ്ടതുണ്ട്. പോഷകങ്ങള്‍ രക്തത്തിലേക്ക് ആഗീരണം ചെയ്യുന്നത് ഗര്‍ഭിണികളില്‍ കൂടുതലായിരിക്കും.
ഊര്‍ജ്ജവും അന്നജവും
ഗര്‍ഭകാലത്തെ അധിക ഊര്‍ജ്ജത്തിന്റെ അളവ് പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഒരു ദിവസം ആവശ്യമുള്ളതിലും 85 കലോറി കൂടുതലായിരിക്കണമെന്ന് പറയുന്നു. ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധവേണം. ധാന്യങ്ങള്‍ 100 ഗ്രാമില്‍ കുറയരുത്.
കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയുന്നത് കെറ്റോസിസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷം ചെയ്യും. തവിടുകളയാത്ത ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍നിന്നും ഗര്‍ഭിണിക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതാണ്.
മാംസ്യം
ഏകദേശം 925 ഗ്രാം മാംസ്യം ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ ഉണ്ടായിരിക്കും. അതുകൊണ്ട് ദിവസവും 65 ഗ്രാം പ്രോട്ടീന്റെ ആവശ്യമേ ഗര്‍ഭിണിക്കുള്ളൂ. ഇതിനായി പയറുവര്‍ഗങ്ങള്‍, പാല്‍, മുട്ട, മാംസം, മത്സ്യം മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും ഒരു കപ്പ് (75 ഗ്രാം) വേവിച്ച പയറുവര്‍ഗങ്ങള്‍, ഒരു മുട്ടയുടെ വെള്ളക്കരു എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍ക്കൊള്ളിക്കണം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തിന്റെ അപര്യാപ്തതമൂലം കുഞ്ഞിന് തൂക്കക്കുറവുണ്ടാകാം. പ്രോട്ടീന്റെ അളവ് കൂടുന്നതും അപകടകരമാണ്. അത് ശിശുവിന്റെ വളര്‍ച്ച മുരടിക്കുന്നതിന് കാരണമാകുന്നു. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണക്രമത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. 75-100 ഗ്രാം പയറുവര്‍ഗങ്ങള്‍, പരിപ്പ് മുതലായവ ഇക്കൂട്ടര്‍ കൂടുതലായി ഉള്‍പ്പെടുത്തണം.
കൊഴുപ്പുകള്‍
കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ അമിതമാകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ 3 ടേബിള്‍സ്പൂണ്‍5 ടേബിള്‍സ്പൂണ്‍ എണ്ണ മാത്രമേ ഒരുദിവസം ഉപയോഗിക്കാന്‍ പാടുള്ളൂ. അധികം വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഫാസ്റ്റ്ഫുഡ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കഴിക്കുന്നതിലൂടെ ശരീരഭാരം വര്‍ധിക്കുകയും മറ്റ് പല സങ്കീര്‍ണമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അതിനാല്‍ കൊഴുപ്പിന്റെ ഉപയോഗം നിയന്ത്രണ വിധേയമാക്കുക.
ഫോളിക് ആസിഡ്
ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. 400 മില്ലിഗ്രാം ഫോളിക് ആസിഡ് ഒരുദിവസം ഗര്‍ഭിണിക്ക് ആവശ്യമാണ്.
ഇത് ശരിയായ അളവില്‍ ലഭിക്കാതിരുന്നാല്‍ കുഞ്ഞിന് ന്യൂറല്‍ ട്യൂബ് ഡിഫക്ട് (എന്‍ടിഡി) എന്ന രോഗാവസ്ഥയ്ക്കു കാരണമാകുന്നു. മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, ബുദ്ധിമാന്ദ്യം, ജന്മനായുള്ള വൈകല്യങ്ങള്‍ എന്നിവയ്ക്കും ഫോളിക് ആസിഡിന്റെ അഭാവം കാരണമാം.
ഫോളിക് ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളായ ഇലക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, കരള്‍, പയറുവര്‍ഗങ്ങള്‍, ഓറഞ്ച് മുതലായവയുടെ ഉപയോഗവും ഫോളിക് ആസിഡ് അടങ്ങിയ മള്‍ട്ടിവിറ്റാമിന്‍ ടാബ്‌ലെറ്റിന്റെ ഉപയോഗവും എന്‍.ടി.ഡി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ചുവന്ന രക്താണുക്കളുടെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് കൂടിയേതീരു.
ഇരുമ്പ്
ഗര്‍ഭിണികളെ പൊതുവേ അലട്ടുന്ന ഒരു പ്രശ്‌നമാണ് വിളര്‍ച്ച. അതിനാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ഹിമോഗ്ലോബിന്റെ അളവ് കൂടുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്.
ജനനസമയത്ത് പ്രായപൂര്‍ത്തിയായ ഒരാളുടെ ഹിമോഗ്ലോബിന്റെ അളവിനേക്കാള്‍ മൂന്നിരട്ടി കൂടുതലായിരിക്കും കുട്ടിയില്‍. അതിനാല്‍ ഗര്‍ഭിണികളിലെ അയണിന്റെ കുറവ് കുട്ടികളില്‍ അനീമിയയ്ക്കു കാരണമാകാം. മാസം തികയാതെയുള്ള പ്രസവം, അബോര്‍ഷന്‍, ഭാരക്കുറവുള്ള കുട്ടി എന്നിവയ്ക്കും കാരണമാകുന്നു.
ഇരുമ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളായ പച്ചക്കറികള്‍, മുട്ട, മീന്‍, പയറുവര്‍ഗങ്ങള്‍, അവല്‍, ഇലക്കറികള്‍, ശര്‍ക്കര എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അതുപോലെ പാചകത്തിനായി ഇരുമ്പുപാത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക. ഇതിലൂടെയും ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നതാണ്.
കാത്സ്യം
ഗര്‍ഭാവസ്ഥയില്‍ കാത്സ്യം ഗര്‍ഭിണികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഗര്‍ഭസ്ഥശിശുവിന്റെ എല്ലിന്റെ വളര്‍ച്ചയ്ക്ക് ഇത് പരമപ്രധാനമാണ്. മാത്രമല്ല മുലയൂട്ടുന്ന അമ്മമാര്‍ക്കും കാത്സ്യം ആവശ്യമാണ്. അതിനാല്‍ കാത്സ്യം കൂടുതലുള്ള പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ചെറുമീനുകള്‍, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, പഞ്ഞപ്പുല്ല് മുതലായവ ഗര്‍ഭിണി ധാരാളമായി കഴിക്കണം.
അയഡിന്‍ കൂടുതലായി അടങ്ങിയ കടല്‍ മത്സ്യങ്ങള്‍, അയഡിന്‍ ചേര്‍ന്ന ഉപ്പ് എന്നിവയിലൂടെ അയഡിന്റെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാനാവും. ഉപ്പിന്റെ ഉപയോഗം ശരീരത്തിലെ ജലാംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കാലില്‍ നീരുള്ളവര്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കണം.
ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് സാധാരണ ഗര്‍ഭിണികളുടെ ഭക്ഷണക്രമമല്ല വേണ്ടത്. അവര്‍ക്ക്് ഭക്ഷണത്തില്‍ ചില ചിട്ടകള്‍ ആവശ്യമാണ്. പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസവും 10-12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കാപ്പി, പെപ്‌സി, കോള മുതലായ സോഫ്ട്ഡ്രിങ്ക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണത്തില്‍ പയറുവര്‍ഗങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. ഉദാഹരണമായി സോയാബീന്‍, കടല, പയര്‍ ഗര്‍ഭാവസ്ഥയില്‍ കൂടുതല്‍ അളവില്‍ മൂന്ന് നേരമായി ഭക്ഷണം കഴിക്കുന്നതിലും നല്ലത് കുറഞ്ഞ അളവില്‍ ആറ് തവണയായി കഴിക്കുന്നതാണ്.
മൂന്നു തവണയുള്ള ആഹാരത്തിന്റെ ഇടവേളയില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കാം. ഇത് എണ്ണ അധികം കലര്‍ന്നതാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. അമിതവണ്ണമുള്ളവര്‍ ഉപ്പിന്റെയും എണ്ണയുടേയും അളവ് നിയന്ത്രിക്കുക. പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പഴങ്ങള്‍ ജൂസായി കഴിക്കുന്നതിലും നല്ലത് അല്ലാതെ കഴിക്കുന്നതാണ്. ജൂസില്‍ അധികം മധുരം ചേര്‍ക്കുന്നതും നന്നല്ല. പഴങ്ങള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടുവച്ചശേഷം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും സാലഡിന്റെ രൂപത്തില്‍ കഴിക്കുക. ഏതെങ്കിലും ഒരു പഴവര്‍ഗം മാത്രം കഴിക്കുന്നതിലും ഗുണപ്രദം വിവിധ പഴങ്ങള്‍ കഴിക്കുന്നതാണ്.
ഗര്‍ഭിണികളിലെ മൂത്രത്തില്‍ അണുബാധ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുക. രാത്രി ഭക്ഷണത്തിനുശേഷം അല്പം നടന്നശേഷം ഉറങ്ങുക. ഭക്ഷണവും പാനീയവും കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ കഴിക്കുക.
ചിലരില്‍ ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 12 ആഴ്ചവരെ ഛര്‍ദി സാധാരണമാണ്. ഇത് കുറയ്ക്കാന്‍ രാവിലെ എഴുന്നേറ്റ ഉടന്‍ ബിസ്‌ക്കറ്റ് പോലുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫലപ്രദമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news692657#ixzz4qWxiU8jC

No comments: